Spread the love

സ്വന്തം ലേഖകൻ
ന്യൂ ഡൽഹി: കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകര്‍ പറയുന്നു.

video
play-sharp-fill

ഇത് രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ജൂലൈ പകുതിയോടെ ഏറ്റവും കൂടിയ നിലയിലെത്തും.

സെപ്റ്റംബറോടെയാകും ഇതിന് ശമനമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം നാലാം തരംഗം ഗുരുതരമാകില്ലെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഏകദേശം പേരും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ചിലരൊക്കെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരിക്കുകയാണ്. മുന്‍ അനുഭവവും സംവിധാനങ്ങളും നാലാംതരംഗത്തിന്റെ തീവ്രത കുറച്ചേക്കും.