play-sharp-fill

വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി, സംഭവം മഹാരാഷ്ട്രയിൽ ഒളിവില്‍ കഴിയവേ

സ്വന്തം ലേഖിക മുംബൈ: മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ച് കൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. സംഭവത്തിൽ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികൾ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്‍റെ മൃതദേഹം മഹാരാഷ്ട്രയില്‍ […]

തിരുനക്കര മൈതാനത്ത് ബോംബ് ഭീഷണി; തീവ്രവാ​ദികളെന്ന് സംശയിക്കുന്ന രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം തിരുനക്കര മൈതാനത്ത് ബോംബ് ഭീഷണി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സമീപത്ത് നിന്ന് ബോംബ് അടങ്ങിയതെന്ന് സംശയിക്കുന്ന ബാ​ഗ് കണ്ടെത്തി. പൊതുജനങ്ങൾ ബാ​ഗിന്റെ സമീപത്ത് നിന്ന് അകന്നു നില്ക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടക്കുന്നു.

കിഴക്കമ്പലത്ത് ട്വന്റി- ട്വന്റി പ്രവർത്തകൻ മരിച്ച സംഭവം; സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

സ്വന്തം ലേഖകൻ കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി- ട്വന്റി പ്രവര്‍ത്തകന്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടു ഞാലില്‍ ദീപുവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം. അറസ്റ്റിലുള്ള സി പി എം പ്രവര്‍ത്തകരായ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്. അതേസമയം, ദീപുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളജിലാണ് രാവിലെ ഒമ്പത് മുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി ദീപുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രിതന്നെ എത്തിച്ചിരുന്നു. […]

മീഡിയവണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കോടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു ; കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്

സ്വന്തം ലേഖിക കോഴിക്കോട്: മീഡിയവണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കോടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടുള്ള അധിക്ഷേപം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മീഡിയ വണ്ണിനെതിരെ തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യും. സ്മൃതി പരുത്തിക്കാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചാരണങ്ങളാണ് നടന്നത്. ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐപിസി […]

ഭാര്യയുമായി അവിഹിതബന്ധം; കാറിടിച്ച്‌ വീഴ്ത്തി കൊലപാതകം; വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് ജീവപര്യന്തം വിധിച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: പെരുമ്പാവൂര്‍ വട്ടയ്ക്കാട്ടുപടിയില്‍ പ്ലൈവുഡ് വ്യാപാരിയായ നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റഷീദിന് ഹൈക്കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കൊലക്കുറ്റത്തിന് തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കേസില്‍ വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. 2015 മെയ് അഞ്ചിനാണ് നൗഷാദ് കൊല്ലപ്പെടുന്നത്. നൗഷാദിന്റെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു പ്രതി റഷീദ്. തന്റെ ഭാര്യയ്ക്ക് നൗഷാദുമായി അടുപ്പം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. ബൈക്കില്‍ പോയ നൗഷാദിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. […]

കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖിക കൊല്ലം: കോളേജുകളിൽ സമാധാനപരമായി സംഘടനാ പ്രവർത്തനം നടത്തുന്ന കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല. ഇതിൻ്റെ അവസാന ഉദാഹരണമാണ് കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽ നടന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ടകൾ മാരകായുധങ്ങളുമായി വന്ന് കെ എസ് യു കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചാലുംമൂട്ടിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മാതാപിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് തങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും മക്കളെയറിയിക്കാതെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിനായി […]

“ഓമനിച്ചു വളര്‍ത്തിയ ഒരു നാടന്‍ നായക്കുട്ടിയെ കാണാതായപ്പോള്‍ ഇത്ര സങ്കടം, അപ്പോള്‍ നിൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും എത്രമാത്രം നെഞ്ചു നീറിക്കാണും.. അവള്‍ ഒന്നും മിണ്ടാതെ നിറ കണ്ണുകളോടെ തല കുനിച്ചു നിന്നു”; പാലാ ഡിവൈഎസ്പി ഷാജു ജോസ് സ്വന്തം അനുഭവം പങ്കുവെച്ചപ്പോൾ മിഴി നിറഞ്ഞ് കൗമാരക്കാരികളും അദ്ധ്യാപകരും മാതാപിതാക്കളും

സ്വന്തം ലേഖിക എന്റെ നാടിനടുത്താണ് മൂന്നു പെണ്‍മക്കളും അച്ഛനും അമ്മയും അടങ്ങിയ പാവപ്പെട്ട ആ കുടുംബം. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച്‌ ഒരുവിധം കുടുംബം പുലര്‍ത്തുന്നു. സുന്ദരികളായ മൂന്ന് പെണ്‍കുട്ടികളും നന്നായി പഠിക്കും. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞുവളര്‍ന്നിരുന്ന പെണ്‍കുട്ടികളില്‍ മൂത്തയാള്‍ പക്ഷേ, ഫേസ്ബുക്കിലൂടെ ഒരു യുവാവിനെ പരിചയപ്പെട്ടു. അവനാകട്ടെ കള്ളും കഞ്ചാവും. ഒരു രാത്രി ആ കുടുംബത്തിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് മുത്ത പെണ്‍കുട്ടി ആ യുവാവിനൊപ്പം ബൈക്കില്‍ കടന്നുകളഞ്ഞു. വിലപിച്ചെത്തിയ മാതാപിതാക്കളുടെ ഹൃദയവേദന കണ്ട് പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പുലര്‍ച്ചെ 1.15 ന് പോയ പെണ്‍കുട്ടിയെ […]

മേയറുടെ വലിയ മോഡല്‍; പൊങ്കാല ശുചീകരണം സീറോ ബജറ്റില്‍; ചരിത്രമെഴുതി തിരുവനന്തപുരം നഗരസഭ

സ്വന്തം ലേഖിക തിരുവനന്തപുരം: സീറോ ബഡ്ജറ്റിൽ ആറ്റുകാല്‍ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതി ഇത്തവണ തിരുവനന്തപുരം നഗരസഭ. പ്രവിശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങള്‍ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്ബോള്‍ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാറുണ്ടായിരുന്നു. വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചെലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ ചില തല്‍പ്പരകക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ […]

ചോറ്റാനിക്കര ദേവിക്ക് 60 സെന്റ് സ്ഥലം കാണിക്കയായി സമര്‍പ്പിച്ച് ഭക്ത ; ചേർത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണ് മരണ ശേഷം തന്റെ പേരിലുള്ള ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം ദേവിക്ക് കാണിക്കയായി നല്‍കിയത്

സ്വന്തം ലേഖിക ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് ജീവിതം സമർപ്പിച്ച് ഭക്ത. ഒപ്പം 60 സെന്റ് സ്ഥലം ദേവിക്ക് കാണിക്കയായി നൽകി . ചേർത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണ് മരണ ശേഷം തന്റെ പേരിലുള്ള ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം ദേവിക്കു കാണിക്കയായി നല്‍കിയത്. ഒരു മാസം മുൻമ്പ് ശാന്ത മരിച്ചു. ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വില്‍പത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി. 20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ […]

പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

സ്വന്തം ലേഖിക നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്ബില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്. ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഈ സംഭവത്തില്‍ തമിഴ്‌നാട് കൊല്ലങ്കോട് പൊലീസിലും കേസുണ്ട്. സുഹൃത്തിന്റെ […]