video
play-sharp-fill

ഇഴഞ്ഞു നീങ്ങി ലൈഫ് മിഷൻ പദ്ധതി ;മുപ്പത്താറ് ഭവനസമുച്ഛയങ്ങളില്‍ ഒരെണ്ണം പോലും കൈമാറിയില്ലെന്ന് വിവരാവകാശ രേഖ

സ്വന്തം ലേഖിക തിരുവനന്തപുരം: വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നിർമിച്ച് നല്‍കുന്ന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതി ഇഴഞ്ഞു നീങ്ങുന്നു . പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിര്‍മാണം തുടങ്ങിയ 36 ഭവന സമുച്ഛയങ്ങളില്‍ ഒരു ഫ്ലാറ്റ് പോലും കൈമാറിയില്ലെന്ന് വിവരാവകാശ രേഖ. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങിയ അടിമാലിയിലെ ഫ്ലാറ്റ് കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നിര്‍മാണം തുടങ്ങിയതില്‍ ചിലത് മാത്രമാണ് ഇതുവരെ കൈമാറിയത്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുമ്പ് സ്വസ്ഥമായി കിടന്നുറങ്ങാനാണ് ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി […]

ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി; മാനം മുട്ടുന്ന കെട്ടുകാഴ്ചകൾ അണിനിരക്കുന്ന കാഴ്ചപ്പൂരം ഇന്ന്

സ്വന്തം ലേഖകൻ ചെട്ടിക്കുളങ്ങര: ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ആഘോഷം ഇന്ന്. മാനം മുട്ടുന്ന കെട്ടുകാഴ്ചകൾ അണിനിരക്കുന്ന കാഴ്ചപ്പൂരം ഇന്ന് നടക്കും. 6 കുതിര , 5 തേര് , ഭീമൻ,ഹനുമാൻ , പാഞ്ചാലി എന്നീ കെട്ടുകാഴ്ചകളാണു 13 കരകളിൽനിന്ന് എഴുന്നള്ളിക്കുന്നത് . 8 വീടുകളിൽ നിന്നുള്ള ഘോഷയാത്രകൾ ഇന്നു രാവിലെ ക്ഷേത്രത്തിലെത്തി കുത്തിയോട്ട സമർപ്പണം നടത്തും . കെട്ടുകാഴ്ചകൾ വൈകിട്ടോടെ കരകളിൽ നിന്നു ക്ഷേത്രത്തിലേക്ക് ആനയിക്കും . സന്ധ്യയോടെ ക്ഷേത്രാങ്കണത്തിൽ എത്തിക്കുന്ന കെട്ടുകാഴ്ചകൾ കര ക്രമത്തിൽ ദേവീദർശനം നടത്തി ക്ഷേത്രത്തിന് കിഴക്കുള്ള കാഴ്ചക്കണ്ടത്തിൽ അണിനിരക്കും […]

ലഹരിമാഫിയാ സംഘത്തെ ചോദ്യം ചെയ്തു ; പട്ടാപ്പകൽ കോൺ​ഗ്രസ് നേതാവിനെ വെട്ടിപരിക്കേൽപിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: ലഹരിമാഫിയാ സംഘത്തിനെതിരെ പരാതിപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പട്ടാപ്പകൽ വെട്ടിപ്പരിക്കേൽപിച്ചു. പൊടിക്കുണ്ടിൽ താമസിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ലഹരിസംഘം താവളമാക്കിയ വീട്ടിൽ രാജീവന്റെ പരാതിയെ തുടർന്ന് പോലീസ് പരിശോധന നടത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിറകിലെന്നാണ് വിവരം. വാക്കത്തി കൊണ്ടു തലയ്‌ക്ക് വെട്ടേറ്റ രാജീവൻ എളയാവൂർ കൊയിലി ആശുപത്രിയിൽ ചികിൽസയിലാണ്.

സാ​ദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്‍റേതാണ് തീരുമനം. അന്തരിച്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സഹോദരനാണ് സാദിഖലി തങ്ങൾ. ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​സു​ഖ ബാ​ധി​ത​നാ​യ​പ്പോ​ൾ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കാ​യി​രു​ന്നു താ​ൽ​കാലി​ക ചു​മ​ത​ല. നി​ല​വി​ൽ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​ണ്.

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം; ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു

സ്വന്തം ലേഖിക പഞ്ചാബ് :പഞ്ചാബിലെ ഇന്ത്യാ പാക് അതിർത്തി പ്രദേശമായ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ഡ്രോണിനൊപ്പം നിരോധിത വസ്തുക്കൾ അടങ്ങിയ അഞ്ച് പാക്കറ്റുകൾ കണ്ടെടുത്തു. നാലര കിലോ ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു.പുലർച്ചെ മൂന്ന് മണിയോടെ സൈന്യം, മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് ക്വാഡ്‌കോപ്റ്റർ കണ്ടെത്തിയത്. ഡ്രോൺ ലക്ഷ്യമിടാൻ അവർ പാരാ ബോംബുകൾ ഉപയോഗിച്ച് പ്രദേശം പ്രകാശിപ്പിച്ചുവെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.

യുക്രൈനിലെ നാല് ന​ഗരങ്ങളിൽ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിൽ ഇന്ത്യന്‍ സമയം 12 .30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖകൻ യുക്രൈൻ: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിൽ ഇന്ത്യന്‍ സമയം 12 .30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. റഷ്യന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷിത ഇടനാഴികൾ തുറക്കുമെന്നും ഇത് സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്നും റഷ്യ അറിയിച്ചു

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി

സ്വന്തം ലേഖകൻ ജമ്മു കശ്മീർ: ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി, ഇന്ന് രാവിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ 24 പേർക്ക് പരുക്കേറ്റിരുന്നു. നൗഹട്ട പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് അസ്ലം മഖ്ദൂമി (70) ഇന്നലെ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റവർ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയിൽ ചികിസ്തയിലാണ്. കഴിഞ്ഞ ദിവസം ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് ഭീകരർ ഗ്രനേഡ് ആക്രമണം […]

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും ഇന്ന് ചര്‍ച്ച നടത്തും

സ്വന്തം ലേഖിക ഡൽഹി :യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ റഷ്യന്‍ പ്രസിഡന്റുമാരുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി ചർച്ച നടക്കുന്നത്.യുക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്‌തോ […]

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിലെ പ്രതി സുജീഷിന്റെ ജാമ്യം തടയാൻ പൊലീസ്

സ്വന്തം ലേഖിക കൊച്ചി: ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ ഒരു മാസത്തിനകം കുറ്റപത്രം നൽകുമെന്നു പോലീസ് . പ്രതി സുജീഷിന്റെ ജാമ്യം തടയാനാണ് പൊലീസ് വേഗത്തിൽ കുറ്റപത്രം നൽകുന്നത്. ചേരാനല്ലൂരിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുക. കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പൊലീസ് ലക്ഷ്യമാക്കുന്നത്. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി സുജീഷിനെതിരെ അത് കൂടുതൽ തെളിവാകും. പ്രതിയെ ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. പാലാരിവട്ടം പൊലീസ് […]

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില പവന് 800 രൂപ കൂടി 39,520 രൂപയിലെത്തി

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു . പവന് 800 രൂപ ഉയർന്ന് 39,520 രൂപയിൽ എത്തി . ഗ്രാമിന് 100 രൂപ ഉയർന്ന് 4940 രൂപയിലെത്തി അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 4940 പവന്- 39,520