‘കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർകോട്ടിക്, ലവ് ജിഹാദിന് ഇരയാക്കുന്നു; സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ’; ​ഗുരുതര ആരോപണവുമായി പാലാ രൂപത

സ്വന്തം ലേഖകൻ പാലാ: നർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തു വിട്ടിരിക്കുന്നത്. മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും. […]

ഹരിതയെ കൈയ്യൊഴിഞ്ഞ് എം.കെ മുനീറും; ‘ലീഗിന്റെ തീരുമാനം അന്തിമം; തീരുമാനത്തിൽ എതിരഭിപ്രായമില്ല; എന്തുചെയ്യാമെന്ന് ഹരിതയ്ക്ക് തീരുമാനിക്കാം’- എം.കെ മുനീർ

സ്വന്തം ലേഖകൻ മലപ്പുറം: എം​എ​സ്എ​ഫ് വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ പ്രതികരണവുമായി ലീഗ് നേതാവ് എം.കെ മുനീർ. ഹ​രി​ത​യു​ടേ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മെ​ന്നാ​ണ് പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ​ത്. പാ​ർ​ട്ടി പ​റ​യു​ന്ന​തി​ന​പ്പു​റം പ​റ​യാ​നി​ല്ലെ​ന്ന് മു​നീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ‘സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് ലീഗിൻ്റെ ആഭ്യന്തരകാര്യമാണ്. ലീഗിനെ സംബന്ധിച്ച് എടുത്ത തീരുമാനം അന്തിമമാണ്. പൊതുസമൂഹം പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ചർച്ചകളും നടത്തിയേക്കാം. എന്നാൽ പാർട്ടി തീരുമാനം അന്തിമമാണ്. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ല. ഹരിതയ്ക്ക് തീരുമാനിക്കാം അവർക്ക് എന്തുചെയ്യാമെന്ന്. ഉന്നതാധികാരസമിതിയുടെ തീരുമാനം അംഗീകരിക്കും. എതിരഭിപ്രായമില്ല. ഹരിത വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ല- മുനീർ […]

കൈനകരിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പുതിയ കാറും ബൈക്കുകളും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചു; ആക്രമണം സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷം; സ്ഥലത്ത് കഞ്ചാവ് വിൽപ്പനയും ലഹരിമരുന്ന് ഉപയോഗവും വ്യാപകം

സ്വന്തം ലേഖകൻ ആലപ്പുഴ: കൈനകരിയിൽ സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ കത്തിച്ചു. ഇന്ന് പുല‍ർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാ‍ർ പറയുന്നത്. പുതിയ കാറും ബൈക്കുകളും ഉൾപ്പെടെ ആറ് വാഹനങ്ങളാണ് കത്തിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. നാല് കിലോമീറ്റർ ചുറ്റളവിലാണ് വിവിധയിടങ്ങളിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കിയത്. കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. വാഹനങ്ങൾ നി‍ർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഇന്ന് പുല‍ർച്ചെ ബൈക്കുകൾ അതിവേ​ഗത്തിൽ ഓടിച്ചു പോകുന്ന ശബ്ദം പ്രദേശവാസികൾ […]

മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രെ തു​റ​ന്ന യു​ദ്ധം​പ്ര​ഖ്യാ​പി​ച്ച് ഹ​രി​ത; ‘അ​പ​മാ​നി​ക്കു​ന്ന​വ​രോ​ട് സ​ന്ധി​യി​ല്ല; പ്ര​തി​ക​രി​ച്ച​ത് ആ​ത്മാ​ഭി​മാ​ന​ത്തി​നു പോ​റ​ൽ ഏ​റ്റ​പ്പോ​ൾ; തെ​റ്റി​നെ​തി​രെ വി​ര​ൽ ചൂ​ണ്ടേ​ണ്ട കാ​ല​ത്ത് അ​തു ചെ​യ്തി​ല്ല​യെ​ങ്കി​ൽ കു​റ്റ​ബോ​ധം പേ​റേ​ണ്ടി വ​രും; പരാതി നൽകിയ വിഷയത്തിൽ എ​തി​ർ ക​ക്ഷി ‘ഭാ​ര​വാ​ഹി​ക​ളാ​യ’ ചി​ല​ർ’

