play-sharp-fill

കോവിഡനന്തര ചികിത്സാ നിരക്ക് നിശ്ചയിച്ചു: സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ; എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡിൽ പരമാവധി 2910 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ചു. സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ ഈടാക്കാം. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി 2910 രൂപ ഈടാക്കാം. അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രിയിൽ ജനറൽ വാർഡിൽ 2645 ആയിരിക്കും നിരക്ക്. ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250, ഐ.സി.യു-1500, വെന്റിലേറ്റർ ഉള്ള ഐ.സി.യു.വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കോവിഡനന്തര രോഗലക്ഷണങ്ങൾ, […]

കോട്ടയം ജില്ലയിൽ 1155 പേർക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 12.67; 1088 രോഗമുക്തർ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയില്‍ 1155 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1148 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 9115 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.67 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 484 പുരുഷന്‍മാരും 509 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1088 പേര്‍ രോഗമുക്തരായി. 7700 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 238039 പേര്‍ കോവിഡ് […]

‘തന്നെ മകൾ അനുസരിച്ചില്ല; തന്റെ സമ്മതമില്ലാതെ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചു’; പത്തൊമ്പതുകാരിയായ മകളെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിച്ച് പിതാവ്

സ്വന്തം ലേഖകൻ ചെന്നൈ: തന്റെ സമ്മതമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. അവിനാശിയിലാണ് സംഭവം. പ്രണയ വിവാഹം ചെയ്ത പത്തൊമ്പതുകാരിയെയാണ് അച്ഛനായ പൂരാജ കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിച്ചെത്തിയ ശേഷം തന്നെ അനുസരിച്ചില്ലെന്ന് പറഞ്ഞായിരുന്നു കൊലപാതകത്തിന് ശ്രമിച്ചത്. തൂത്തുക്കുടിയിൽ നിന്ന് 15 വർഷം മുമ്പ് അവിനാശിയിലേക്ക് കുടിയേറിയതാണ് പൂരാജയും കുടുംബവും. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ. മകൾ 25-കാരനായ മുഹമ്മദ് യാസിനുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ, വിസമ്മതം അറിയിക്കുകയും മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പെൺകുട്ടിയെ മറ്റൊരു മകളുടെ വീട്ടിൽ മാറ്റി താമസിപ്പിച്ചെങ്കിലും, […]

ലോകോ പൈലറ്റുമാരായി ആൾമാറാട്ടം; 17 വയസുകാരൻ ട്രെയിൻ ഓടിച്ചത് 3 വർഷം; 22 കാരൻ മൂന്നുമാസമായി ട്രെയിൻ ഓടിക്കുന്നു; അസിസ്റ്റൻറ്​ ലോക്കോ പൈലറ്റായി ഇവർ‍ക്ക് പരിശീലനം നൽകിയത് ബംഗാളിലുള്ളൊരു ലോക്കോപൈലറ്റെന്ന് വിവരം

സ്വന്തം ലേഖകൻ ചെന്നൈ: വർഷങ്ങളായി ലോകോ പൈലറ്റുമാരായി ആൾമാറാട്ടം നടത്തി ​ട്രെയിൻ ഓടിച്ച യുവാക്കൾ പിടിയിൽ. പതിനേഴും, ഇരുപത്തിരണ്ടും വയസുള്ള ചെറുപ്പക്കാരാണ് പിടിയിലായത്. ബംഗാളിലെ മൂർഷിദാബാദ്​ സ്വദേശികളാണ് ഇവർ. ബംഗാളിൽ നിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക്​ പോകവേ​ ശനിയാഴ്ച തമിഴ്​നാട്ടിലെ ഈറോഡിൽ വെച്ചാണ് ഇവരെ റെയിൽവേ പൊലീസ് പിടികൂടിയത്. പതാകയും നെയിംബാഡ്ജമുള്ള ലോകോ പൈലറ്റ്​യൂനിഫോമും മറ്റ് ലൈക്കോ പൈലറ്റിൻറെ സാമഗ്രികളും ഇവരുടെ കൈയ്യിൽ കണ്ടതിൽ സംശയം തോന്നിയ ആർ.പി.എഫ്​ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിൽ, ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിൻ ഓടിക്കാനായി ഇരുവർക്കും […]

തൊടുപുഴയിൽ വയോധികന്റെ മൃതശരീരം പൊന്തക്കാട്ടിൽ; മൃതദേഹത്തിൽ ധാരാളം മുറിവുകൾ; അടുത്ത മുറിയിൽ ഉള്ളവരുമായി അടിപിടി ഉണ്ടായതായി വിവരം; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ തൊടുപുഴ: വയോധികനെ പൊന്തക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടവെട്ടി സ്വദേശി ജബ്ബാറാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് മൃതശരീരം കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷന് സമീപത്തെ പൊന്തക്കാട്ടിലായിരുന്നു മൃതശരീരം. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ട്. സമീപത്ത് നിന്നായി കത്തിയും കണ്ടെത്തി. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ജബ്ബാറും ലോഡ്ജിലെ മറ്റ് മുറികളിൽ താമസിക്കുന്ന ചില ആളുകളും തമ്മിൽ ഇന്നലെ രാത്രി അടിപിടിയുണ്ടായതായി വിവരമുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ച ജബ്ബാർ മീൻകച്ചവടക്കാരനാണ്. ഇടവെട്ടിയാണ് വീടെങ്കിലും കച്ചവട […]

