പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ലോണിനായി അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; അർദ്ധരാത്രി നിരന്തരം വാട്സാപ്പിൽ മെസേജ്, ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കൽ; സംഭവം അറിഞ്ഞിട്ടും നടപടിയെടുക്കാതെ പാർട്ടി
സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം നേതാവ് യുവതിയോട് പാർട്ടിക്കാരിയായ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി ആരോപണം. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിയാണ് പാർട്ടിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്.
കഴിഞ്ഞ ആഴ്ചയാണ് ബാങ്കിൽ ലോണിനായി അപേക്ഷിച്ച യുവതിക്ക് ദുരനുഭവം ഉണ്ടായത്. സൊസൈറ്റി സെക്രട്ടറിയായ നിഖിൽ നരങ്ങോലി ഫോണിൽ അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെൻറ് ചെയ്തെങ്കിലും പാർട്ടി നടപടിയെടുത്തിട്ടില്ല.
നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡൻറ് പി. ബാലനെ അറിയിച്ചതോടെ ജനറൽ ബോർഡി ചേർന്നു. നിഖിലിനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. എന്നാൽ ഇപ്പോഴും ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖിൽ തുടരുന്നുണ്ട്.