play-sharp-fill

കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ നികത്തൂവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ ദില്ലി‌: കൊവിഡിന്റെ സാമ്ബത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രമേ നികത്തൂവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ തുടങ്ങിയ കൊവിഡ് പ്രതിസന്ധിയുടെ നഷ്ടം നികത്താന്‍ 15 വര്‍ഷം വേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കറന്‍സി ആന്റ് ഫിനാന്‍സ് റിപ്പോര്‍ട്ട് 2022 ലാണ് ഇക്കാര്യം ഉള്ളത്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച -6.6 ശതമാനമായിരുന്നു. 2021-22 ല്‍ രാജ്യം 8.9 ശതമാനം വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്. 2022-23 വര്‍ഷത്തില്‍ 7.5 ശതമാനമാണ് […]

വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വിപുലീകരിച്ച്‌ ​ഗൂഗിൾ കമ്പനി

സ്വന്തം ലേഖകൻ വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വിപുലീകരിച്ച്‌ ​കമ്ബനി. ദീര്‍ഘകാലമായുള്ള ഉപയോ​ക്താക്കളുടെ ആവശ്യം പരി​ഗണിച്ചാണ് ഇത്. വീട്, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ ഒഴിവാക്കുന്നത് പടിപടിയായി ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍. ലോഗ്-ഇന്‍ വിവരങ്ങള്‍ പോലുള്ള രഹസ്യ സ്വഭാവമുള്ളവ നീക്കം ചെയ്യാനും പുതിയ നയം അനുവദിക്കുന്നുണ്ട്. ഐഡന്റിറ്റി തെഫ്റ്റ് മുന്നില്‍കണ്ടാണ് ഇത്. “ഉപഭോക്താക്കളുടെ വിവരങ്ങളേക്കുറിച്ചുള്ള ആക്സസ് സുപ്രധാനമാണെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ സ്വകാര്യമാക്കി […]

ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ മെയ്‌ ആറു മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണംg

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ അടുത്ത ആറു മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. 22 വരെ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണു നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും. റെയില്‍വേ സുരക്ഷാ കമ്മിഷന്‍ (കമ്മിഷന്‍ ഓഫ്‌ റെയില്‍വേ സേഫ്‌റ്റി-സി.ആര്‍.എസ്‌) 23നു പുതിയ പാത പരിശോധിക്കും. […]

പത്തിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ കാമുകി: തേച്ച കാമുകിയെ കൊല്ലാൻ വണ്ടിക്കൂലിക്ക് കാശ് ചോദിച്ച് വഴക്കെന്ന് അച്ഛൻ : അന്വേഷിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ നേരെ വെട്ടുകത്തിയുമായി പത്താം ക്ലാസുകാരൻ: കോട്ടയം ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷിക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം

സ്വന്തം ലേഖകൻ കോട്ടയം: നമ്മള്‍ കുട്ടികള്‍ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികള്‍ അല്ല ഇപ്പോള്‍. നമ്മള്‍ കണ്ട തുലാഭാരം കണ്ടു വളര്‍ന്നവര്‍ അല്ല അവര്‍. ആക്ഷനും വയലന്‍സും ഉള്ള കെജിഎഫ് കണ്ടു വളരുന്നവരാണ്. പബ്ജിക്കും ഫ്രീ ഫയറിനും അഡിക്‌ട് ആയി വളരുന്നവരാണ്. ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ടയെന്ന് നിഷ പറയുന്നു. കാമുകി വഞ്ചിച്ചതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കിയ വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാന്‍ ചെന്ന തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് നിഷ കുറിച്ചത്. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് നിഷ ജോഷി. ഓണ്‍ലൈന്‍ വഴി […]

കോവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുമെന്ന് ഗവേഷകര്‍: ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന് ആശങ്ക

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകര്‍ പറയുന്നു. ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ജൂലൈ പകുതിയോടെ ഏറ്റവും കൂടിയ നിലയിലെത്തും. സെപ്റ്റംബറോടെയാകും ഇതിന് ശമനമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം നാലാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഏകദേശം പേരും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ചിലരൊക്കെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരിക്കുകയാണ്. മുന്‍ അനുഭവവും സംവിധാനങ്ങളും നാലാംതരംഗത്തിന്റെ തീവ്രത കുറച്ചേക്കും.

