പെന്‍ഡ്രൈവുകള്‍ നശിപ്പിച്ച സംഭവം; മോന്‍സന്‍ മാവുങ്കലിന്‍റെ മാനേജരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
സ്വന്തം ലേഖിക
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുകേസില്‍ മാനേജര്‍ ജിഷ്ണുവിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആണ് ജിഷ്ണുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സുപ്രധാന തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ തൻ്റെ കൈവശമുള്ള പെന്‍ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോന്‍സന്‍ ആവശ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സൻ്റെ സഹായി ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
മോന്‍സൻ്റെ അറസ്റ്റിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, വാഴക്കാലയിലെ മോന്‍സൻ്റെ സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിട്ടുണ്ട്.
കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നതിന് തൊട്ടുമുമ്ബാണ് ഇവ സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറ്റിയത്. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്.