തേങ്ങയിടാന്‍ സ്ത്രീകള്‍ ‘റെഡി’, 65കാരിയായ റിട്ട. അധ്യാപികയും ബ്ലോക്ക് പഞ്ചായത്തംഗവുമായ ശോഭന ടീച്ചര്‍ ഏഴ് മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറിയത് പരിശീലനത്തിന് എത്തിയ യുവതികള്‍ക്ക് ആവേശമായി
സ്വന്തം ലേഖിക
പൂച്ചാക്കല്‍: തെങ്ങ് കയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതിക്ക് ഇനി വിട. തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വിവിധ പഞ്ചായത്തിലെ തെരഞ്ഞെടുത്ത വനിതകളാണ് തെങ്ങ് കയറാന്‍ മുന്നോട്ടു വന്നത്.
മഹിള കിസാന്‍ ശാക്തി കിരണ്‍ പരിയോജന പദ്ധതികളുടെ ഭാഗമായി ഇവര്‍ക്ക് പരിശീലനം നല്‍കും.
65കാരിയായ റിട്ട. അധ്യാപികയും ബ്ലോക്ക് പഞ്ചായത്തംഗവുമായ ശോഭന ടീച്ചര്‍ നിമിഷനേരം കൊണ്ട് ഏഴ് മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറിയത് പരിശീലനത്തിന് എത്തിയ യുവതികള്‍ക്ക് ആവേശമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമ്ബളത്ത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ തെങ്ങില്‍ കയറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പരിശീലനം സിദ്ധിച്ച വനിതകളെ ഉള്‍പ്പെടുത്തി ലേബര്‍ ബാങ്ക് രൂപവത്കരിച്ച് കായികക്ഷമത കൃഷിയില്‍ ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്.
പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് എം.കെ.എസ്.പി ജില്ല കോഓഡിനേറ്റര്‍ വേണുവും ബ്ലോക്ക് പഞ്ചായത്ത് വനിത ക്ഷേമ ഓഫിസര്‍ ഡേവിഡ് ജോസുമാണ്. ട്രാക്ടര്‍, യന്ത്രവത്കൃത ഞാറുനടീല്‍, മഴവെള്ള സംഭരണം തുടങ്ങിയവയിലും പരിശീലനം നടത്തും.
തൊഴില്‍ദാനം ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള പരിശീലനത്തിന് താല്പര്യമുള്ള യുവതികള്‍ ബ്ലോക്ക്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ് പറഞ്ഞു.