വാക്സിൻ ചലഞ്ച്: നിർബന്ധിത പണ പിരിവ് പാടില്ല, പിരിച്ച തുക തിരികെ നൽകണം – ഹൈക്കോടതി
കൊച്ചി: വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണ പിരിവ് പാടില്ലെന്ന് ഹൈക്കോടതി. വാക്സിൻ ചലഞ്ചിനായി നിർബന്ധിത പിരിവ് പാടില്ലെന്നും, നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ തുക പിടിക്കാൻ സാധിക്കു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. പെൻഷൻ തുകയിൽ നിന്ന് അനുമതിയില്ലാതെ ഒരു ദിവസത്തെ വേതനം വാക്സിൻ ചലഞ്ച് ഇനത്തിൽ പിടിച്ചുവെന്ന് കാണിച്ച് കെ.എസ്.ഇ.ബി യിൽ നിന്ന് വിരമിച്ച രണ്ട് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾ ഇതിന് രേഖാമൂലം അനുമതി നൽകിയിട്ടില്ല അതിനാൽ പിടിച്ചതുക തിരിച്ചുവേണം എന്നായിരുന്നു ഹർജിക്കാരുടെ […]