Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ അടുത്ത ആറു മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം.

video
play-sharp-fill

22 വരെ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണു നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും.

ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.
റെയില്‍വേ സുരക്ഷാ കമ്മിഷന്‍ (കമ്മിഷന്‍ ഓഫ്‌ റെയില്‍വേ സേഫ്‌റ്റി-സി.ആര്‍.എസ്‌) 23നു പുതിയ പാത പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28നു പുതിയ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം-മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാത പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂര്‍-ചിങ്ങവനം 16.5 കിലോമീറ്റര്‍ പാതമാത്രമാണ്‌ ഇപ്പോള്‍ ഇരട്ടപ്പാതയല്ലാത്തത്‌.