Wednesday, April 22, 2026

നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്; 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമ്മിച്ച ‘ലൈല കോട്ടേജ്’ വിൽക്കുന്നത് അഞ്ച് കോടി രൂപയ്ക്ക്

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

തിരുവന്തപുരം :നടൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമ്മിച്ച ‘ലൈല കോട്ടേജ്’ ആണ് വിൽക്കുന്നത്.നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച ഈ സ്വപ്‌നഗ്രഹം അമേരിക്കയിലുള്ള അവകാശികളാണ് വിൽപനയ്ക്ക് വയ്ക്കുന്നത്.

പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിൻകീഴിലെ ആദ്യ ഇരുനില വീട് കൂടിയാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് കിടപ്പുമുറികളുള്ള ഈ വീടിന് കോടികൾ വിലവരും. ഈ വീട്ടിലാണ് പ്രേം നസീർ ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവർക്കൊപ്പം താമസിച്ചിരുന്നത്. എന്നാൽ ഏറെക്കാലമായി വീട് പൂട്ടിയിട്ട നിലയിലാണ്. കാലപ്പഴക്കം കാരണം വീട് കാട് പിടിച്ച നിലയിലാണ്.