play-sharp-fill

ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കേണ്ട; ഭരണഘടനാപരമായ അധികാരത്തില്‍ തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കേണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ശുപാര്‍ശ ചെയ്യാന്‍ നിയോഗിച്ച മദന്‍മോഹന്‍ പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 2016ല്‍ കമ്മിഷന്‍ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനായി അയച്ചിരുന്നു. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരത്തില്‍ തുടരാമെന്നും എന്നാല്‍ ചാന്‍സലര്‍ പദവി ഭരണഘടനയ്ക്ക് പുറത്തുള്ള അധികാരമാണെന്നുമാണു സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യസഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര സര്‍ക്കാരാണ് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കമ്മിഷന്‍ ശുപാര്‍ശകളെക്കുറിച്ചു സംസ്ഥാന […]

കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലേക്ക്; കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍; ദിവസം 37 ലക്ഷം രൂപയുടെ അധിക ബാദ്ധ്യത

സ്വന്തം ലേഖിക തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ലിറ്ററിന് 6.73 രൂപയുടെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില കൂട്ടിയത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആര്‍ ടി സിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നടപടി കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ […]

സ്വപ്ന സുരേഷിന് പുതിയ ജോലി; ചുമതല എന്‍ ജി ഒയ്ക്ക് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട്

സ്വന്തം ലേഖിക കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി ലഭിച്ചു. പാലക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എച്ച്‌ ആര്‍ ഡി എസ് എന്ന എന്‍ ജി ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ എന്ന പദവിയിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ആദിവാസി മേഖലയില്‍ വിടുകള്‍ വച്ചു നല്‍കി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച്‌ ആര്‍ ഡി എസ്. ഇതിന് വേണ്ടി പുറം രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ് സ്വപ്നയ്ക്കുള്ളത്. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് […]

കോട്ടയം പ്രദീപിന്റെ നിര്യാണം സിനിമാ സീരിയൽ രം​ഗത്തിന് തീരാ നഷ്ടമെന്ന് ഏ.കെ. ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: സിനിമാ സീരിയൽ നടൻ കോട്ടയം പ്രദീപിന്റെ മരണം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സ്വതസിദ്ധമായ ഹാസ്യം കൈമുതലാക്കി വളരെ പെട്ടെന്നാണ് പ്രദീപ് പ്രേക്ഷകരുടെ ഇഷ്‌ടനടനായി മാറിയത്. ജീവിതത്തിലും ഏറെ എളിമ പുലർത്തിയിരുന്നയാൾ കൂടിയായിരുന്നു പ്രദീപ്. അദ്ദേഹത്തിന്റെ നിര്യാണം സിനിമാ സീരിയൽ രംഗത്തിനും, കോട്ടയത്തിനും തീരാ നഷ്ടമാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏ കെ ശ്രീകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുകൊള്ളുന്നതായും അദ്ദേ​ഹം കൂട്ടിച്ചർത്തു. കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് ഇന്ന് പുലർച്ചെയാണ് ഹൃദയാ​ഘാതത്തെത്തുടർന്ന് മരിച്ചത്. […]

സംസ്ഥാനത്ത് ഇന്ന് 8655 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 22,707

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,09,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

കോവിഡ് കണക്കുകൾ താഴേക്ക്; കോട്ടയം ജില്ലയിൽ ഇന്ന് 731 പേർക്ക് കോവിഡ്; 2680 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 731 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 730 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2680 പേർ രോഗമുക്തരായി. 5607 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 285 പുരുഷൻമാരും 372 സ്ത്രീകളും 74 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 438959 പേർ കോവിഡ് ബാധിതരായി. 427439 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13535 പേർ ക്വാറന്റയിനിൽ […]

കോട്ടയം ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍ ഗുഡസ് ഓട്ടോയിൽ സ്വകാര്യ ബസ് ഇടിച്ചു; ഇടിച്ചത് കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍ ഗുഡസ് ഓട്ടോയുടെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി അയച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. ബസിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.

കെഎസ്‌ഇബി തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുല; സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കും; ഇടതു യൂണിയനുകള്‍ സമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷ; കെ കൃഷ്ണന്‍കുട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്‌ഇബി സമരം ഒത്തുതീര്‍ക്കാനുള്ള ഫോര്‍മുല ഉണ്ടായിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. ഇടതു യൂണിയനുകള്‍ സമരം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിഐടിയു നേതാവ് എളമരം കരീം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റിന്റെ പാഴ്ചെലവുകൾക്കെതിരെ വൈദ്യുതി ഭവന് മുൻപില്‍ തുടരുന്ന വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭം നാലാം […]

തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ, എഐഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി

സ്വന്തം ലേഖിക തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ ,എഐഎസ്എഫ് സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ് എഐഎസ്എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സിപിഐ രംഗത്തെത്തി. ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരുക്കേറ്റ രണ്ട് എഐഎസ്എഫ് പ്രവര്‍ത്തകരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനെത്തിയ എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. പിന്നീട് അത് കയ്യാങ്കളിയിലെത്തി. പ്രശ്നമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് ലാത്തി വീശിയതോടെ അഞ്ച് എഐഎസ്എഫ് […]

മൊറട്ടോറിയം കാലാവധി അവസാനിച്ചു; സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകൾ ജപ്തി നടപടി ആരംഭിച്ചു; ജപ്തി ഭീഷണിയിൽ കർഷകർ

സ്വന്തം ലേഖകൻ തൊടുപുഴ: മൊറട്ടോറിയം കാലാവധി കഴിഞ്ഞയുടൻ സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകൾ ജപ്തി നടപടി തുടങ്ങി. രണ്ട് വർഷത്തെ പ്രളയത്തിന്റെയും തുടർന്നു വന്ന കോവിഡിന്റെയും പശ്ചാത്തലത്തിൽ എല്ലാ കാർഷിക വായ്പകൾക്കും ഡിസംബർ 31 വരെ സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിഞ്ഞ ശേഷം വായ്പകൾ തിരിച്ചടയ്ക്കാത്ത കർഷകർക്ക് എതിരെയാണ് ബാങ്കുകൾ നടപടി തുടങ്ങിയത്. ജില്ലയിൽ ആകെ പതിനായിരത്തോളം കർഷകർക്ക് ബാങ്കുകളുടെ ജപ്തി നോട്ടിസുകൾ ലഭിച്ചതായി കർഷക സംഘടനാ ഭാരവാഹികൾ അറിയിച്ചു. വായ്പകൾക്ക് പലിശയും കൂട്ടുപലിശയും അടക്കം 4 ഇരട്ടിയോളം തിരിച്ചടയ്ക്കാനാണു നോട്ടിസുകൾ. […]