നിപ്മറിൽ നടു – സന്ധിവേദന പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) നടുവേദനയ്ക്കും സന്ധിവേദനയ്ക്കുള്ള വിദഗ്ദ ചികിൽസയ്ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.00 മുതൽ 12.30 വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. നിപ്മറിലെ സിനിയർ കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ: സന്തോഷ്‌ ബാബുവാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് നടുവേദനയാലും സന്ധിവേദനയാലും ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്രയമാണ് നടു – സന്ധിവേദന ക്ലിനിക്ക്. ലോകജനസംഖ്യയിലെ തന്നെ 10% പേർ നടുവേദനയാലും, 20% പേർ സന്ധിവേദനയാലും […]

കൊട്ടിയൂർ പീഡനം: റോബിൻ വടക്കുംചേരിയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ; വിവാഹകാര്യം കോടതി പറയും പോലെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ. സർക്കാരിനുവേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരാകുമെന്നാണ് സൂചന. ഇളവ് നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ കോടതിയെ അറിയിക്കും. ഇരയുടെ ആവശ്യത്തിൽ കോടതി തീരുമാനത്തെ അംഗീകരിക്കാനാണ്‌ സർക്കാർ തീരുമാനം. റോബിൻ വടക്കുംചേരിയുടെയും ഇരയുടെയും വിവാഹത്തിന് സുപ്രീം കോടതി അനുമതി നൽകിയാൽ ജയിലിൽ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിക്കുക. കേസിലെ ഇരയെ വിവാഹം […]

ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ വിജയത്തിളക്കവുമായി ഇന്ത്യ; അട്ടിമറി വിജയം നേടിയത് ഓ​സ്ട്രേ​ലി​യ​ക്കെതിരെ; ഇ​ന്ത്യ സെ​മി​യി​ൽ​

സ്വന്തം ലേഖകൻ ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ വിജയത്തിളക്കവുമായി ഇന്ത്യ. ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ​യെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ വി​ജ​യം. 22–ാം മി​നി​റ്റി​ൽ ഗു​ർ​ജി​ത് കൗ​റാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. പുരുഷ […]

ലഹരി മരുന്ന് ഉപയോ​ഗിച്ച് ഉന്മാദത്തിലായി; പുലർച്ചെ രണ്ടു മണിക്ക് തൃശ്ശൂർ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം; അറസ്റ്റ് ചെയ്ത് പോലീസ്; ഇയാളിൽ നിന്ന് കണ്ടെടുത്തത് എം.ഡി.എം.എ എന്ന മാരകമായ ലഹരി മരുന്ന്

സ്വന്തം ലേഖകൻ തൃശ്ശൂർ: ലഹരി മരുന്ന് ഉപയോ​ഗിച്ച് തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജിനെ പൊലീസ് അറസ്‌റ്റ് ചെ‌യ്‌തു. ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്ന് രണ്ടു ഗ്രാം മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ (എം.ഡി.എം.എ) എന്ന ന്യൂജനറേഷൻ ലഹരി മരുന്ന് കണ്ടെത്തി. പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഒരു കേസിൻറെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷും സംഘവും കൊച്ചിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ മടങ്ങുകയായിരുന്നു. ഇവരുടെ വാഹനം ചിറങ്ങര ജംക്‌ഷനിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ഒരു […]

അഭിമാനം കാത്ത് പി.വി. സിന്ധു; ബാഡ്മിൻറണിൽ ഇന്ത്യക്ക് വെങ്കലം

സ്വന്തം ലേഖകൻ ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ബാഡ്മിൻറണിൽ പി.വി. സിന്ധു വെങ്കലം നേടി. ചൈ​ന​യു​ടെ ഹേ ​ബി​ൻ​ജി​യോ​യെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡൽ നേടിയത്. സ്കോർ: 21-13, 21-15. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിൻറെ വിജയം. ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 12.14; 19,960 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂർ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂർ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസർഗോഡ് 707, വയനാട് 666, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ […]

