play-sharp-fill

ഇനി പാമ്പുകളെ പിടിക്കുന്നത് മുൻകരുതൽ എടുത്ത ശേഷം മാത്രമെന്നു വാവ സുരേഷിന്റെ ഉറപ്പ്; ജീവൻ കാത്തത് 65 കുപ്പി ആന്റിവെനം; തിങ്കളാഴ്ചയോടെ ആശുപത്രി വിടാൻ കഴിഞ്ഞേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം ∙ ഇനി പാമ്പുകളെ പിടിക്കുന്നത് മുൻകരുതൽ എടുത്ത ശേഷം മാത്രമെന്നു വാവ സുരേഷ്. നേരിയ പനി ഒഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ആശുപത്രി വിടാൻ കഴിഞ്ഞേക്കുമെന്നും ഡോക്ടർ പറഞ്ഞു. ഇനി പാമ്പുകളെ പിടിക്കുന്നത് മുൻകരുതൽ എടുത്ത ശേഷം മാത്രം. കരിമൂർഖനാണു കടിച്ചത്. പല തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കൂടുതൽ വിഷം കയറിയതായി തോന്നിയിരുന്നു. കണ്ണിന്റെ കാഴ്ച മറയുന്നതും ഓർമയുണ്ട്. ജീവൻ തിരിച്ചുകിട്ടുമോ എന്ന് അപ്പോൾ […]

മുംബൈയിലെ വിവവാഹമോചനങ്ങളില്‍ മൂന്ന് ശതമാനം കേസുകളിലും കാരണം ഗതാഗതക്കുരുക്കെന്ന് മുൻ മുഖ്യമന്ത്രിയുടെ ഭാര്യ

സ്വന്തം ലേഖിക മുംബൈ: നഗരത്തിലെ വിവാഹ മോചനങ്ങളില്‍ മൂന്ന് ശതമാനം കേസുകളില്‍ വില്ലനാകുന്നത് ഗതാഗതക്കുരുക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസിന്റെ ഭാര്യ അമൃത ഫട്‌നവീസ്. ഗതാഗതക്കുരുക്കില്‍ പെടുന്നതിനാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പലര്‍ക്കും കഴിയാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. സാധാരണക്കാരുടെ പ്രശ്‌നമാണ് താന്‍ പറഞ്ഞതെന്നും അവര്‍ പറയുന്നു. മുംബൈ നഗരത്തിലെ റോഡുകളുടെ അവസ്ഥയേയും ഗതാഗതക്കുരുക്കിനെയും കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. റോഡിലെ കുഴികളിലും ഗതാഗതക്കുരുക്കിലും പെട്ട് തനിക്ക് തന്നെ വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

മദ്യലഹരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈലില്‍ പാട്ട് ആസ്വദിച്ച്‌ ഗതാഗതക്കുരുക്കുണ്ടാക്കി; സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞു; വലഞ്ഞ് ജനം

സ്വന്തം ലേഖിക ഇടുക്കി: മദ്യലഹരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ട് ആസ്വദിച്ച്‌ ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ചെറുതോണി ടൗണില്‍ യുവാവ് മദ്യലഹരിയില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയത്. റോഡിന്റെ നടുവില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഇരുന്ന ഇയാളെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് റോഡിന് നടുവില്‍ നിന്നു നീക്കിയത്. ചെറുതോണി സ്വദേശിയായ യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച്‌ അഴിഞ്ഞാടിയത്. സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇയാള്‍ എപ്പോഴും മദ്യലഹരിയില്‍ ആയിരിക്കും. പോലീസില്‍ വിവരം അറിയിച്ചാല്‍ […]

കോട്ടയം ജില്ല ബി വിഭാഗത്തിൽ: പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ പരിഷ്ക്കരിച്ചു; അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും

സ്വന്തം ലേഖിക കോട്ടയം: ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ ഡോ.പികെ ജയശ്രീ ഉത്തരവായി. രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര – സാമുദായിക പൊതു പരിപാടികൾ ഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. വിവാഹം , മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. ജനുവരി 23,30 തിയതികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ ഫെബ്രുവരി ആറിനും ( ഞായർ) തുടരുന്നതാണ്. അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും. ഫെബ്രുവരി 7 മുതൽ ജില്ലയിലെ 10 ,11,12 […]

സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിൽ; അവശ്യ സര്‍വീസിന് മാത്രം അനുമതി: ആരാധനാലയങ്ങളില്‍ 20 പേര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരാധനാലയങ്ങളില്‍ ഇരുപതുപേരില്‍ കൂടുതല്‍ പാടില്ല. അതേസമയം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള […]

