play-sharp-fill
ഭക്തിസാന്ദ്രമായി അനന്തപുരി; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും

ഭക്തിസാന്ദ്രമായി അനന്തപുരി; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും

സ്വന്തം ലേഖിക

തിരുവനന്തപുരം: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.

ക്ഷേത്രമുറ്റത്ത് പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണയും പൊങ്കാല. ഭക്തജനങ്ങള്‍ വീട്ടുമുറ്റങ്ങളിലാണ് പൊങ്കാലയിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൊങ്കാല. മന്ത്രി ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.

പതിവിലും നേരത്തെ ഉച്ചയ്ക്ക് 1.20നാണ് പൊ​ങ്കാല നിവേദ്യം. ആ നിമിഷം പതിവുപോലെ സെസ്ന വിമാനം നഗരത്തില്‍ വട്ടം പറന്ന് പൂക്കള്‍ വര്‍ഷിക്കും. ഈ സമയം ഭക്തര്‍ക്ക് പൂവും ജലവും തളിച്ച്‌ നിവേദ്യം ദേവിക്ക് സമര്‍പ്പിക്കും.