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരിയായ യുവതിയെ കാറിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; ഭക്ഷണം വാങ്ങാനായി പുറത്തുപോയ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചത് ആംബുലൻസ് ഡ്രൈവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ജൂലൈ 30 നായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതി. വെള്ളിയാഴ്ച ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു. തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങൾ കീറയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ച വാർഡിലുളളവർ ഡോക്ടർമാരെ വിവരം അറിയിക്കുക ആയിരുന്നു. മെഡിക്കൽ കോളജ് പൊലീസെത്തി യുവതിയെ എസ്എടിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ […]

തൃശ്ശൂരിൽ കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 60 കാരൻ മുങ്ങി; തട്ടിച്ചത് 2 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും; പല ആവശ്യങ്ങൾക്കായി യുവതിയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയതോടെ യുവതിക്കും സംശയം; വിവാഹം നിമയപരമാക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ആധാറില്ലെന്ന് കള്ളം പറഞ്ഞ് ഒറ്റക്കാക്കി കടന്നു കളഞ്ഞു

സ്വന്തം ലേഖകൻ കോഴിക്കോട്: കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 60 കാരൻ മുങ്ങി. തൃശ്ശൂർ ചവറാമ്പാടം സ്വദേശിനിയായ യുവതിയേയാണ് വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ കട്ടച്ചാൽ സ്വദേശി പ്രകാശ് കുമാർ ഉപേക്ഷിച്ചത്. യുവതിയുടെ പരാതിയിൽ പീച്ചി പോലീസ് പ്രകാശ് കുമാറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും ഇയാൾ കൈക്കലാക്കി. 2020 ജൂൺ പത്തിനായിരുന്നു സംഭവം. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ബന്ധുക്കളാരും തന്നെ തിരിഞ്ഞുനോക്കാനില്ലാത്തതിനാലും സ്‌നേഹവും സംരക്ഷണവും നൽകുമെന്ന് ഒരാൾ വിശ്വാസിപ്പിച്ചപ്പോൾ കൂടെ പോകുകയായിരുന്നുവെന്ന് യുവതി പറയുന്നു. വാട്‌സാപ്പ് […]

ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കും; പിന്നീട് ചാറ്റിങ്; ഇരകളുടെ പേരിൽ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും; അടുത്ത വിളി കസ്റ്റംസ് ഉദ്യോഗസ്ഥയുടെ; തുടർന്ന് എത്തുക സമ്മാനങ്ങളുടെ വിവരങ്ങളും കോടികൾ വിലമതിക്കുന്ന മൂല്യക്കണക്കും; ചതിയിലൂടെ തൃശൂര്‍ സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോണിലൂടെയുള്ള അഞ്ജാന സൗഹൃദങ്ങൾ സ്ത്രീകൾക്ക് വലിയൊരു ചതിക്കുഴിയാണ് ഒരുക്കുന്നത്. ഇത്തരത്തിൽ 3 സ്ത്രീകള്‍ക്കു നഷ്ടമായത് 60 ലക്ഷം രൂപയാണ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതനാണ് ഇവരെ പറ്റിച്ചത്. യൂറോപ്പില്‍ നിന്നു വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പണം തട്ടിയത്. തൃശൂര്‍ സ്വദേശിനികളാണ് ഇവർ. തൃശൂര്‍ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഫേസ്‌ബുക്കില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവര്‍ക്കു ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതിനകം ഇവരുടെ […]

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതിൽ ആശങ്കപ്രകടിപ്പിച്ച് കേന്ദ്രസംഘം; പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും, കൂടുതൽ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതിൽ ആശങ്കപ്രകടിപ്പിച്ച് കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളിൽ സംഘത്തിന്റെ സന്ദർശനം തുടരുകയാണ്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് പ്രധാന നിര്‍ദേശം. ഇതിനാെപ്പം കൂടുതൽ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശാസ്ത്രീയ നിയന്ത്രണ രീതികൾ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കോഴിക്കോട് പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള സംഘം ഇന്ന് സന്ദർശനം നടത്തിയത്. പരിശോധനകള്‍, കോണ്‍ടാക്ട് ട്രെയിസിംഗ്, ചികിത്സാസംവിധാനങ്ങള്‍ എന്നിവയാണ് സംഘം പ്രധാനമായും അവലോകനം ചെയ്യുന്നത്. ഇവിടങ്ങളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സന്ദർശിച്ചു. കോഴിക്കോട് ജില്ലയിലെ […]