ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം; ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു
സ്വന്തം ലേഖിക
പഞ്ചാബ് :പഞ്ചാബിലെ ഇന്ത്യാ പാക് അതിർത്തി പ്രദേശമായ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു.
ഡ്രോണിനൊപ്പം നിരോധിത വസ്തുക്കൾ അടങ്ങിയ അഞ്ച് പാക്കറ്റുകൾ കണ്ടെടുത്തു. നാലര കിലോ ലഹരി വസ്തുക്കളാണ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു.പുലർച്ചെ മൂന്ന് മണിയോടെ സൈന്യം, മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് ക്വാഡ്‌കോപ്റ്റർ കണ്ടെത്തിയത്.
ഡ്രോൺ ലക്ഷ്യമിടാൻ അവർ പാരാ ബോംബുകൾ ഉപയോഗിച്ച് പ്രദേശം പ്രകാശിപ്പിച്ചുവെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.
Third Eye News Live
0