പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍
സ്വന്തം ലേഖിക
നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്.
പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്ബില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്.
ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ഈ സംഭവത്തില്‍ തമിഴ്‌നാട് കൊല്ലങ്കോട് പൊലീസിലും കേസുണ്ട്. സുഹൃത്തിന്റെ ഇരുമ്ബിലെ വീട്ടിലെത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അവിടെ വെച്ചാണ് സുഹൃത്ത് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.