play-sharp-fill

കടത്തിൽ മുങ്ങി നിൽക്കുന്ന സർക്കാരിന് എട്ടിന്റെ പണികൊടുത്ത് മന്ത്രിമാർ ;മന്ത്രിമാരുടെ ഭാര്യമാരും മക്കളും ഷോപ്പിങ്, സിനിമ, വിവാഹം, കുട്ടികളെ സ്‌കൂളിലെത്തിക്കല്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ തുടങ്ങിയ യാത്രകൾക്കായി ആശ്രയിക്കുന്നത് സർക്കാർ വാഹനങ്ങളെ ,മന്ത്രി കുടുംബാംഗങ്ങൾ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ചട്ടമുണ്ടെങ്കിലും ഒന്നും പാലിക്കപെടുന്നില്ല

  സ്വന്തം ലേഖിക തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടെങ്കിലും എല്ലാം വെറുതെ എന്ന മട്ടിലാണ് സർക്കാരിന്റെ പോക്ക് .സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ആവശ്യത്തിനായി ചിലവാക്കുന്ന ഓരോന്നിനും കണക്കുകള്‍ കൃത്യമായിരിക്കുമെന്നും പറഞ്ഞിരുന്നു.     എന്നാല്‍ ആ സര്‍ക്കാരിന് പോലും ഇന്ന് അറിയാത്ത കാര്യമുണ്ട്, സംസ്ഥാന സര്‍ക്കാരിന് ആകെ എത്ര കാറുണ്ടെന്ന്. വാങ്ങിക്കൂട്ടിയ കാറുകളുടെ എന്നതില്‍ പ്രത്യേകിച്ച്‌ കണക്കോ കാര്യങ്ങളോ ഒന്നുമില്ല. ഇന്ധനവില സാധാരണക്കാരനെക്കാള്‍ സര്‍ക്കാരിനെയാണ് ബാധിക്കുന്നത് എന്ന് പോലും തോന്നും.       […]

ബിൽ അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരനെ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി

സ്വന്തം ലേഖിക കോഴിക്കോട് :ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ പുതുപ്പാടിയിൽ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൻറെ പേരിലാണ് വീട്ടുടമ മർദ്ദിച്ചതെന്ന് ജീവനക്കാരൻ രമേശൻ പറയുന്നു.     എന്നാൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിൻറെ പരാതി       ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണം നൽകാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതും തർക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേർന്ന് ആക്രമിച്ചെന്നാണ് […]

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്;പൊതുജനങ്ങൾ ശ്രദ്ധിക്കുക

  സ്വന്തം ലേഖിക കൊച്ചി :ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗവും സമൂഹ മാധ്യമവിഭാഗവും ചേർന്ന് കണ്ടെത്തിയിരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ്ങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. ഇന്ത്യാ പോസ്റ്റിന്റെ യഥാർത്ഥ വിവരങ്ങളാണെന്നു കരുതി, തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. തട്ടിപ്പു രീതി ഇങ്ങനെ : ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം ഗവൺമെന്റ് സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന […]

അക്ഷര നഗരിയ്‌ക്ക് മാറ്റുകൂട്ടാനൊരുങ്ങി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡും റെയില്‍വേ സ്റ്റേഷനും ;നവീകരണം പൂര്‍ത്തിയാകുമ്പോൾ നാഗമ്പടം മേല്‍പ്പാലത്തിൽ നിന്ന് നോക്കിയാൽ തീവണ്ടിയും ബസുകളുമൊക്കെയായി യാത്രക്കാർക്ക് ഇനി മനോഹരകാഴ്ചയാകും

  സ്വന്തം ലേഖിക കോട്ടയം: ചിങ്ങവനം – ഏറ്റുമാനൂര്‍ ഇരട്ടപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം കോട്ടയം റെയില്‍വേ സ്റ്റേഷന്റെയും മുഖം മാറും. നാഗമ്പടം തെക്ക് ഭാഗത്തെ പാളം പ്രൈവറ്റ് ബസ്റ്റാന്‍ഡിനോട് തൊട്ടുചേര്‍ന്നായി. പഴയ ഹോമിയോ ആശുപത്രിയിരുന്ന സ്ഥലത്തുകൂടിയാണ് ഈ പാളം പോകുന്നത്. നവീകരണം പൂര്‍ത്തിയാകുമ്ബോള്‍ തീവണ്ടിയും ബസുകളുമൊക്കെയായി നാഗമ്ബടം മേല്‍പ്പാലഭാഗത്ത് നിന്നാല്‍ മനോഹരകാഴ്ചയാകും. ആറുവരിപ്പാതയാണ് സ്റ്റേഷന്‍ ഭാഗത്ത് സജ്ജമാകുന്നത്.നിലവില്‍ മൂന്ന് പ്ലാറ്റ്‌ഫോമാണുള്ളത്. നാല് പാളങ്ങളും. നവീകരണം കഴിയുമ്ബോള്‍ പ്ലാറ്റ് ഫോം ഏഴാകും. ഇതില്‍ ഒരെണ്ണം ഗുഡ്സിനുള്ളതാണ്. നിലവിലെ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുന്നുണ്ട്. മെമു, പാസഞ്ചര്‍ […]

നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്; 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമ്മിച്ച ‘ലൈല കോട്ടേജ്’ വിൽക്കുന്നത് അഞ്ച് കോടി രൂപയ്ക്ക്

