തൃശ്ശൂർ എരുമപ്പെട്ടിയിൽ പൂരത്തിനിടെ ആനയിടഞ്ഞു.; യുവാക്കൾ ആനപ്പുറത്ത് കുടുങ്ങിയത് മണിക്കൂറുകൾ
സ്വന്തം ലേഖകൻ
എരുമപ്പെട്ടി: തോന്നല്ലൂര്‍ ബാല നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പൂരത്തിനിടെ ആനയിടഞ്ഞു. ആനപ്പുറത്ത് കയറിയ നാലുപേര്‍ മൂന്നുമണിക്കൂര്‍ ആനപ്പുറത്ത് കുടുങ്ങി.
വെള്ളിയാഴ്ച വൈകീട്ട് ആറേകാലിന് കൂട്ടിയെഴുന്നള്ളിപ്പിനുശേഷം മേളം നടപ്പുരയിലേക്ക് കയറുമ്പോഴാണ് സംഭവം. തോന്നല്ലൂര്‍ വലിയ സുദായം പൂരാഘോഷ കമ്മിറ്റി എഴുന്നള്ളിച്ച കുട്ടംകുളങ്ങര ശ്രീനിവാസന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ക്ഷേത്രത്തില്‍നിന്ന് പുറത്തേക്ക് ഓടിയ ആന സമീപത്തെ പാടശേഖരത്തിലേക്ക് ഓടിയിറങ്ങി. ഓട്ടത്തിനിടെ ഒരു സ്കൂട്ടറും രണ്ട് മോട്ടോര്‍ ബൈക്കുകളും കച്ചവട ഷെഡുകളും ആന നശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ച് ക്ഷേത്ര ഊട്ടുപുരക്ക് അടുത്തുള്ള ആല്‍ത്തറയുടെ സമീപം എത്തിയ ആനയെ ചങ്ങലകൊണ്ട് തെങ്ങില്‍ ബന്ധിക്കുകയായിരുന്നു. കുന്നംകുളത്തുനിന്ന് എലിഫന്‍റ് സ്ക്വാഡ് എത്തിയാണ് ആനയെ ബന്ധിച്ചത്. എന്നിട്ടും ആന ശാന്തനാകാത്തതിനാല്‍ പുറത്ത് കയറിയവര്‍ക്ക് ഇറങ്ങാനായില്ല. മൂന്നുമണിക്കൂറിന് ശേഷമാണ് ഇവരെ താഴെ ഇറക്കിയത്.
എഴുന്നള്ളിപ്പ് സമയത്ത് ആനക്ക് നടച്ചങ്ങല ഇട്ടിരുന്നില്ല. ആനയാണ് ഇടഞ്ഞത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.