ദിലീപിനെ അനുകൂലിച്ച് രാഹുൽ ഈശ്വർ; ദേശീയപതാകയുടെ ചിഹ്നമുള്ള ഉടുപ്പിട്ട് വരുമ്പോഴെങ്കിലും കുറച്ച് മാന്യത കാണിക്കണമെന്ന് ബൈജു കൊട്ടാരക്കര; ചാനൽ ചർച്ചയിൽ തമ്മിൽ അടിച്ച് രാഹുൽ ഈശ്വറും ബൈജു കൊട്ടാരക്കരയും

സ്വന്തം ലേഖിക കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത അതേ ദിവസം തന്നെയാണ് ദിലീപും സംഘവും ഫോണുകള്‍ മാറ്റിയിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഐഎംഇഐ നമ്പര്‍ പ്രകാരം പൊലീസ് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരിക്കുന്ന കാര്യം അതാണ്. അതിന് ശേഷമാണ് ഫോണ്‍ മുംബൈക്ക് അയച്ചിരിക്കുന്നത്. ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15 ന് ഫോണ്‍ ഹാജരാക്കാന്‍ ദിലീപിനോട് ആവശ്യപ്പെട്ടപ്പോള്‍ ആറ് ഫോണുകള്‍ മാത്രമാണ് ഹാജരാക്കിയത്. അതില്‍ തന്നെ നാല് ഫോണുകള്‍ ഓര്‍ജിനലും […]

സംസ്ഥാനത്ത് കോവിഡ് കുറയുന്നു; ഇന്ന് 33,538 പേര്‍ക്ക് രോഗബാധ; ടിപിആര്‍ 32.63

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,18,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,205 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

കട്ടപ്പനയിൽ മധ്യവയസ്കന്‍റെ അപകട മരണം; തുമ്പില്ലാതിരുന്നിട്ടും നിര്‍ത്താതെ പോയ കാറും ഡ്രൈവറെയും പൊലീസ് പിടികൂടിയത് ഒന്നര മാസം നീണ്ട വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ; നിർണായകമായത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം

സ്വന്തം ലേഖിക കട്ടപ്പന: വാഹനമിടിച്ച്‌ മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ തുമ്പില്ലാതിരുന്നിട്ടും നിര്‍ത്താതെ പോയ കാറും ഡ്രൈവറെയും പൊലീസ് പിടികൂടിയത് ഒന്നര മാസം നീണ്ട വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ. നിർണായകമായത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം. കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനി മുണ്ടന്‍കുന്നേല്‍ കുഞ്ഞുമോന്റെ (53) മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാറും വാഹനമോടിച്ച കരിക്കുമേട് ഉറുമ്പികുന്നേല്‍ നിഖില്‍ രാജുമാണ്​ (കണ്ണന്‍ -27) സംഭവം നടന്ന്​ 37 ദിവസത്തിനു ശേഷം പിടിയിലായത്​. ഡിസംബര്‍ 24 ന് രാത്രി വെള്ളയാംകുടി റോഡില്‍ മാസ്​ ഹോട്ടലിന്​ മുന്നിലായിരുന്നു അപകടം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുഞ്ഞുമോനെ […]

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ്; 996 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3559 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 28 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 996 പേര്‍ രോഗമുക്തരായി. 8150 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1550 പുരുഷന്‍മാരും 1678 സ്ത്രീകളും 341 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 686 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 30188 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 418858 പേര്‍ കോവിഡ് ബാധിതരായി. 385644 പേര്‍ രോഗമുക്തി […]

കോട്ടയം സംക്രാന്തിയിൽ തെരുവ് നായ ശല്യം; റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയുടെ പാവാട കടിച്ചുകീറി; നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

സ്വന്തം ലേഖിക കോട്ടയം: സക്രാന്തി വാഴക്കാല പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഒൻപത് പേരെയാണ് നായ കടിച്ചത്. നിരവധി ആളുകളെയും നായ ആക്രമിച്ചു. റോഡിലൂടെ നടന്നുപോയ പെൺകുട്ടിയുടെ പാവാട കടിച്ചു കീറി. നിലവിൽ റോഡിലൂടെ ആളുകൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ വലയുന്നത്. രാത്രി ഇതുവഴി നടന്നുപോകുന്നവർ നായ്ക്കളുടെ ആക്രമണ ഭീതിയിലാണ് പോകുന്നത്. പലപ്പോഴും വാഹനങ്ങളിൽ യാത്രചെയ്യുന്നവരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ ഓടുന്നതും […]