സംഘര്‍ഷങ്ങൾക്കൊടുവിൽ ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ എന്നാല്‍, റഷ്യയുടെ വാക്കിനെക്കാള്‍ സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് ഉക്രൈനും
സ്വന്തം ലേഖിക
ഉക്രൈൻ :മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാല്‍, റഷ്യയുടെ വാക്കിനെക്കാള്‍, സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് ഉക്രൈനും അവകാശപ്പെട്ടു. “നിങ്ങള്‍ കേള്‍ക്കുന്നത് വിശ്വസിക്കരുത്. നിങ്ങള്‍ കാണുന്നത് മാത്രം വിശ്വസിക്കുക” എന്നായിരുന്നു ഉക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് റഷ്യയുടെ പിന്‍മാറ്റത്തോട് പ്രതികരിച്ചത്.
റഷ്യന്‍ ടാങ്കുകള്‍ യുദ്ധമാരംഭിക്കാനായി അക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ കുറച്ച് സൈനീകരെ പിന്‍വലിച്ചതായി റഷ്യ അറിയിച്ചത്. എന്നാല്‍ റഷ്യയുടെ വാക്ക് വിശ്വസിക്കാന്‍ ഉക്രൈന്‍ ഇതുവരെ തയ്യാറായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങളുടെ നിരീക്ഷകരും ഭൂമിയിലെ തെളിവുകളും റഷ്യ പിന്മാറിയതിന് സൂചനകളൊന്നും നല്‍കുന്നില്ലെന്നും ഉക്രൈന്‍ അറിയിച്ചു. എന്നാല്‍, അതിര്‍ത്തിയില്‍ നിന്ന് സൈനീകരെ പിന്‍വലിച്ച്, ഉക്രൈന് ഉള്ളില്‍ നിന്ന് തന്നെ അക്രമത്തിനുള്ള സാധ്യതയാണ് റഷ്യ തേടുന്നതെന്നും വാര്‍ത്തകള്‍ വരുന്നു. ഇതിന്‍റെ ഭാഗമായി ഉക്രൈന്‍ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌കിനും ലുഹാൻസ്‌കിനും സ്വാതന്ത്രം നല്‍കി റഷ്യന്‍ വിമതഗ്രൂപ്പുകളുടെ സഹായത്തോടെ ഉക്രൈനെതിരെ തിരിക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു