Thursday, April 23, 2026

കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലേക്ക്; കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍; ദിവസം 37 ലക്ഷം രൂപയുടെ അധിക ബാദ്ധ്യത

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.

ലിറ്ററിന് 6.73 രൂപയുടെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില കൂട്ടിയത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആര്‍ ടി സിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നടപടി കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ എസ് ആര്‍ ടി സി.

അതിനാല്‍ കെ എസ് ആര്‍ ടി സിയെ മാത്രമായിരിക്കും ഈ വിലവര്‍ദ്ധനവ് ബാധിക്കുക. വില വര്‍ദ്ധിപ്പിച്ചതോടെ ഒരു ലിറ്റര്‍ ഡീസലിന് കെ എസ് ആര്‍ ടി സി ഇനി 98.15 രൂപ നല്‍കേണ്ടിവരും.

ഇതോടെ ദിവസം 37 ലക്ഷത്തോളം രൂപയുടെ അധിക ബാദ്ധ്യതയാണ് കെ എസ് ആര്‍ ടി സിക്ക് ഉണ്ടാവുക. കെ എസ് ആര്‍ ടിസിക്ക് 98.15 രൂപയ്ക്ക് ഡീസല്‍ നല്‍കുമ്പോള്‍ സ്വകാര്യ പമ്പുകള്‍ക്ക് ഇത് 91.42 രൂപയ്ക്കായിരിക്കും ലഭിക്കുക.