play-sharp-fill

വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു; 26കാരിയുടേത് ആത്മഹത്യ എന്ന് പൊലീസ്

സ്വന്തം ലേഖിക കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ നിന്ന്​ ചാടി മരിച്ച നിലയിൽ കണ്ടെത്തി. 14-ാം നിലയില്‍ നിന്നാണ്​ താഴേക്ക് ചാടിയത്. ആത്മഹത്യയാണെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച്‌ ഭര്‍ത്താവിനെ കുടുക്കാൻ ശ്രമിച്ച കേസ്; പഞ്ചായത്തംഗത്തെയും കൂട്ടാളികളെയും റിമാന്‍ഡ് ചെയ്തു

സ്വന്തം ലേഖിക കട്ടപ്പന: നിരോധിത ലഹരി മരുന്നായ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ച്‌ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗമായ ഭാര്യയെയും സഹായിച്ച കൂട്ടാളികളെയും റിമാന്‍ഡ് ചെയ്തു. വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തംഗം സൗമ്യ സുനില്‍ ( 33 ), സഹായിച്ച കൊല്ലം സ്വദേശികളായ ഷാനവാസ് ( 39 ) , ഷെഫിന്‍ ഷാ ( 24 ) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സൗമ്യയെ കോട്ടയം വനിതാ ജയിലിലേയ്ക്കും, മറ്റ് രണ്ടുപേരെ പീരുമേട് സബ് ജയിലിലേക്കും മാറ്റി. കഴിഞ്ഞ 22 നാണ് സൗമ്യയുടെ ഭര്‍ത്താവ് സുനിലിനെ വാഹനത്തില്‍ […]

വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍തെന്നി ജലാശയത്തിലേക്ക് വീണു; സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കട്ടപ്പന: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തില്‍ വീണ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. എറണകുളത്ത് നിന്ന് എത്തിയ ഒന്‍പതംഗ സംഘത്തില്‍പെട്ട ഏഴു വിദ്യാര്‍ത്ഥിനികളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കി ജലാശയത്തില്‍ അകപ്പെട്ടത്. ഇവരില്‍ ആറു പേരെ പ്രദേശവാസികള്‍ രക്ഷിച്ചെങ്കിലും ഒരാള്‍ മരിച്ചു. എറണാകുളം കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകള്‍ ഇഷ ഫാത്തിമ(17) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിന് സഹപാഠികളായ നാലു പേരും ഇവരുടെ രണ്ടു സഹോദരിമാരും ഒരാളുടെ സഹോദരനും സനലും ഉള്‍പെടെ 9 പേര്‍ […]

കേരള സര്‍ക്കാരിന്റെ എം.ബി.എഫ്.എച്ച്‌.ഐ അംഗീകാരം; സമ്പൂര്‍ണ മാതൃ-ശിശു സൗഹൃദ ആശുപത്രിയായി കോട്ടയം ഭാരത് ഹോസ്പിറ്റല്‍

സ്വന്തം ലേഖിക കോട്ടയം: കേരള സര്‍ക്കാരിന്റെ എം.ബി.എഫ്.എച്ച്‌.ഐ സര്‍ട്ടിഫിക്കേഷന് യോഗ്യത നേടി കോട്ടയം ഭാരത് ഹോസ്പിറ്റല്‍. എം.ബി.എഫ്.എച്ച്‌.ഐയുടെ സമ്പൂര്‍ണ അംഗീകാരം നേടിയ ജില്ലയിലെ തന്നെ ആദ്യത്തെ ആശുപത്രിയാണ് ഭാരത്. മുലയൂട്ടല്‍ സംസ്‌കാരം മെച്ചപ്പെടുത്താനും മുലയൂട്ടലിന്റെ പ്രാധാന്യവും അവബോധവും അമ്മമാരില്‍ വളര്‍ത്തിയെടുക്കാനും മികച്ചരീതിയിലുള്ള സേവനം സാധ്യമാക്കിയതിനാണ് ഈ അംഗീകാരം. ശിശുരോഗ വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും നവജാത ശിശുരോഗ വിഭാഗത്തിന്റെയും സംയോജിത പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സമ്പൂര്‍ണ മാതൃ-ശിശു ആശുപത്രിയായി യോഗ്യത നേടാന്‍ സാധിച്ചത് എന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രീതാ ലൂക്കോസ് അറിയിച്ചു.

യൂണിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികൾക്ക് മർദ്ദനം; കായിക അധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൂത്തുപറമ്പ്: യൂണിഫോം കോഡ് പാലിക്കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് കുട്ടികളുടെ ബന്ധുക്കളുടെ പരാതിയില്‍ കൂത്തുപറമ്പ് പോലിസ് അറസ്റ്റു ചെയ്തത്. മെരുവമ്പായി, മുര്യാട് ഭാഗങ്ങളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അധ്യാപകനെ അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അറിയിച്ചു. സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മെരുവമ്പായി സ്വദേശിനി, മൂരിയാട് സ്വദേശിനികള്‍ തുടങ്ങിയ മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ വെള്ളിയാഴ്ച്ച മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ പരിക്കുകളോടെ കൂത്തുപറമ്പ് ഗവണ്‍മെന്റ് […]

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലിട്ട പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മുട്ടമ്പലത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലിട്ട പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. കോതമന വീട്ടിൽ പത്രോസ് മകൻ ജോമോൻ.കെ.ജോസിനെ (കേഡി ജോമോൻ -35)യാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. കൊലപാതക കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായി. അതിൻപ്രകാരം ജോമോൻ കെ ജോസിനെ […]

സേതുരാമയ്യരിന്റെ അഞ്ചാം വരവ്; മമ്മൂട്ടി സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

സ്വന്തം ലേഖിക കൊച്ചി: സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിൻ്റെ പേര് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ‘സിബിഐ 5 ദി ബ്രെയിൻ’ എന്നാണ് സിനിമയുടെ പേര്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി തന്നെ ടൈറ്റിൽ റിവീൽ മോഷൻ പോസ്റ്റർ പങ്കുവച്ചു. ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്. കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് ആണ് ക്യാമറ. […]

യുദ്ധമുഖത്ത് കുടുങ്ങിയവരുടെ ബന്ധുകൾക്ക് അത്മധൈര്യം പകർന്ന് നൽകി കേന്ദ്രമന്ത്രി വി.മുരളിധരൻ

സ്വന്തം ലേഖിക കോട്ടയം: യുക്രൈനിലെ യുദ്ധമുഖത്ത് കുടിങ്ങിയ കോട്ടയം ജില്ലയിൽ നിന്നുള്ളവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനും ആത്മധൈര്യം പകർന്നു നൽകിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ ഓൺലൈൻ മീറ്റിംഗിൽ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിൽ യുക്രൈനിൽ കുടുങ്ങിയ ഇരുപതോളം പേരുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രി സംസാരിച്ചു. മീറ്റിംഗിൽ യുക്രൈയിനിലുള്ള വരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ കൈകൊണ്ടിട്ടുള്ള നടപടികളെക്കുറിച്ചും എത്രയും വേഗം അവരെ നാട്ടിലേത്തിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കനാലില്‍ യുവാവ് മുങ്ങി മരിച്ചു

സ്വന്തം ലേഖിക കോതമംഗലം: പെരിയാര്‍വാലി കനാലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കവളങ്ങാട് ഊന്നുകല്‍ ഉപ്പുകുളം മല്ലപ്പിളളി സുധിഷ് – ലിഫാ ദമ്ബതികളുടെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് കുട്ടുകാരോടൊപ്പം ഭൂതത്താന്‍കെട്ടിന് സമീപം ചെമ്മീന്‍ കുത്തില്‍ പെരിയാര്‍വാലി കനാലിലാണ് കുളിക്കാനിറങ്ങിയത്. ചുഴിയില്‍പ്പെട്ട അഭിജിത്തിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അഭിജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.സഹോദരന്‍: അക്ഷയ്. സംസ്കാരം നടത്തി.

കോട്ടയം ജില്ലയില്‍ ഇന്ന് 314 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു ; 790 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 314 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു . എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 790 പേര്‍ രോഗമുക്തരായി. 3096 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 140 പുരുഷന്‍മാരും 136 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3132 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443150 പേര്‍ കോവിഡ് ബാധിതരായി. 438617 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6457 പേര്‍ […]