ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗം ജൂണിലുണ്ടാവുമെന്ന് പ്രവചനം
സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗം ജൂണിലുണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാം തരംഗത്തില്‍ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ നീണ്ടുനില്‍ക്കാമെന്നും പ്രവചനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജൂണ്‍ 22ന് ആരംഭിക്കുന്ന നാലാം തരംഗം ഒക്ടോബര്‍ 24 വരെ നീണ്ടുനില്‍ക്കും. ആഗസ്റ്റ് 23 ഓടെ തരംഗം പാരമ്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മൂന്നാം തരംഗം പ്രവചിക്കപ്പെട്ടതിലും വേഗത്തില്‍ പാരമ്യത്തിലെത്തിയിരുന്നു. ആദ്യ രണ്ട് വ്യാപനവുമായി താരതമ്യം ചെയ്യുമ്ബോള്‍ പൊതുവെ മൂന്നാം തവണ കാര്യമായ അപകടം സൃഷ്ടിച്ചിരുന്നില്ല. […]