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കുന്നത് 36 മ​ല​യാ​ളി​ക​ൾ; ഇ​വ​രി​ൽ പ​ല​രും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെന്ന് നോർക്ക; കാ​ബു​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചത് ആശങ്ക ഉയർത്തുന്നു

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 36 മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് നോ​ർ​ക്ക. ഇ​വ​രി​ൽ പ​ല​രും നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യാ​ണെ​ന്നും വി​ഷ​യം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൻറെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും നോ​ർ​ക്ക അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ക​മ്പ​നി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ. നി​ല​വി​ൽ ഇ​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും താ​ലി​ബാ​ൻ ഭ​ര​ണം തു​ട​ങ്ങു​ന്ന​തോ​ടെ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. അ​തി​നാ​ലാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ബു​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചതോടെ മലയാളികൾ ആശങ്കയിലാണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് എം​ബ​സി അ​ട​ച്ച് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. […]

സോഷ്യൽ മീഡിയയിലൂടെ ഭീകരസംഘടന ഐഎസ്സിനായി ആശയ പ്രചാരണം; കണ്ണൂരിൽ നിന്ന് രണ്ട് യുവതികളെ എൻ.ഐ.എ പിടികൂടി

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ പിടികൂടി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗരപരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസ്സിനായി ആശയ പ്രചാരണം നടത്തിയെന്നാണ് എൻഐഎ പറയുന്നത്. ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാൾ അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് […]

താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്ന് താലിബാന്‍ ആഹ്വാനം; കാബൂളില്‍ നിന്ന് ഇന്ത്യന്‍ സംഘത്തെ അതിസാഹസികമായി ഒഴിപ്പിച്ചു

സ്വന്തം ലേഖകൻ കാബുള്‍ : താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. “എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക്‌ ആത്മവിശ്വാസത്തോടെ തിരികെ വരണം”, താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, കാബൂളില്‍ നിന്ന് നയതന്ത്ര പ്രതിനിധികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തെ അതിസാഹസികമായി ഒഴിപ്പിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി സദാസമയവും താലിബാന്റെ നിരീക്ഷണത്തിലായിരുന്നു. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിനിടയില്‍ […]

സോ​ളാ​ർ കേസ്: സി.ബി.ഐ എഫ്.ഐ.ആർ സ​മ​ർ​പ്പി​ച്ചു; എഫ്.ഐ.ആർ ഉ​മ്മ​ൻ​ചാ​ണ്ടി, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, എ.​പി. അ​നി​ൽ കു​മാ​ർ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഹൈ​ബി ഈ​ഡ​ൻ, അ​ടൂ​ർ പ്ര​കാ​ശ് തുടങ്ങിയവർക്കെതിരെ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സി​ൽ സി​ബി​ഐ കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി സി​ജെ​എം കോ​ട​തി​ക​ളി​ലാ​ണ് സി​ബി​ഐ സം​ഘം എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഞ്ച് കേ​സും കൊ​ച്ചി​യി​ൽ ഒ​രു കേ​സി​ൻറെ​യും എ​ഫ്ഐ​ആ​റാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ​ചാ​ണ്ടി, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, എ.​പി. അ​നി​ൽ കു​മാ​ർ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഹൈ​ബി ഈ​ഡ​ൻ, അ​ടൂ​ർ പ്ര​കാ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർക്ക് എതി​രെ​യാ​ണ് എ​ഫ്ഐ​ആ​ർ. സോ​ളാ​ർ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​രാ​തി​ക്കാ​രി​യു​ടെ സ്ത്രീ​പീ​ഡ​ന പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​ത്. നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് കേ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ​രാ​തി​ക്കാ​രി കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് […]

പൂഞ്ഞാർ സഹകരണ ബാങ്ക് തട്ടിപ്പുകേസ് പ്രതിയെ കോട്ടയം ഡി.സി.സി അധ്യക്ഷനാക്കുവാൻ നീക്കം: നീക്കത്തിനു ചുക്കാൻ പിടിക്കുന്നത് ആന്റോ ആൻറണി എം.പി

സ്വന്തം ലേഖകൻ പൂഞ്ഞാർ: പൂഞ്ഞാർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കരയെ കോട്ടയം ഡി.സി.സി അധ്യക്ഷ പദവിയിൽ എത്തിക്കുവാൻ ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവം. ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേസിൽ ഇയാൾക്കൊപ്പം ആരോപണവിധേയനായ പത്തനംതിട്ട എം.പി ആന്റോ ആൻറണി ആണ്. പൂഞ്ഞാർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കരയെ കോട്ടയം ഡിസിസി അധ്യക്ഷ പദവിയിൽ എത്തിക്കുവാൻ ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവം. ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേസിൽ […]