play-sharp-fill

അയൽവാസികൾ തമ്മിൽ തർക്കം; ഹോളോ ബ്രിക്സു കൊണ്ടുള്ള ഏറിൽ യുവതി കൊല്ലപ്പെട്ടു; സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവല്ലം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഹോളോ ബ്രിക്സു കൊണ്ടുള്ള ഏറിൽ യുവതി കൊല്ലപ്പെട്ടു. തിരുവല്ലം തിരുവഴിമുക്ക് മേലെനിരപ്പിൽ വീട്ടിൽ ചന്ദ്രകുമാറിന്റെ ഭാര്യ രാജിയാണ് (40) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ഗിരീശനെ (43) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. രാജിയും ഗിരീശന്റെ ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നു. വെള്ളിയാഴ്ച രാത്രിയും വഴക്കുണ്ടായി. ഇതിനിടയിൽ ഗിരീശൻ അടുത്ത് കിടന്ന ഹോളോ ബ്രിക്സ് എടുത്ത് എറിയുകയായിരുന്നു. കല്ലേറ് കൊണ്ടയുടനെ രാജി കുഴഞ്ഞുവീണു. രാജിയുടെ ഭർത്താവ് ചന്ദ്രകുമാറും ബന്ധുക്കളും ചേർന്ന് ഉടനെ […]

കേരളത്തിന് അടുത്ത നാലാഴ്ച നിർണായകം; ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന് അടുത്ത നാലാഴ്ച നിർണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാൻ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. അതിനാലാണ് കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ കുറച്ചത്. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാൽ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും […]

കണ്ണൂരിൽ ചാക്കിൽകെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സം​ഭ​വം കൊ​ല​പാ​ത​കം; യുവാവിനെ കൊലപ്പെടുത്തിയത് തേ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​കൾ; തേക്ക് മോഷണവുമായി ബന്ധപ്പെട്ട വിവരം പൊലീസിൽ അറിയിച്ചത് കൊലപാതകത്തിലേക്ക് നയിച്ചു; കൊല നടത്തിയത് ജാമ്യത്തിലിറങ്ങിയ ശേഷം

സ്വന്തം ലേഖകൻ കണ്ണൂർ: ച​ക്ക​ര​ക്ക​ൽ പൊതുവാച്ചേരിയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. ക​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​ജീ​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പൊതുവാച്ചേരി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തേ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ് പ്ര​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തേ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ജീ​ഷ് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യി​രു​ന്നു.​ അ​ബ്ദു​ൾ ഷു​ക്കൂ​ർ, റി​യാ​സ് എ​ന്നി​വ​രാ​ണ് പ്ര​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു ദി​വ​സം മു​ൻ​പ് പ്ര​ജീ​ഷി​നെ കാ​ണാ​താ​യി​രു​ന്നു.

‘മുട്ടിൽ മരംമുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം, സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്’; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മു​ട്ടി​ൽ മ​രം മു​റി​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​ടി. സാ​ജ​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി മ​ട​ക്കി​യെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഗുരുജയന്തി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ‘മുട്ടിൽ മരംമുറിക്കേസിൽ സത്യസന്ധമായ നിലപാട് എടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയിൽ ഞങ്ങൾ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് തന്നെ മരംമുറിക്ക് അനുകൂലമായിട്ടാണ്. എന്നിട്ടും മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ, സത്യസന്ധമായ നിലപാടെടുത്ത […]

‘രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​പെ​ടാ​തെ, മ​ണ്ഡ​ല​ത്തി​ൽ പോ​ലും വ​രാ​തെ, താ​ങ്ക​ളെ എം​പി​യാ​യി ചു​മ​ക്കു​ന്ന പാ​ർ​ട്ടി​യോ​ടാ​ണോ ഈ ​ച​തി’? ശ​ശി ത​രൂ​ർ എം​പി​യ്ക്കെ​തി​രെ രൂക്ഷ വിമർശനവുമായി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​സ്റ്റ​ർ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ ശ​ശി ത​രൂ​ർ എം​പി​യ്ക്കെ​തി​രെ പോ​സ്റ്റ​ർ. ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ​ശി ത​രൂ​രി​ൻറെ നോ​മി​നി​യു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ശ​ശി ത​രൂ​രി​ൻറെ സ​ഹാ​യി​യെ ഡി​സി​സി പ്ര​സി​ഡ​ൻറാ​ക്കി പാ​ർ​ട്ടി പി​ടി​ക്കാ​നു​ള്ള ത​രൂ​രി​ൻറെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യെ​ന്നാ​ണ് ഒ​രു പോ​സ്റ്റ​ർ. ത​രൂ​രേ നി​ങ്ങ​ൾ പി.​സി.​ചാ​ക്കോ​യു​ടെ പി​ൻ​ഗാ​മി​യാ​ണോ​യെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇ​ഷ്‌​ട​ക്കാ​രി​ക്ക് സീ​റ്റ് വാ​ങ്ങി​ക്കൊ​ടു​ത്ത് പാ​ർ​ട്ടി​യെ മൂ​ന്നാം സ്ഥാ​ന​ത്താ​ക്കി​യ​തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്തം ത​രൂ​ർ ഏ​റ്റെ​ടു​ത്തോ​യെ​ന്നു​ള്ള ചോ​ദ്യ​മു​ന്ന​യി​ച്ചാ​ണ് മ​റ്റൊ​രു പോ​സ്റ്റ​ർ. രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​പെ​ടാ​തെ, മ​ണ്ഡ​ല​ത്തി​ൽ പോ​ലും വ​രാ​തെ, താ​ങ്ക​ളെ എം​പി​യാ​യി ചു​മ​ക്കു​ന്ന പാ​ർ​ട്ടി​യോ​ടാ​ണോ […]

