play-sharp-fill

സംഘര്‍ഷങ്ങൾക്കൊടുവിൽ ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ എന്നാല്‍, റഷ്യയുടെ വാക്കിനെക്കാള്‍ സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് ഉക്രൈനും

സ്വന്തം ലേഖിക ഉക്രൈൻ :മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാല്‍, റഷ്യയുടെ വാക്കിനെക്കാള്‍, സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് ഉക്രൈനും അവകാശപ്പെട്ടു. “നിങ്ങള്‍ കേള്‍ക്കുന്നത് വിശ്വസിക്കരുത്. നിങ്ങള്‍ കാണുന്നത് മാത്രം വിശ്വസിക്കുക” എന്നായിരുന്നു ഉക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് റഷ്യയുടെ പിന്‍മാറ്റത്തോട് പ്രതികരിച്ചത്. റഷ്യന്‍ ടാങ്കുകള്‍ യുദ്ധമാരംഭിക്കാനായി അക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ കുറച്ച് സൈനീകരെ പിന്‍വലിച്ചതായി റഷ്യ അറിയിച്ചത്. എന്നാല്‍ […]

16 പേര്‍ക്ക് താമസിക്കാം, ഒരു ദിവസം വെറും 100 രൂപ; ‘ബജറ്റ് ടൂറിസം സെല്ലി’ന്റെ നേതൃത്വത്തില്‍, കട്ടപ്പുറത്തായ ബസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കിടന്നുറങ്ങാനുള്ള എ.സി. സ്ലീപ്പറുകളാക്കി മാറ്റുന്നു

സ്വന്തം ലേഖിക മൂന്നാർ:കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച ‘ബജറ്റ് ടൂറിസം സെല്ലി’ന്റെ നേതൃത്വത്തില്‍, കട്ടപ്പുറത്തായ ബസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കിടന്നുറങ്ങാനുള്ള എ.സി. സ്ലീപ്പറുകളാക്കി മാറ്റുന്നു. ഓടി ആയുസ്സ് തീര്‍ന്ന ബസുകളാണ് ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഒരുബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണുണ്ടാക്കുക. ഇത്തരത്തില്‍ 116 പേര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം മൂന്നാറില്‍ ഒരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനോടനുബന്ധിച്ച് 50 പേര്‍ക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ്. ടോയ്ലറ്റ്-ബാത്ത് റും സൗകര്യം സ്റ്റേഷനില്‍ത്തന്നെ ഉണ്ടാക്കും. ഇതിനുപുറമെ, വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണത്തി, ചുരുങ്ങിയ […]

കണ്ണൂർ മാതമംഗലം വിഷയം ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും,വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി, സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി

സ്വന്തം ലേഖിക കണ്ണൂർ:മാതമംഗലം സംഭവത്തിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഈ മാസം 21ന് ചർച്ച നടക്കും ലേബർ കമ്മീഷണർ എസ്.ചിത്ര ഐ. എ. എസിന്റെ നേതൃത്വത്തിലാണ് ചർച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും.വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. തൊഴിൽ പ്രശ്നങ്ങളിൽ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി […]

തേങ്ങയിടാന്‍​ ​സ്​ത്രീകള്‍ ‘റെഡി’, 65കാ​രി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യും ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ശോ​ഭ​ന ടീ​ച്ച​ര്‍ ഏ​ഴ് മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള തെ​ങ്ങി​ല്‍ ക​യ​റി​യ​ത് പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ യു​വ​തി​ക​ള്‍​ക്ക് ആ​വേ​ശ​മാ​യി

സ്വന്തം ലേഖിക പൂ​ച്ചാ​ക്ക​ല്‍: തെ​ങ്ങ് ക​യ​റാ​ന്‍ ആ​ളെ കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്ക് ഇ​നി വി​ട. തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വ​നി​ത​ക​ളാ​ണ് തെ​ങ്ങ് ക​യ​റാ​ന്‍ മു​ന്നോ​ട്ടു വ​ന്ന​ത്. മ​ഹി​ള കി​സാ​ന്‍ ശാ​ക്തി കി​ര​ണ്‍ പ​രി​യോ​ജ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. 65കാ​രി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യും ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ശോ​ഭ​ന ടീ​ച്ച​ര്‍ നി​മി​ഷ​നേ​രം കൊ​ണ്ട് ഏ​ഴ് മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള തെ​ങ്ങി​ല്‍ ക​യ​റി​യ​ത് പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ യു​വ​തി​ക​ള്‍​ക്ക് ആ​വേ​ശ​മാ​യി. പെ​രു​മ്ബ​ള​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​വി. ആ​ശ തെ​ങ്ങി​ല്‍ ക​യ​റി​യാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. പ​രി​ശീ​ല​നം […]

മകൾ സർക്കാർ സര്‍വ്വീസില്‍ സേവനം ചെയ്യണമെന്നായിരുന്നു തൃശൂർ പാലപ്പിളളി എലിക്കോട് ആദിവാസി ഊരിലെ ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ ഏറ്റവും വലിയ ആ​ഗ്രഹം, എന്നാൽ മകൾ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റപ്പോൾ അത് കാണാൻ ഉണ്ണിച്ചെക്കനുണ്ടായിരുന്നില്ല, തന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അച്ഛനില്ലെന്ന സങ്കടത്തിലാണ് കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ഇ യു സൗമ്യ

