കൊടകര കുഴൽപ്പണ കേസ്; ബി.ജെ.പിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി; ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണം
സ്വന്തം ലേഖകൻ തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിക്കെതിരെ പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണമെന്നാണാവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ചത് 41.4 കോടി രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. പണം ചെലവഴിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പതിനേഴ് സംസ്ഥാന ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 250 സാൾക്ഷികളുണ്ട്. കേസിലെ പ്രധാനപ്രതി ധർമരാജൻ ബി ജെ പി അനുഭാവിയും […]