തൃക്കാക്കരയില്‍ ചികിത്സയിലുള്ള രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുട്ടി ചെറിയ ചില വാക്കുകള്‍ സംസാരിച്ച് തുടങ്ങി
സ്വന്തം ലേഖിക കൊച്ചി: കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര സ്വദേശിയായ രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. കുട്ടി ചെറിയ ചില വാക്കുകള്‍ സംസാരിച്ച് തുടങ്ങിയതായും സംസാരശേഷി വീണ്ടെടുക്കുന്നതിന്റെ തുടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞ് തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇടതു കൈയുടെ ശസ്ത്രക്രിയ വിജയകരമാണ്. അടുത്ത ആഴ്ചയോടെ ആശുപത്രി വിടാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്നത് ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടര്‍ന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ […]