കേരള സര്‍ക്കാരിന്റെ എം.ബി.എഫ്.എച്ച്.ഐ അംഗീകാരം; സമ്പൂര്‍ണ മാതൃ-ശിശു സൗഹൃദ ആശുപത്രിയായി കോട്ടയം ഭാരത് ഹോസ്പിറ്റല്‍
സ്വന്തം ലേഖിക
കോട്ടയം: കേരള സര്‍ക്കാരിന്റെ എം.ബി.എഫ്.എച്ച്.ഐ സര്‍ട്ടിഫിക്കേഷന് യോഗ്യത നേടി കോട്ടയം ഭാരത് ഹോസ്പിറ്റല്‍.
എം.ബി.എഫ്.എച്ച്.ഐയുടെ സമ്പൂര്‍ണ അംഗീകാരം നേടിയ ജില്ലയിലെ തന്നെ ആദ്യത്തെ ആശുപത്രിയാണ് ഭാരത്.
മുലയൂട്ടല്‍ സംസ്‌കാരം മെച്ചപ്പെടുത്താനും മുലയൂട്ടലിന്റെ പ്രാധാന്യവും അവബോധവും അമ്മമാരില്‍ വളര്‍ത്തിയെടുക്കാനും മികച്ചരീതിയിലുള്ള സേവനം സാധ്യമാക്കിയതിനാണ് ഈ അംഗീകാരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിശുരോഗ വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും നവജാത ശിശുരോഗ വിഭാഗത്തിന്റെയും സംയോജിത പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സമ്പൂര്‍ണ മാതൃ-ശിശു ആശുപത്രിയായി യോഗ്യത നേടാന്‍ സാധിച്ചത് എന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രീതാ ലൂക്കോസ് അറിയിച്ചു.
Third Eye News Live
0