ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് ഭര്‍ത്താവിനെ കുടുക്കാൻ ശ്രമിച്ച കേസ്; പഞ്ചായത്തംഗത്തെയും കൂട്ടാളികളെയും റിമാന്‍ഡ് ചെയ്തു
സ്വന്തം ലേഖിക
കട്ടപ്പന: നിരോധിത ലഹരി മരുന്നായ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ച് ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗമായ ഭാര്യയെയും സഹായിച്ച കൂട്ടാളികളെയും റിമാന്‍ഡ് ചെയ്തു.
വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തംഗം സൗമ്യ സുനില്‍ ( 33 ), സഹായിച്ച കൊല്ലം സ്വദേശികളായ ഷാനവാസ് ( 39 ) , ഷെഫിന്‍ ഷാ ( 24 ) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സൗമ്യയെ കോട്ടയം വനിതാ ജയിലിലേയ്ക്കും, മറ്റ് രണ്ടുപേരെ പീരുമേട് സബ് ജയിലിലേക്കും മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 22 നാണ് സൗമ്യയുടെ ഭര്‍ത്താവ് സുനിലിനെ വാഹനത്തില്‍ ലഹരി മരുന്ന് വച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സൗമ്യയുടെ ഗള്‍ഫിലുള്ള കാമുകന്‍ വിനോദുമായി ചേര്‍ന്നാണ് പദ്ധതിയിട്ടത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും നിരപരാധിത്വം വ്യക്തമായതോടെയാണ് സൗമ്യയിലേയ്ക്കും, കാമുകന്‍ വിനോദിലേയ്ക്കും അന്വേഷണം എത്തിയത്.
വിദേശത്തുള്ള വിനോദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും വണ്ടന്‍മേട് പൊലീസ് ആരംഭിച്ചു. അതേസമയം എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം ഇടപെട്ട് സൗമ്യ തപാല്‍ മാര്‍ഗം അയച്ച രാജിക്കത്ത് വണ്ടന്‍മേട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു.
പ്രതികളെ അടുത്ത ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തും.