play-sharp-fill

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി; സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ അധികൃതരോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ തിരുവനന്തപുര: സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ അധികൃതരോട് വിശദീകരണം തേടി. ശംഖുമുഖം സെന്റ് റോച്ചെസ് കോൺവെന്റ് സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും വിദ്യാർഥികളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെയാണ് സ്‌കൂളിലെത്തിയ വിദ്യാർത്ഥികളോട് മെയിൻ ഗേറ്റിനു മുന്നിൽ വെച്ച് ഷോൾ അഴിച്ചുമാറ്റാൻ അധ്യാപകർ ആവശ്യപ്പെട്ടത്. ക്ലാസിൽ കയറുമ്പോൾ മാത്രം ഹിജാബ് മാറ്റിവച്ചാൽ മതി എന്നായിരുന്നു സ്‌കൂളിലെ നിയമം. എന്നാൽ പുറത്തു വെച്ച് ഹിജാബ് ഊരാൻ നിർബന്ധിച്ചതോടെ രക്ഷകർത്താക്കൾ പ്രതിഷേധവുമായെത്തി. കർണാടകയിലേതിന് സമാനമായ സംഭവമാണ് ഇതെന്ന് രക്ഷകർത്താക്കൾ […]

ആശ്വാസത്തിന്റെ കിരണങ്ങൾ; റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു; ബെലാറൂസിൽവെച്ച് തന്നെ ചർച്ചയ്ക്ക് തയ്യാറെന്ന് വ്‌ളാദിമിർ സെലൻസ്‌കി

സ്വന്തം ലേഖകൻ കീ​വ്: യുക്രെനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറൂസില്‍ വെച്ച് ചര്‍ച്ച നടത്താം. ഇക്കാര്യത്തില്‍ യുക്രെനിന്റെ നിലപാട് അറിയാന്‍ കാത്തു നില്‍ക്കുന്നതായും റഷ്യ അറിയിച്ചു. ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് നിർദേശിച്ചു എന്ന റഷ്യ ടുഡേയുടെ വാർത്ത വന്നതിനു തൊട്ടു പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി വ്യക്തമാക്കിയത്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു.ചർച്ചയ്ക്കായി റഷ്യൻ സംഘം […]

കാലാവസ്ഥാ വ്യതിയാനം; സംസ്ഥാനത്ത് അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്

സ്വന്തം ലേഖിക തിരുവനന്തപുരം :കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചില ജില്ലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. സൂര്യതാപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി., സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കാനും ഡി.എം.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കി.ചൂട് മൂലമുള്ള എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളവര്‍ […]

യുക്രൈനില്‍ നിന്നും കൊച്ചിക്കാരിയായ ‘ചപ്പാത്തി’ അഭ്യര്‍ത്ഥിക്കുന്നു;ഞങ്ങളെ രക്ഷിക്കൂ

സ്വന്തം ലേഖിക കീവ്: കൊച്ചിയില്‍ 2017 ല്‍ കടല്‍‍ കടന്ന നായയാണ് ‘ചപ്പാത്തി’ അന്ന് യുക്രൈന്‍ ദമ്പതികള്‍ തെരുവിലെ പട്ടിണിയില്‍ നിന്നും രക്ഷിച്ച് അവരോടൊപ്പം യുക്രൈനിലേക്ക് കൂട്ടിയ ഈ നായ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിശന്നുവലഞ്ഞ് തെരുവില്‍ നിന്നും രക്ഷിച്ച നായയ്ക്ക് ചപ്പാത്തിയെന്ന് പേരിട്ടതും പെട്രസ്- ക്രിസ്റ്റിന ദമ്പതികളാണ്. ഇവര്‍ തന്നെയാണ് നായയ്ക്കൊപ്പമുള്ള ഈ യാത്രയ്ക്കായി ‘ട്രാവല്‍ വിത്ത് ചപ്പാത്തി’യെന്ന് ഇന്‍സ്റ്റ പേജും ആരംഭിച്ചത്. ഇപ്പോള്‍ യുക്രൈന്‍ എന്ന രാജ്യം അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. അപ്പോഴാണ് തന്നെ പോറ്റുന്ന നാടിനായി ചപ്പാത്തിയുടെ […]

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ബ്ലേഡ് കൊണ്ട് കീറി മുറിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സഹപാഠി; കഴുത്തിലും തോളിലുമായി 15കാരന്റെ ദേഹത്ത് 17 സ്റ്റിച്ചുകള്‍; ക്രൂര ആക്രമണം നടന്നിട്ടും ഒതുക്കിവെക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച്‌ കുട്ടിയുടെ ബന്ധുക്കള്‍

സ്വന്തം ലേഖിക കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ബ്ലേഡ് കൊണ്ട് കീറി മുറിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സഹപാഠി. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തിലും തോളത്തും മുറിവേറ്റു. 15കാരന്റെ ദേഹത്ത് 17 സ്റ്റിച്ചുകളാണ് ഉള്ളത്. ചെര്‍ക്കള സെന്‍ട്രല്‍ ​ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെഎം ഫാസിറിനാണ് പരിക്കേറ്റത്. ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിര്‍. ബുധനാഴ്ച മൂന്ന് മണിയോടെ സ്കൂളില്‍ വച്ച്‌ സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് […]

പന്ത്രണ്ട് വയസുകാരന്‍ ആറ് നില കെട്ടിടത്തില്‍ നിന്ന്‌ വീണു മരിച്ച നിലയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരന്‍ ആറ് നില കെട്ടിടത്തില്‍ നിന്ന്‌ വീണു മരിച്ച നിലയില്‍. കണ്ണൂര്‍ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാര്‍ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകന്‍ ദത്തന്‍ ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു അപകടം സംഭവിച്ചത്. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്സില്‍ നിന്ന് വീണായിരുന്നു മരണം. ക്വാട്ടേഴ്സിലെ മുറിയുടെ ജനലിലൂടെയാണ്‌ കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് […]

യുക്രൈനില്‍ നിന്നുള്ള ഇരുപത് മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി; വിമാനം എത്തിയത് കൊച്ചിയിലും കരിപ്പൂരും

സ്വന്തം ലേഖിക കൊച്ചി: യുക്രൈനില്‍ നിന്നുള്ള മലയാളികള്‍ കേരളത്തിലേക്ക് എത്തി. രണ്ട് വിമാനങ്ങളിലായി 20 വിദ്യാര്‍ത്ഥികളാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ആ​ദ്യ വിമാനത്തില്‍ 11 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അതിനു പിന്നാലെ ഒൻപത് വിദ്യാര്‍ത്ഥികളുമായി മറ്റൊരു വിമാനം കൂടി എത്തി. ഇതു കൂടാതെ നാലു പേര്‍ കൂടി കരിപ്പൂരില്‍ വിമാനമിറങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബന്ധുക്കളും വിമനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ സംഘത്തിലുള്ളവരാണ് കേരളത്തിലേക്ക് എത്തിയത്. സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിയത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും വിദ്യാര്‍ത്ഥികള്‍ നന്ദി പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ […]

ശിവരാത്രി പ്രമാണിച്ച്‌ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി കൊച്ചി മെട്രോ; മാര്‍ച്ച്‌ ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനും പ്രത്യേക സര്‍വീസുകള്‍

സ്വന്തം ലേഖിക കൊച്ചി: ശിവരാത്രി പ്രമാണിച്ച്‌ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി കൊച്ചി മെട്രോ. മാര്‍ച്ച്‌ ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച്‌ ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തീയതി വെളുപ്പിന് 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. ആലുവ മെട്രോ സ്റ്റേഷന് തൊട്ടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്ന് പോകാനുള്ള സൗകര്യത്തിനാണ് കൊച്ചി […]

സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ യുക്രെെന്‍ പ്രസിഡന്റും ആയുധമെടുത്തു; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

സ്വന്തം ലേഖിക കീവ്: യുക്രെെനിൽ യുദ്ധം ആരംഭിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ നിറയെ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ്. ഇതിനിടയില്‍ ചില വ്യാജവാര്‍ത്തകളും പരക്കുന്നുണ്ട്. അത്തരത്തില്‍ യുക്രെെന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുമായി ബന്ധപ്പെട്ടും ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. റഷ്യയ്ക്ക് കീഴടങ്ങില്ലെന്നും, ധീരമായി ചെറുത്തുനില്‍ക്കാന്‍ സ്വന്തം ജനതയോട് ആഹ്വാനം ചെയ്യുന്ന നേതാവിന് നിരവധി ആരാധകരുണ്ട്. ഒളിച്ചിരിക്കില്ലെന്നും അവസാന നിമിഷം വരെ പൊരുതുമെന്നും മുന്‍ ഹാസ്യ നടന്‍ കൂടിയായ സെലന്‍സ്‌കി പറഞ്ഞിരുന്നു. ഈ വാര്‍ത്തയ്‌ക്കൊപ്പം സൈനിക യൂണിഫോമിട്ട് പട്ടാളക്കാര്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വന്തം […]

യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ ;ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്

സ്വന്തം ലേഖിക കീവ്: ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിച്ചു. വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ റഷ്യയെപ്പോലെ തന്നെ […]