play-sharp-fill

ചെറുകഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകമനസിൽ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്; നടന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടൻ കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകമനസിൽ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപെന്ന് അദ്ദേഹം പറഞ്ഞു. പ്രദീപിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. ഇന്ന് പുലർച്ചയോടെ ആയിരുന്നു പ്രദീപിന്റെ അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം.

രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍;വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍

സ്വന്തം ലേഖിക ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ഫത്തേഹ് മുഹമ്മദ് എന്നയാള്‍ സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് നാലുപ്രതികളെയും പോലീസ് പിടികൂടിയത്. റോഡില്‍ കിടന്നിരുന്ന പശുക്കിടാവിനെ ഒരാള്‍ പിടിച്ചുവെയ്ക്കുകയും മറ്റൊരാള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഇതെല്ലാം മൊബൈലില്‍ ചിത്രീകരിച്ചു. പ്രതികളെല്ലാം 20-22 വയസ്സ് പ്രായമുള്ളവരാണെന്നും തമാശയ്ക്ക് വേണ്ടി ചെയ്തതെന്നാണ് […]

പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം നടത്തി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ എറണാകുളം: ഞാറയ്ക്കലിൽ പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം നടത്തി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഹെൽമറ്റ് ധരിച്ച് കറുത്ത ബുള്ളറ്റിൽ യാത്ര ചെയ്യുന്ന ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുക. പൊലീസ് സ്റ്റേഷൻ: 0484-2492328 സി .ഐ- 9497980482 എസ്. ഐ-9497887119

അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റിൽ; വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിൽ പ്രതിയായ ഇയാൾ കേരളത്തിൽ വന്ന് ഒളിവിൽ താമസിക്കുകയായിരുന്നു

സ്വന്തം ലേഖിക മലപ്പുറം :അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച അസമിലെ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ.സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത് വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിൽ പ്രതിയായ ഇയാൾ കേരളത്തിൽ വന്ന് ഒളിവിൽ താമസിക്കുകയായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂർ പോലീസിന്റെ വലയിലാകുന്നത്. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. […]

എംജി സർവകലാശാല കൈക്കൂലി കേസ്; എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ; എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിലും തിരുത്തൽ വരുത്തിയതായി സൂചന;സെക്ഷൻ ഓഫീസർക്ക് ജാഗ്രതക്കുറവുണ്ടായി; നടപടി വേണമെന്നും സമിതി

സ്വന്തം ലേഖകൻ കോട്ടയം: എംജി സർവകലാശാല കൈക്കൂലി കേസിൽ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. അറസ്റ്റിലായ സിജെ എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതിൻ്റെ സൂചനകളും കണ്ടെത്തി. പി ഹരികൃഷ്ണൻ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് കൈമാറിയത്. എൽസി കൈക്കൂലി പണം ഒമ്പതു പേർക്ക് കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചു. സെക്ഷൻ ഓഫീസർക്ക് ജാഗ്രതക്കുറവുണ്ടായി. ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും സമിതി പറയുന്നു. ജനുവരി 28നാണ് പത്തനംതിട്ട സ്വദേശിയായ എം.ബി.എ വിദ്യാർഥിയിൽ […]

ഭർത്താവിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരനുമായി അടുപ്പം; ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും യുവാവിനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് സുനില്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും […]

എറണാകുളം കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെ ട്വന്റി ട്വന്റി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; നാല് സിപിഎം പ്രവര്‍ത്തകർ അറസ്റ്റിൽ; വധശ്രമം ,ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്

സ്വന്തം ലേഖിക കൊച്ചി: ട്വന്റി 20 പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ എറണാകുളം കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെ ട്വന്റി ട്വന്റി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത് കിഴക്കമ്പലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ,ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവര്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. രാത്രി കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി പ്രതികളെ മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. കിഴക്കമ്പലം പാറപ്പുറം സ്വദേശി […]

സംസ്ഥാനത്ത് വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ നടന്നത് വൻ തട്ടിപ്പ് ;വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

സ്വന്തം ലേഖിക തിരുവനന്തപുരം: വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ കേരളത്തിൽ കോടികളുടെ തട്ടിപ്പ്, നടന്നതായി കണ്ടെത്തി .പൊലീസും അഭിഭാഷകരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടർമാരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ . തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു വാഹന അപകട എഫ്ഐആറിലെ വിവരങ്ങൾ ഇങ്ങനെ , 46/2019 എന്ന എഫ്ഐആറിൽ പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറാണ്., മ്യൂസിയം ഭാഗത്തുനിന്നും നന്ദൻ കോട് ഭാഗത്തേക്ക് അമിത […]

ഭക്തിസാന്ദ്രമായി അനന്തപുരി; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രമുറ്റത്ത് പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണയും പൊങ്കാല. ഭക്തജനങ്ങള്‍ വീട്ടുമുറ്റങ്ങളിലാണ് പൊങ്കാലയിടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൊങ്കാല. മന്ത്രി ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. പതിവിലും നേരത്തെ ഉച്ചയ്ക്ക് 1.20നാണ് പൊ​ങ്കാല നിവേദ്യം. ആ നിമിഷം പതിവുപോലെ സെസ്ന വിമാനം നഗരത്തില്‍ വട്ടം പറന്ന് പൂക്കള്‍ വര്‍ഷിക്കും. ഈ സമയം ഭക്തര്‍ക്ക് പൂവും ജലവും തളിച്ച്‌ നിവേദ്യം ദേവിക്ക് സമര്‍പ്പിക്കും.

കോട്ടയത്ത് ദമ്പടി വാങ്ങി വീടുകളിൽ ചികിത്സ; പോക്കറ്റ് കൊഴുപ്പിക്കാൻ നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സും കൈക്കലാക്കി ഡോക്‌ടര്‍മാര്‍; ഖജനാവിന് നഷ്‌ടം കോടികള്‍

സ്വന്തം ലേഖിക കോട്ടയം: കോട്ടയത്തും സ്വകാര്യ പ്രാക്‌ടീസ്‌ ഒഴിവാക്കാന്‍ അനുവദിച്ച നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സും പോക്കറ്റിലാക്കി ഡോക്‌ടര്‍മാര്‍ വീടുകളില്‍ ചികില്‍സ കൊഴുപ്പിക്കുന്നു. ഖജനാവിനു നഷ്‌ടം കോടികള്‍. ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മാത്രം 250 ഡോക്‌ടര്‍മാര്‍ക്കായി 45,07,000 രൂപയാണ്‌ പ്രതിമാസം നോണ്‍ പ്രാക്‌ടീസിങ്‌ അലവന്‍സായി നല്‍കുന്നത്‌. കോട്ടയത്തും സമാനമാണ് അവസ്ഥ. ഈ രീതിയില്‍ കേരളത്തിലെ മറ്റ്‌ മെഡിക്കല്‍ കോളേജാശുപത്രികളിലെ ഡോക്‌ടര്‍മാര്‍ക്കുള്‍പ്പെടെ കോടികളാണ്‌ ഖജനാവില്‍ നിന്ന്‌ ചെലവാക്കുന്നത്‌. ഉച്ചയ്‌ക്ക് 12 മണി കഴിയുന്നതോടെ ഭൂരിഭാഗം ഡോക്‌ടര്‍മാരും ആശുപത്രി സേവനം അവസാനിപ്പിച്ച്‌ വീടുകളില്‍ പ്രാക്‌ടീസ്‌ തുടങ്ങും. തിരക്കേറിയ […]