play-sharp-fill

പെന്‍ഡ്രൈവുകള്‍ നശിപ്പിച്ച സംഭവം; മോന്‍സന്‍ മാവുങ്കലിന്‍റെ മാനേജരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖിക കൊച്ചി: മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുകേസില്‍ മാനേജര്‍ ജിഷ്ണുവിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആണ് ജിഷ്ണുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സുപ്രധാന തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. പോക്സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ തൻ്റെ കൈവശമുള്ള പെന്‍ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോന്‍സന്‍ ആവശ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച […]

അനുപമയുടെ പരാതി; കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്ന് പരി​ഗണിക്കും; പി എസ് ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ചേരും

സ്വന്തം ലേഖിക തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഇന്ന് പരി​ഗണിക്കും. അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ഇന്ന് യോഗം ചേരും.സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അനുപമക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ വിവാദം യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടിയില്‍ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി ദേശീയ തലത്തില്‍ പ്രതിരോധത്തിലായ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന അഭിപ്രായവും ശക്തമാണ്. അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി […]

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍; പരിഗണിക്കുന്നത് രണ്ട് പൊതുതാല്‍പര്യ ഹര്‍ജികൾ; ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ വൻ പ്രതിഷേധം

സ്വന്തം ലേഖിക ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി. എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് […]

ചലച്ചിത്ര മേഖല വീണ്ടും സജീവമാകുന്നു; തിയറ്ററുകൾ ഇന്ന് തുറക്കും; ജെയിംസ് ബോണ്ടിന്‍റെ നോ ടൈം ടു ഡൈ ഉ​ദ്ഘാടന ചിത്രം; ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയറ്ററിൽ എത്തുക നവംബർ 12 ന്

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിനെ തുടർന്ന് നീണ്ടനാളായി അടച്ചിട്ടിരുന്ന തിയറ്ററുകൾ ഇന്ന് തുറക്കും. അന്യഭാഷാ ചിത്രങ്ങളോടെയാണ് തിയറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ടിന്‍റെ നോ ടൈം ടു ഡൈ ആണ് തിയറ്ററുകളിലെ ഉ​ദ്ഘാടന ചിത്രം. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് ആദ്യമായി റിലീസിന് എത്തുന്ന മലയാള ചിത്രം. നവംബർ 12 ന് ദുൽഖർ സൽമാന്റെ കുറുപ്പ് കൂടി എത്തുന്നതോടെ തിയറ്ററുകൾ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇം​ഗ്ലീഷ് ചിത്രം വെനം 2, തമിഴ്നാട്ടിൽ സൂപ്പർഹിറ്റായ ഡോക്ടർ എന്നിവയും സംസ്ഥാനത്തെ തിയറ്ററുകളിൽ എത്തും. നവംബർ ആദ്യവാരം രജനികാന്തിന്‍റെ […]

ഒന്നര വർഷം നീണ്ട ഇടവേളയ്ക്കു ശേഷം; സംസ്ഥാനത്തെ കോളജുകൾ ഇന്ന് മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്; കോളജുകൾ തുറക്കുന്നത് കർശന നിയന്ത്രണങ്ങളോടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം; സംസ്ഥാനത്തെ കോളജുകൾ ഇന്ന് മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്. ഒന്നര വർഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോളജിലേക്ക് മുഴുവൻ വിദ്യാർത്ഥികളും എത്തുന്നത്. ഈ മാസം 18ന് ക്ലാസുകൾ ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മഴ രൂക്ഷമായതോടെയാണ് 25ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വീണ്ടും കോളജുകൾ സജീവമാകും. ഒ​ക്​​ടോ​ബ​ർ നാ​ലു​മു​ത​ൽ പിജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാണ് ബാക്കി ബി​രു​ദ ക്ലാ​സു​ക​ൾ കൂ​ടി ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് കോളജുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം. പി.​ജി ക്ലാ​സു​ക​ൾ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ […]

കോട്ടയം ജില്ലയില്‍ 777 പേര്‍ക്ക് കോവിഡ്; 801 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 770 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 801 പേര്‍ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 337 പുരുഷന്‍മാരും 346 സ്ത്രീകളും 94 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3164 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318490 പേര്‍ കോവിഡ് ബാധിതരായി. 312901 പേര്‍ രോഗമുക്തി നേടി. […]

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക്; നാളെ 11 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത

സ്വന്തം ലേഖകൻ ഇടുക്കി: കടുത്ത ആശങ്ക ഉയർത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തുന്നു. ഇപ്പോൾ ജലനിരപ്പ് 136.80 അടിയാണ്. സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാണ് ആശങ്ക ഉയരുന്നത്. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ 11 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇന്ന് ഇടുക്കിയില്‍ മഴ ഇല്ല എന്നത് അല്പം ആശ്വാസത്തിന് ഇടനൽകുന്നുണ്ട്. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പും 141ല്‍ […]

കേരളത്തിൽ ഇന്ന് 8538 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8538 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂർ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂർ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസർക്കോട് 159 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സ്വന്തം ലേഖകൻ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയേക്കും. തുലാവര്‍ഷത്തിനുമുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ കാറ്റിന്റെ വരവും സജീവമാകുന്നുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും ചൊവ്വയും ബുധനും 11 ജില്ലകളിലും മഴ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി […]

14 വര്‍ഷങ്ങള്‍ക്ക് ശേഷം; തീപ്പെട്ടി വില ഒന്നിൽ നിന്ന് രണ്ടിലേക്ക്; വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത് ഡിസംബര്‍ ഒന്നു മുതല്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടിയ്ക്ക് വില ഉയര്‍ത്തി. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. വില വര്‍ധനവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദന ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിച്ചതാണ് കാരണമെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു. തീപ്പെട്ടി നിര്‍മ്മാണ കമ്പനികള്‍ സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ 50 പൈയയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. 1995ലാണ് 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്. തീപ്പട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചു. […]