മതമൗലികവാദത്തിന്റെ പേരിൽ തീ ആളിപടർത്തിയാൽ ആ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകും, അഫ്ഗാൻ മനുഷ്യരാശിക്ക് മുന്നിലെ വലിയ ഒരു പാഠം; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മതമൗലികവാദത്തിന്റെ പേരിൽ തീ ആളിപടർത്തിയാൽ ആ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് അഫ്ഗാൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യരാശിക്ക് മുന്നിൽ ഇത് വലിയൊരു പാഠമായാണ് നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരാശി ഇങ്ങനെ എരിഞ്ഞ് തീരാതിരിക്കാനുള്ള മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് പകർന്നുതന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെമ്പഴന്തിയിൽ നടന്ന ശ്രീനാരായണാഗുരു ജയന്തിയാഘോഷം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരംചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന […]

വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് മാങ്ങാനത്ത് ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു: മരിച്ചത് മണ്ണെണ്ണ തല വഴി ഒഴിച്ച ശേഷം: അപ്രതീക്ഷിതമായ മരണത്തിൽ ഞെട്ടി നാട്: സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ചു. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്ക്കർ (28) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും, വീട്ടുകാരും ഈ സമയം വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോയിരിക്കുകയായിരുന്നു. വീടിനോട് ചേർന്നുള്ള ഇവരുടെ വാടകവീടിൻ്റെ മുറിയിലെത്തിയ വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുറിയിൽ നിന്നും തീ ഉയരുന്നത് കണ്ട് ബന്ധുക്കളും, സമീപവാസികളും കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് […]

​പി​ണ​റാ​യി ഫാ​ർ​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ ലോ​ണി​നാ​യി അ​പേ​ക്ഷി​ച്ച യു​വ​തി​യോട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി; അ​ർ​ദ്ധ​രാ​ത്രി നിരന്തരം വാ​ട്സാ​പ്പി​ൽ മെ​സേ​ജ്, ഫോ​ണി​ൽ വി​ളി​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കൽ; സംഭവം അറിഞ്ഞിട്ടും നടപടിയെടുക്കാതെ പാർട്ടി

സ്വന്തം ലേഖകൻ ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് യു​വ​തി​യോ​ട് പാ​ർ​ട്ടി​ക്കാ​രി​യാ​യ യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച​താ​യി ആ​രോ​പ​ണം. പി​ണ​റാ​യി ഫാ​ർ​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി​യും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ നി​ഖി​ൽ ന​ര​ങ്ങോ​ലി​യാ​ണ് പാ​ർ​ട്ടി​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ക​ഴി​ഞ്ഞ ആഴ്ചയാണ് ​ബാ​ങ്കി​ൽ ലോ​ണി​നാ​യി അ​പേ​ക്ഷി​ച്ച യു​വ​തി​ക്ക് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​യ നി​ഖി​ൽ ന​ര​ങ്ങോ​ലി ഫോ​ണി​ൽ അ​ർ​ദ്ധ​രാ​ത്രി വി​ളി​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും വാ​ട്സാ​പ്പി​ൽ നി​ര​ന്ത​രം മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്തു. ശ​ല്യം തു​ട​ർ​ന്ന​തോ​ടെ യു​വ​തി ബ​ന്ധു​ക്ക​ളെ​യും കൂ​ട്ടി സൊ​സൈ​റ്റി​യി​ലെ​ത്തി സെ​ക്ര​ട്ട​റി​യെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്തു. […]

നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്തം. 3, 4 തീയതികളിൽ

സ്വന്തം ലേഖകൻ തൃശൂർ: ആരോഗ്യ രംഗത്തെ പ്രൊഫഷനൽസിനായി സംഘടിപ്പിക്കുന്ന നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ നടക്കും. ഡോക്റ്റർമാർ, സൈക്കോളജിസ്റ്റുകൾ, ഒക്യൂപേഷനൽ, ഫിസിയോ, ഡെവലപ്മെന്റൽ, സ്പീച്ച് തെറാപ്പിസ്റ്റുകൾ എന്നിവർക്ക് കോൺഫറൻസിൽ പങ്കെടുക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും (നിപ്മർ)അസോസിയേഷൻ ഓഫ് നിയോനാറ്റൽ തെറാപ്പിസ്റ്റും(എഎൻടി) സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 25നു മുൻപ് രജിസ്റ്റർ ചെയ്യണം. നവജാത ശിശു പരിചരണം സംബന്ധിച്ച പ്രബന്ധാവതരണവും സമഗ്ര വിലയിരുത്തൽ പ്രവർത്തനങ്ങളുമാകും കോൺഫറൻസിന്റെ ഹൈലൈറ്റ്സ്. നിയോനാറ്റൽ തീവ്രപരിചരണം (എൻഐസിയു), പൊസിഷനിങ് ആൻഡ് […]

‘രാജ്യത്ത് ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോർട്ട്; കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യത; എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കണം; അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ നൽകേണ്ടത് അത്യാവശ്യ’മെന്ന് വിദ​ഗ്ധ സമിതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിനു കീഴിൽ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മൂന്നാം തരംഗത്തിൽ മുതിർന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കുട്ടികളിൽ വലിയതോതിൽ രോഗവ്യാപനം ഉണ്ടായാൽ രാജ്യത്തെ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമായിരിക്കും. ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റേഴ്‌സ്, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണവും വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ […]