പാലായിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി ; ജനറൽ ആശുപത്രിക്കു സമീപമുള്ള ന്യൂ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിൽ തൂങ്ങി നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
സ്വന്തം ലേഖിക
കോട്ടയം: പാലായില്‍ ജനറൽ ആശുപത്രിക്ക് സമീപം വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.
പാലായിൽ പഴം, പച്ചക്കറി വില്‍ക്കുന്ന ന്യൂ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയിലാണ് സുമേഷ് (40)എന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കട തുടങ്ങിയതില്‍ കട ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
രാത്രി വീട്ടിലെത്തേണ്ട സമയമായിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ സുമേഷിനെ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്ക് കടയുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു. ബൈക്കില്‍ വീട്ടിലേക്കുള്ള തക്കാളി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു.
Third Eye News Live
0