Thursday, April 23, 2026

ബിൽ അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരനെ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട് :ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ പുതുപ്പാടിയിൽ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൻറെ പേരിലാണ് വീട്ടുടമ മർദ്ദിച്ചതെന്ന് ജീവനക്കാരൻ രമേശൻ പറയുന്നു.

 

 

എന്നാൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിൻറെ പരാതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണം നൽകാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതും തർക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേർന്ന് ആക്രമിച്ചെന്നാണ് നഹാസിൻറെ പരാതി. നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.