സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ യുക്രെെന്‍ പ്രസിഡന്റും ആയുധമെടുത്തു; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്?
സ്വന്തം ലേഖിക
കീവ്: യുക്രെെനിൽ യുദ്ധം ആരംഭിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ നിറയെ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ്.
ഇതിനിടയില്‍ ചില വ്യാജവാര്‍ത്തകളും പരക്കുന്നുണ്ട്. അത്തരത്തില്‍ യുക്രെെന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുമായി ബന്ധപ്പെട്ടും ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷ്യയ്ക്ക് കീഴടങ്ങില്ലെന്നും, ധീരമായി ചെറുത്തുനില്‍ക്കാന്‍ സ്വന്തം ജനതയോട് ആഹ്വാനം ചെയ്യുന്ന നേതാവിന് നിരവധി ആരാധകരുണ്ട്. ഒളിച്ചിരിക്കില്ലെന്നും അവസാന നിമിഷം വരെ പൊരുതുമെന്നും മുന്‍ ഹാസ്യ നടന്‍ കൂടിയായ സെലന്‍സ്‌കി പറഞ്ഞിരുന്നു.
ഈ വാര്‍ത്തയ്‌ക്കൊപ്പം സൈനിക യൂണിഫോമിട്ട് പട്ടാളക്കാര്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ആയുധമെടുത്ത് പോരാടുന്ന ഭരണാധികാരിയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഒരു ലക്ഷത്തിലേറെ ഷെയറുകളാണ് ഒരു പോസ്റ്റിനുള്ളത്.
ഇത് വ്യാജവാര്‍ത്തയാണ്. പഴയ ചിത്രങ്ങളാണ് പ്രചരിക്കുന്നത് .കഴിഞ്ഞ ഡിസംബര്‍ ആറിന് എടുത്ത ഫോട്ടോയാണ് ഇതെന്ന് റോയിട്ടേഴ്‌സ് ഫാക്‌ട് ചെക്ക് ടീം റിപ്പോര്‍ട്ട് ചെയ്യുന്നു.