ആശ്വാസത്തിന്റെ കിരണങ്ങൾ; റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ബെലാറൂസിൽവെച്ച് തന്നെ ചർച്ചയ്ക്ക് തയ്യാറെന്ന് വ്‌ളാദിമിർ സെലൻസ്‌കി

ആശ്വാസത്തിന്റെ കിരണങ്ങൾ; റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ബെലാറൂസിൽവെച്ച് തന്നെ ചർച്ചയ്ക്ക് തയ്യാറെന്ന് വ്‌ളാദിമിർ സെലൻസ്‌കി

സ്വന്തം ലേഖകൻ

കീ​വ്: യുക്രെനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറൂസില്‍ വെച്ച് ചര്‍ച്ച നടത്താം. ഇക്കാര്യത്തില്‍ യുക്രെനിന്റെ നിലപാട് അറിയാന്‍ കാത്തു നില്‍ക്കുന്നതായും റഷ്യ അറിയിച്ചു.

ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് നിർദേശിച്ചു എന്ന റഷ്യ ടുഡേയുടെ വാർത്ത വന്നതിനു തൊട്ടു പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി വ്യക്തമാക്കിയത്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു.ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണമെന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്.

അതേസമയം, റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു.