പ്രതിരോധ ശക്തി കൂടുൽ, മിശ്രിത വാക്സിൻ പരീക്ഷണം മികച്ച ഫലം നൽകുന്നു എന്ന് ഐ.സി.എം.ആർ പഠനം
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവാക്സിൻ- കോവിഷീൽഡ് വാക്സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഐ.സി.എം.ആർ. ഉത്തർപ്രദേശിൽ അബദ്ധത്തിൽ രണ്ടു വാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അഡിനോവൈറസ് വെക്ടർ വാക്സിന്റെയും ഹോൾ വിറിയൺ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്സിന്റെയും സംയുക്തം നൽകുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും പഠനത്തിൽ പറയുന്നു. ഉത്തർപ്രദേശിൽ വാക്സിൻ യജ്ഞത്തിനിടെ 18 പേർക്ക് അബദ്ധത്തിൽ രണ്ടു വാക്സിനുകളുടെയും ഡോസുകൾ നൽകി. അതായത് ആദ്യ ഡോസ് കോവിഷീൽഡ് കുത്തിവെച്ചവർക്ക് രണ്ടാമത്തെ തവണ കോവാക്സിനാണ് നൽകിയത്. […]