ജീവനക്കാരുടെ വയറ്റത്തടിച്ച് കേരള സർ‍ക്കാർ; ഈ മാസവും ശമ്പളം നൽകാനാകാതെ കെഎസ്ആർടിസി; കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ പ്രതിഷേധ ധർണ ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ എസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി തുടരുന്നു.ഈ മാസവും ജീവനക്കാർക്ക് ശമ്പളം നൽകാനാകാതെ പ്രതിസന്ധിയിലാവുകയാണ് കെഎസ്ആർടിസി. ഏഴാംതീയതി ആയിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്തിട്ടില്ല. 80 കോടി അധിക തുക സർക്കാർ അനുവദിക്കാതെ ശമ്പളം നൽകാനാകില്ല. കെഎസ്ആർടിസിയുടെ ഇത് സംബന്ധിച്ച അപേക്ഷ ഇനിയും ധനകാര്യവകുപ്പ് പരിഗണിച്ചിട്ടില്ല. കഴിഞ്ഞ മാസവും എട്ടാം തീയതിയ്ക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തത്. എന്നാൽ ഉത്തരവിറങ്ങിയെങ്കിലും നടപ്പാക്കിയിട്ടില്ല. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് […]

കോട്ടയം സ്വദേശി കഞ്ചാവുമായി പോലീസ് പിടിയിൽ; പിടികൂടിയത് 126 ഗ്രാം കഞ്ചാവ്‌

സ്വന്തം ലേഖകൻ കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശി കഞ്ചാവുമായി പോലീസിന്റെ പിടിയിലായി.കന്നേറ്റിയിൽ പാലത്തിന്‌ സമീപം വച്ച്‌ കരുനാഗപ്പള്ളിയിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. ഓച്ചിറ ആലുപീടികയിൽ താമിച്ച്‌ വരുന്ന ഇയാൾക്ക്‌ കഞ്ചാവ്‌ വ്യാപാരവുമായി ബന്ധമുണ്ടെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ടി. നാരായണന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ്‌ ഇയാൾ കഞ്ചാവുമായി പിടിയിലായത്‌. ഇയാളുടെ പക്കൽ നിന്നും 126 ഗ്രാം കഞ്ചവ്‌ കണ്ടെടുത്തു. കോട്ടയം കുറിച്ചി അഞ്ചലശേരി വീട്ടിൽ ഉണ്ണികൃഷ്‌ണനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. കോട്ടയം സ്വദേശിയായ ഇയാൾ വധശ്രമ […]

മാറി ചിന്തിക്കൂ മനുഷ്യന്മാരെ… മാറ്റങ്ങൾക്ക് വിധേയരാകൂ… ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല: തൊലി ഉരിക്കുന്ന കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസീസ്

സ്വന്തംലേഖകൻ തിരുവനന്തപുരം: സ്കൂൾകാലഘട്ടം മുതൽ തന്നെ കുട്ടികൾക്ക് ലൈ​ഗിംക വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് അടുത്തിടെയായി ഉയർന്നു വരുന്നത്.വേണ്ടത്ര അറിവില്ലാത്തതുകൊണ്ടുതന്നെ പലർക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിയാണ്.അറിവില്ലായ്മ കാരണം കുട്ടികളുടെ ഭാ​ഗത്തു നിന്നടക്കം നിരവധി തെറ്റുകുറ്റങ്ങളും സംഭവിക്കുക പതിവാണ്.ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന ആവശ്യം വനിത കമ്മീൻ ശക്തമായി അവതരിപ്പിച്ചത്. എന്നാൽ വനിത കമ്മീഷൻ അധ്യക്ഷ സതീദേവിയുടെ അഭിപ്രായത്തിനു അശ്ലീലമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.ലൈംഗികത എന്നു പറയുമ്പോൾ തന്നെ അത് ഒതുക്കിവെയ്ക്കേണ്ട ഒന്നാണെന്ന മനോഭാവത്തിലാണ് പലരും കമന്റുകൾ കുറിച്ചിരിക്കുന്നത്.ഈ കമന്റുകൾക്കെതിരെ […]