ചികി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക് ആലപ്പുഴ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍വെച്ച് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

​സ്വന്തം ലേഖകൻ അമ്ബ​ല​പ്പു​ഴ: ചി​കി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ശാ​സ്താം​കോ​ട്ട പ​ള്ളി​ശേ​രി​ക്ക​ല്‍ മു​ട്ട​ത്ത്‌ അ​യ്യ​ത്ത് തെ​ക്ക​തി​ല്‍ ജാ​ന​കി(56)​ക്കാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ​വെള്ളി​യാ​ഴ്ച പ​ക​ല്‍ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. തൈ​റോ​യി​ഡി​ന്‍റെ ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ജാ​ന​കി. ക​ടി​യേ​റ്റ് ജാ​ന​കി ആ​ശൂ​പ​ത്രി​യി​ല്‍ തി​രി​കെ എ​ത്തി പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പെ​ടു​ത്തു. ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ തെ​രു​വു​നാ​യ ശ​ല്ല്യം രൂ​ക്ഷ​മാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ര്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​നു​മു​മ്ബും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​വ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സ്പെഷ്യൽ ഡ്രൈവ് : കോട്ടയം ജില്ലയിൽ 67 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനുമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എസ് എച്ച് ഒമാരെ ഉൾപ്പെടുത്തി 28.04.2022 തീയതി നടത്തിയ പ്രത്യേക പരിശോധനയിൽ 67 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 983 വാഹനങ്ങൾ പരിശോധിചിട്ടുള്ളതും നിയന്ത്രണ സമയങ്ങളില്‍ ടിപ്പർ ഓടിച്ച 64 ഡ്രൈവർമാർക്കെതിരേയും, എൻഡിപിഎസ് ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ദിവസം 90 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3 […]

തിരുവല്ല എം.സി.റോഡില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രികനായ ചങ്ങനാശേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു.

സ്വന്തം ലേഖകൻ തിരുവല്ല: എം.സി.റോഡില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ളായിക്കാട് ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാവിലെ ഏഴേമുക്കാലോടെ ആയിരുന്നു അപകടം. പമ്പിൽ നിന്ന് ഡീസല്‍ അടിച്ചശേഷം റോഡിലേക്കിറങ്ങിയ ലോറിക്ക് പിന്നില്‍ ചങ്ങനാശേരി ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രികന്‍ വഴിയരികിലേക്ക് തെറിച്ചുവീണു. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് ലോറിക്കടിയില്‍ കുടുങ്ങി പൂര്‍ണമായും തകര്‍ന്നു.

കോട്ടയം എസ്. എച്ച് മൗണ്ടിന് സമീപം ബൈക്കും ആപ്പേ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു; മരിച്ചത് അയ്മനം സ്വദേശി

strong>സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം എസ്.എച്ച് മൗണ്ടിനു സമീപം ബൈക്കും ആപ്പേ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം . ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അയ്‌മനം മണവത്ത്പുത്തൻപുരയിൽ ബാലു (27)വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30ന്എസ്.എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നടുറോഡിലേക്ക് വീണാണ് യുവാവിന് പരിക്കേറ്റത്. റോഡിൽ തലയിടിച്ച് വീണ ഇയാളെ നാട്ടുകാർ ചേർന്ന് ‌ മെഡിക്കൽ കോളേജ് […]

ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിപോകാം; മേയ് എട്ടിനകം ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കണം; നടപടിക്രമങ്ങൾ ആരംഭിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനായി തിരികെ പോകാന്‍ ഒടുവില്‍ അനുമതി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിസക്കും വിമാന സര്‍വീസിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ രണ്ടു വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ തിരികെ പോകാനാകാതെ നാട്ടിലാണ്.ഇന്ത്യ നല്‍കുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോമില്‍ മേയ് എട്ടിനകം വിവരങ്ങള്‍ നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പഠനത്തിനായി ചൈനയിലേക്ക് തിരികെ പോകാനിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് ചൈന വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വക്താവ് അറിയിച്ചു. ചൈനയിലേക്ക് മടങ്ങുന്ന […]