സ്വന്തം ലേഖിക കണ്ണൂർ: അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കി സൗമ്യ സബ് ഇൻസ്പെക്ടർ പദവിയിലേക്ക് . പക്ഷെ മകളുടെ ഉയർച്ച കാണാൻ അച്ഛനില്ലെന്ന സങ്കടത്തിൽ കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ് ഇ യു സൗമ്യ. കഴിഞ്ഞ ജനുവരിയിലാണ് ഊരുമൂപ്പൻ ഉണ്ണിച്ചെക്കൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അധ്യാപക ജോലിയിൽ നിന്നാണ് സൗമ്യ പൊലീസ് യൂണിഫോമിലേക്കെത്തുന്നത്. തൃശൂർ കേരള വർമ്മ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ‌ ബിരുദാനന്തരബിരുദം നേടി. ബിഎഡ്ന് ശേഷം പഴയന്നൂർ തൃക്കണായ ​ഗവ യുപി സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു. സിവിൽ സർവ്വീസിനോടായിരുന്നു താത്പര്യമെന്നും സൗമ്യ […]

സൂപ്പര്‍മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരിക്ക് മര്‍ദ്ദനം; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷന്‍

സ്വന്തം ലേഖിക തൃപ്പൂണിതറ: സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹില്‍പാലസ് പോലീസ് സ്‌റ്റേഷന് നിര്‍ദ്ദേശം നല്‍കി. തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് ക്രൂരമായി പരിക്കേൽപ്പിച്ചത്. തലയിലും കൈയിലും ഹെല്‍മറ്റ് കൊണ്ടായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് പരാതി. സംഭവത്തില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി. പരിക്കേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ഷിജിയെ […]

മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭയിലെ നിലപാടുകള്‍ യുഡിഎഫ് ആലോചിച്ചാണ് തീരുമാനിക്കുന്നതെന്ന് വി.ഡി.സതീശന്‍. ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടത്. തനിക്ക് പോലും ഒറ്റയ്ക്ക് അത്തരം തീരുമാനം എടുക്കാനാവില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായി കെപിസിസി നേതൃത്വം. നിര്‍ണായക തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നതില്‍ […]

കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ,സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് സമരപ്പന്തലിലെത്തും, പ്രശ്‌നം പരിഹരിക്കാൻ എൽ ഡി എഫ് നീക്കം തുടങ്ങിക്കഴിഞ്ഞു , എ വിജയരാഘവൻ സമരക്കാരുമായി നാളെ ചർച്ച നടത്തും

സ്വന്തം ലേഖിക തിരുവനന്തപുരം :കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് സമരപ്പന്തലിലെത്തും. പ്രശ്‌നം പരിഹരിക്കാൻ എൽ ഡി എഫ് നീക്കം തുടങ്ങിക്കഴിഞ്ഞു. എ വിജയരാഘവൻ സമരക്കാരുമായി നാളെ ചർച്ച നടത്തും. മന്ത്രി കെ കൃഷ്ണൻ കുട്ടി, കാനം രാജേന്ദ്രൻ,എളമരം കരീം എന്നിവർ ചർച്ചയിൽ പങ്കെടുക്കും ഇതിനിടെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ആബ്സെന്‍റ് രേഖപ്പെടുത്താന്‍ ചെയര്‍മാന്‍ ഉത്തരവ് നല്‍കി. വൈദ്യുതി ഭവനില്‍ എസ്.ഐ.എസ്.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിയതു മുതല്‍ തുടങ്ങിയ സമരമാണെങ്കിലും സര്‍ക്കാരിന് […]

കരുതലിന്റെ ഒരു മധുരക്കഥ; ‘തിലകന്‍ ചേട്ടന്റെ മകന്‍ വിഷമിക്കേണ്ട, ഈ കടം ഞാന്‍ വീട്ടും’, ഒടുവില്‍ ആ വാക്കുകള്‍ സുരേഷ് ഗോപി പാലിച്ചു; സൂപ്പര്‍ സ്റ്റാറുകള്‍ക്കും മേലെയാണ് തനിക്ക് സുരേഷ് ഗോപി , ഷമ്മിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയെക്കുറിച്ച്‌ നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.കരുതലിന്റെ ഒരു മധുരക്കഥ എന്ന പേരിലാണ് ഷമ്മി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയുടെ നിര്‍മ്മാണത്തില്‍, എംപിയും നടനുമായ ശ്രീ.സുരേഷ് ഗോപിയെ നായകനാക്കി, ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ സിനിമയുടെ ഈരാറ്റുപേട്ടയിലെ സെറ്റില്‍, 2022 ജനുവരി 13-ന് ഷമ്മിയുടെ പിറന്നാൾ രാത്രിയാണ് കഥ തുടങ്ങുന്നത്. സുരേഷ് ജീയും, നൈലാ ഉഷയും, ഞാനും ചേര്‍ന്നുളള ഒരു സീനാണ് ചിത്രീകരിക്കുന്നത്. രണ്ടു രാത്രികളിലായി അദ്ദേഹവുമായി ‘നേര്‍ക്കുനേര്‍’ ഉള്ള […]

കശ്മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സംസ്ഥാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്

സ്വന്തം ലേഖിക കശ്‍മീർ :കശ്മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സംസ്ഥാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. തീവ്രവാദം, വിഘടനവാദം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഈയിടെ രൂപീകരിച്ച ഏജൻസിയാണ് എസ്ഐഎ .ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ് റെയ്ഡ് നടത്തിയത്. തെക്കൻ, മധ്യ കശ്മീരിലെ വിവിധ ജില്ലകളിലെ 10 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടന്നതായി അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽ നിന്ന് രക്ഷപ്പെടാൻ വിവിധ രൂപത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. […]