ട്രാവൻകൂർ സിമെന്റ്സ് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് മന്ത്രി രാജീവ്

സ്വന്തം ലേഖകൻ കോട്ടയം : ട്രാവൻകൂർ സിമെന്റ്സിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി രാജീവ് ഉറപ്പുനൽകി. റിട്ടയേർഡ് എംപ്ലോയീസ് ഫോറത്തിന്റെ ത്തിന്റെ ഭാരവാഹികളായ വിജി എം തോമസ്, ജോൺ പി ചെറിയാൻ, പി സനൽ കുമാർ, എം ആർ ജോഷി തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നിലവിൽ ട്രാവൻകൂർ സ്‌മെന്റ്സിന് ബാധ്യതകൾ ഉണ്ടെങ്കിലും കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണം, ഗ്രേ സി മെന്റ് ഉൽപാദനം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെൻഡർ നടപടികളും, ഉന്നതതല ചർച്ചകളും നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കോടിശ്വരനായാൽ കാവ്യ മാധവനെ സ്വന്തമാക്കാം; മുടങ്ങാതെ വഴിപാടുകളും നേർച്ചയും കാഴ്ച്ചവെച്ചു; സ്ഥിരമായി ബമ്പർ ലോട്ടറികളുമെടുത്തു; ആദ്യ വിവാഹം തകർന്നതും ദിലീപുമായുള്ള വിവാഹശേഷം സംഭവിക്കുന്നതുമൊക്കെ പ്രകാശന്റെ തീരാശാപമോ? എങ്കിലും കാവ്യേ… അറിയാതെ പോയല്ലോ ആ സ്നേഹത്തെ; കാവ്യാ മാധവനായി പ്രകാശൻ ഇപ്പോഴും കാത്തിരിക്കുന്നു

സ്വന്തം ലേഖകൻ ബാല താരമായി സിനിമയിൽ എത്തിയ കാവ്യ മലയാള സിനിമയ്ക്കൊപ്പം വളർന്നത് തന്നെ വളരെ പെട്ടന്നായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയായിരുന്നു കാവ്യ മാധവൻ നായികയായി തുടക്കം കുറിച്ചത്. കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്ക് താൽപര്യം കൂടുതലാണ്. പല അഭിമുഖങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മലയാളികളുടെ ഇഷ്ടനായികയായി തിളങ്ങിയ താരമാണ് കാവ്യാമാധവൻ. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് നടി. ഒട്ടനവധി ആരാധകർ താരത്തിനുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു ആരാധകൻ […]

അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനം; രസതന്ത്രത്തിനുള്ള നൊബേൽ കരംസ്ഥമാക്കി ബെഞ്ചമിൻ ലിസ്റ്റും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും

സ്‌റ്റോക്‌ഹോം: 2021ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്. ബെഞ്ചമിന്‍ ലിസ്റ്റും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് പുരസ്‌കാരം പങ്കിട്ടത്. അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവരാണ് പുരസ്‌കാരം നേടിയത്. ആഗോള താപനത്തെ കുറിച്ചുള്ള ഇവരുടെ പഠനമാണ് ശ്രദ്ധ ആകര്‍ഷിച്ചത്.ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്‌നുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ശരീരോഷ്മാവിനെയും സ്പര്‍ശനത്തെയും കുറിച്ചുള്ള […]

ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലൻസുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായി; മന്ത്രിമാർ കടന്നുപോകുമ്പോഴെല്ലാം സൈറണുകൾ ഉയർന്ന ശബ്ദത്തിൽ വയ്ക്കുന്നത് എന്തൊരു ബുദ്ധിമുട്ടാണ്; ഇത് ചെവികൾക്കും ദോഷം ചെയ്യും; ആംബുലൻസുകൾക്ക് ഇനി ആകാശവാണിയുടെ ശബ്ദം

സ്വന്തം ലേഖകൻ ന്യുഡൽഹി: ഏത് ഉറക്കത്തിലും നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് ആംബുലൻസ് സൈറൺ.എത്ര ദൂരത്തിൽ നിന്ന് അതിന്റെ ശബ്ദം കേട്ടാലും എല്ലാവരുടെയും നെഞ്ചിൽ ഒരു ഇടിപ്പാണ്.എന്നാൽ ആ കാലം ഓർമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ശബ്ദത്തിനു പകരം ആകാശവാണിയിൽ അതിരാവിലെ കേൾക്കാറുള്ള സംഗീതശകലം ഉപയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നമ്മുടെ ഉള്ളിൽ ഭീതി നിറക്കുന്ന ആംബുലൻസുകളുടെ സൈറൺ ശബ്ദത്തിന് പകരം കാതിന് കൂടുതൽ ഇമ്പം പകരുന്ന സംഗീത ശകലം ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയം […]

ഓടയുടെ പണിക്കിടെ കൊച്ചിയിൽ മതിലിടിഞ്ഞുവീണു, രണ്ടുപേർ കുടുങ്ങി; ഒരാളെപുറത്തെടുത്തു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: കലൂരില്‍ മതിലിടിഞ്ഞു വീണു രണ്ടുപേര്‍ കുടുങ്ങി. കലൂര്‍-കതൃക്കടവ് റോഡില്‍ ഷേണായീസ് ക്രോസ് റോഡിലെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. മതില്‍ ഇടിഞ്ഞ് കാനയിലേക്ക് വീഴുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങിയത്. ഒരാള്‍ കോണ്‍ക്രീറ്റ് പാളിക്ക് അടിയിലാണ് കുടുങ്ങിയത് എന്നാണ് സൂചന. ഉച്ചയ്ക്ക് 2.45 ഓടെ ഇതിൽ ഒരാളെ പുറത്തെടുത്തു. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് മതിലിന്റെ ഭാഗം മുറിച്ച് നീക്കി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് രണ്ടു തൊഴിലാളികളും. കോണ്‍ക്രീറ്റ് മുഴുവനായും […]

​മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ഓടിച്ചു, പൊലീസ് തടഞ്ഞപ്പോൾ തൊട്ടടുത്ത കടയിൽപ്പോയി ബ്ലേഡ് വാങ്ങി കഴുത്തിൽ മുറിവേൽപ്പിച്ചു; യുവാവിന്റെ ആത്മഹത്യയ്ക്കുള്ള കാരണം കേട്ട് ഞെട്ടി നിയമപാലകർ

കോഴിക്കോട് : മദ്യലഹരിയിൽ അപകടകരമായ നിലയിൽ ബൈക്ക് ഓടിച്ചു വന്നയാളെ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് ബ്ലേഡ് ഉപയോ​ഗിച്ച് കഴുത്ത് മുറിച്ച് സ്വയം പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി ചുങ്കം ജങ്ഷനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്. കഴുത്തിലെ മുറിവ് സാരമുള്ളതല്ല. അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചു വരുന്നതായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ് ഐ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് […]

നാടിനെ നടുക്കിയ കാടാമ്പുഴ ഇരട്ടക്കൊലക്കേസ്; പ്രതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു ; ആത്മഹത്യാശ്രമം ഇന്ന് വിധി വരാനിരിക്കെ

സ്വന്തം ലേഖകൻ മലപ്പുറം: കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ അമ്മയേയും മകനേയും കൊലപെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് പാലക്കാട് ജയിലിൽ വെച്ച് കൈയ്യിലെ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്.എന്നാൽ, ഇയാളുടെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ല. നേരത്തെയും ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് ഇന്നലെ മഞ്ചേരി അതിവേഗ കോടതി കണ്ടെത്തിയിരുന്നു. 2017 മെയ് 22നാണ് ഗർഭിണിയായ ഉമ്മുസൽമ്മയേയും ഏഴു വയസുകാരൻ മകൻ ദിൽഷാദിനേയും അയൽവാസിയായ […]