കരുവന്നൂർ സർവീസ് സഹകരണബാങ്ക് തട്ടിപ്പ്; സിപിഎമ്മിന് തുടക്കം മുതൽക്കേ എല്ലാം അറിയാമായിരുന്നു; ശബ്ദരേഖ പുറത്ത്
സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് സിപിഎമ്മിന് തുടക്കം മുതൽക്കേ അറിയാമായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. തട്ടിപ്പിന്റെ കാര്യങ്ങളെക്കറിച്ച് പാർട്ടി യോഗത്തിൽ ചർച്ച നടന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. പൊറത്തിശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം. ബിനാമി ലോണുകളെ സംബന്ധിച്ചും വായ്പാ പരിധിയേക്കാളും കൂടുതൽ വായ്പ നൽകിയതിനെയും കുറിച്ചും അന്നത്തെ ബ്രാഞ്ച് യോഗത്തിൽ കടുത്ത വിമർശനമുണ്ടായെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു. അഞ്ചും ആറും ലോണുകൾ ഒരേ […]