സ്വന്തം ലേഖിക തിരുവന്തപുരം :നടൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമ്മിച്ച ‘ലൈല കോട്ടേജ്’ ആണ് വിൽക്കുന്നത്.നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച ഈ സ്വപ്‌നഗ്രഹം അമേരിക്കയിലുള്ള അവകാശികളാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിൻകീഴിലെ ആദ്യ ഇരുനില വീട് കൂടിയാണ് ഇത്. എട്ട് കിടപ്പുമുറികളുള്ള ഈ വീടിന് കോടികൾ വിലവരും. ഈ വീട്ടിലാണ് പ്രേം നസീർ ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത […]

വയനാട് നിയമനത്തട്ടിപ്പ് നടന്ന് 12 വര്‍ഷമായിട്ടും സര്‍ക്കാര്‍തല അന്വേഷണവും പരിശോധനയും പൂര്‍ത്തിയായിട്ടില്ല; അന്വേഷണം അട്ടിമറിച്ചെന്ന് സൂചന

സ്വന്തം ലേഖിക വയനാട് :കേരളത്തെ ഞെട്ടിച്ച വയനാട് നിയമനത്തട്ടിപ്പ് നടന്ന് 12 വര്‍ഷമായിട്ടും സര്‍ക്കാര്‍തല അന്വേഷണവും പരിശോധനയും പൂര്‍ത്തിയായിട്ടില്ല. വിവിധ ജില്ലകളില്‍ 2001 മുതല്‍ 2010 വരെ നടന്ന നിയമനങ്ങളാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അനിശ്ചിതമായി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സര്‍വീസില്‍ നടന്നിട്ടുള്ള നിയമനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയത്. സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച പരിശോധനയാണ് 12 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത് 2010 ഡിസംബറിലാണ് വയനാട് കളക്‌ട്രേറ്റില്‍ വ്യാജരേഖകളുപയോഗിച്ച് അഞ്ചല്‍ സ്വദേശിനി നിയമനം നേടിയത്. ഇതേ തുടര്‍ന്ന് […]

സംസ്ഥാനത്ത് ഇന്ന് {23/04/2022} സ്വർണവിലയിൽ ഇടിവ്; ​ഗ്രാമിന് 30 രൂപ കുറഞ്ഞ് പവന് 39200 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവ്. ​ഗ്രാമിന് 30രൂപ കുറഞ്ഞ് പവന് 39200 രൂപയിലെത്തി കോട്ടയത്തെ ഇന്നത്തെ 23/04/2022 സ്വർണവില അരുൺസ് മരിയ ​ഗോൾഡ് പവന്- 39200 ​ഗ്രാമിന്- 4900

കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം; 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യപേപ്പറിൽ നിന്നുളളതായിരുന്നുവെന്ന് കണ്ടെത്തി; പരീക്ഷ റദ്ദാക്കി

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഏപ്രിൽ 21 വ്യാഴാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യപേപ്പറിൽ നിന്നുളളതായിരുന്നുവെന്ന് കണ്ടെത്തി. ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. ഇക്കാര്യം വിവാദമായതോടെ കണ്ണൂർ വിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുരുതരമായ പിഴവാണ് കണ്ണൂർ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലുണ്ടായത്. കഴിഞ്ഞ ദിവസം സൈക്കോളജി ചോദ്യ പേപ്പറും ഇത്തരത്തിൽ ആവർത്തിച്ചിരുന്നു. മൂന്ന് ചോദ്യപേപ്പറുകൾ ഇങ്ങനെയുണ്ടെന്ന് കണ്ടെത്തിയതോടെ റദ്ദാക്കി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണ്. […]

ശ്രീനിവാസന്‍ വധം: മൂന്ന് പേര്‍ കൂടി പിടിയില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി

സ്വന്തം ലേഖകൻ പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി. ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയില്‍ പങ്കാളികളായ അഷ്‌റഫ്, അഷ്ഫാഖ് എന്നിവരാണ് ഇന്നലെ പൊലീസ് പിടിയിലായത്.പൊലീസ് വിശദമായി ചോദ്യം ചെയ്ത ഇവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടായേക്കും. […]

ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് തകർന്ന മനസുമായി ജീവിതം തള്ളിനീക്കി; സ്വന്തം ജീവിതം കൈയ്യിൽ നിന്ന് വഴുതിപോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ; എന്റെ ഭർത്താവിനെ എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍… അവസാനം, താലി ഊരി വലിച്ചറിഞ്ഞ് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഇറങ്ങി പോന്നവള്‍…’ മഞ്ജു വാര്യർ-ദിലീപ്-കാവ്യ ബന്ധം വഷളാകുന്നതിനിടെ വൈറലായി കുറിപ്പ്

സ്വന്തം ലേഖകൻ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യയുടെ പേരും ചര്‍ച്ചയാകുന്നുണ്ട്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. വിവാദങ്ങളും ചര്‍ച്ചകളും ഉയരുമ്പോഴും താരം ഇപ്പോഴും നിശബ്ദയാണ്. എന്നാല്‍ ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ജു വാര്യരെ കുറിച്ച്‌ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് സിന്‍സി അനില്‍ എന്ന യുവതിയാണ്. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍… ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ […]