സംസ്ഥാനത്ത് ‘ഡ്രൈവ് ത്രൂ വാക്സിനേഷൻ’ ആരംഭിച്ചു; വാഹനത്തിലിരുന്നും ആളുകൾക്ക് വാക്സിനേഷൻ സ്വീകരിക്കാം
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചു. തിരുവനന്തപുരത്താണ് ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചത്. വാഹനത്തിലിരുന്ന് ആളുകൾക്ക് വാക്സിനേഷൻ സ്വീകരിക്കാം. ഇത്തരത്തിൽ വാക്സിൻ ലഭിക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിലൂടെ ഓണം അവധി ദിവസങ്ങളിൽ ഉൾപ്പടെ പരമാവധി ആളുകൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. “കേന്ദ്ര ആരോഗ്യമന്ത്രിയുമായി പോസിറ്റീവായ മീറ്റിങ് ആണ് നടന്നത്. രോഗം വരാൻ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണ്. കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് കർശനമായ സുരക്ഷ ജനങ്ങൾക്ക് […]