മുഖ്യമന്ത്രിയുടെ നിര്‍ദേശം ഫലംകണ്ടു; മാൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം
സ്വന്തം ലേഖകൻ
യുക്രൈൻ: പിണറായിയുടെ നിർദേശം ഫലം കണ്ടു. മാൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം. യുക്രൈനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തുകയും ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.
മാൾഡോവ വഴി രക്ഷാദൗത്യം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാമത്തെ നിർദേശമാണ് കേന്ദ്ര സർക്കാരിപ്പോൾ പരിഗണിച്ചിരിക്കുന്നത്.
ഇന്ത്യക്കാരെ തരിച്ചെത്തിക്കുന്നതിനു വേണ്ടി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മാൾഡോവൻ വിദേശകാര്യമന്ത്രി നിക്കു പോപ്പസ്‌കുമായി സംസാരിച്ചു. അതിർത്തി ഇന്ത്യക്കാർക്കായി തുറന്ന് നൽകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ഒഡേസയിലുള്ളവർക്കും മാൾഡോവ വഴി തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നാളെ മോൾഡോവയിലെത്തുമെന്നാണ് വിവരം. ഇന്ത്യയുടെ രക്ഷാദൗത്യം കാര്യക്ഷമമായി തന്നെ പുരോഗമിക്കുകയാണ്.അതേസമയം യുക്രൈനിലെ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അതിർത്തി കടക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട് സർക്കാരും രംഗത്തെത്തി.
ഇനി ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയില്ലാതെ പോളണ്ട് അതിർത്തി കടക്കനാവും.യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് നേരത്തെ അതിർത്തി കടക്കാനായത്. യുക്രൈൻ-പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് വാർത്തയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്.
യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിൽ വച്ചാണ് വിദ്യാർഥികളടക്കമുള്ളവർക്കുനേരെ മർദനമുണ്ടായത 36 മണിക്കൂറിലേറെയായി വിദ്യാർഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനിൽ നിന്ന് പലരും രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകൾ എത്തിയതിനെത്തുടർന്ന് അതിർത്തിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാർഥികളടക്കം നൂറുകണക്കിനുപേരാണ് അതിർത്തിയിൽ കുടുങ്ങിയത്. കെയ്വിൽ നിന്ന് പടിഞ്ഞാറൻ യുക്രൈനിലേക്ക് പ്രത്യേക ട്രെയിൻ സർവീസൊരുക്കാൻ തീരുമാനമായിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ ആദ്യം എത്തുന്നവർക്കാണ് മുൻഗണന ഉണ്ടായിരിക്കുക. ഇന്ത്യക്കാർ പടിഞ്ഞാറൻ മേഖലയിലേക്ക് പോകണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.