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: സ്ത്രീ​ത്വ​ത്തെ​യും മ​നു​ഷ്യ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തുടരുമെന്ന് എം​എ​സ്എ​ഫ് വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത. അ​പ​മാ​നി​ക്കു​ന്ന​വ​രോ​ട് സ​ന്ധി​യി​ല്ലെ​ന്ന് ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻറ് മു​ഫീ​ദ തെ​സ്നി പ​റ​ഞ്ഞു. 2-1ാം നൂ​റ്റാ​ണ്ടി​ലും രാ​ഷ്ട്രീ​യ​ത്തി​ൽ പു​രു​ഷ​ന്മാ​ർ മു​ത​ലാ​ളി​ക​ളും സ്ത്രീ​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് മാ​ധ്യ​മം ദി​ന​പ്പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ മു​ഫീ​ദ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു​വേ​ണ്ടി അ​ധ്വാ​നി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ശ​രീ​ര​ങ്ങ​ളാ​യാ​ണ് സ്ത്രീ​ക​ളെ കാ​ണു​ന്ന​ത്. തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ക​മ്മി​റ്റി​ക​ളി​ൽ അ​വ​ൾ​ക്ക് ഇ​ടം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. എ​ത്ര ക​ഴി​വു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ലും മി​ക​ച്ച മാ​നേ​ജ​ർ എ​ന്ന ലേ​ബ​ലി​ലേ​ക്ക് മാ​ത്രം രാ​ഷ്ട്രീ​യ​ത്തി​ൽ സ്ത്രീ​ക​ൾ ഒ​തു​ങ്ങി​പ്പോ​കു​ന്നു. സ്ത്രീ​വി​രു​ദ്ധ​ത ഉ​ള്ളി​ൽ​പ്പേ​റു​ന്ന […]

നിപ: സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവ്; കൂടുതൽ സാമ്പിളുകൾ ഇന്ന് പരിശോധിക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് ഇത്. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കാത്തത് കാര്യങ്ങൾ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി […]

പണമുള്ളവർക്ക് ആചാര്യ-മര്യാദയും, കോവിഡ് പ്രോട്ടോകോളും ബാധകമല്ലേ? ​പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്റെ ‘വിവാഹ മാമാങ്കത്തിനായി’ ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര-മര്യാദകൾ ലംഘിച്ചു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ആയിരത്തിലധികം ആളുകളെ ക്ഷണിച്ച വിവാഹ സൽക്കാരത്തിൽ നടന്നത് കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ശക്തമായ നടപടിയെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ ഗുരുവായൂർ: പ്രമുഖ വ്യവസായിയായ രവിപിള്ളയുടെ മകന്റെ വിവാഹത്തിനായി ​ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര-മര്യാദകൾ ലംഘിച്ചതിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഗുരുവായൂർ ക്ഷേത്രനടപ്പന്തൽ തുറന്ന് കൊടുത്ത നടപടിയിലാണ് കേസ്. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.ബാബു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്‌മിനിസ്ട്രേറ്റീവ് ഭാരവാഹികൾക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. വിവാഹച്ചടങ്ങിന് താലി കെട്ടാൻ നടപ്പന്തൽ ഉപയോഗിക്കാമെങ്കിലും അലങ്കാരം നടത്താൻ ഇവിടെ അനുവാദമില്ല. വിവാഹത്തിന് ശേഷമുള്ള ചടങ്ങുകൾക്ക് ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയമാണ് ആവശ്യക്കാർ ഉപയോഗപ്പെടുത്തുന്നത്. ആചാരങ്ങളുടെ ഭാഗമായി ഭഗവാന്റെ ചടങ്ങുകൾക്ക് മാത്രമാണ് ക്ഷേത്രനടപ്പന്തൽ അലങ്കരിക്കുക. ഇത്തരം നിയമങ്ങൾ […]

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കാമുകനൊപ്പം ഒളിച്ചോടി; വിവാഹത്തിന്റെ അന്ന് കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കാമുകി ‘മുങ്ങി’; സംഭവം ഇടുക്കിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹ ദിവസം യുവാവിനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കടന്നു കളഞ്ഞു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് വിവാഹ ദിവസം തന്നെ വിവാഹത്തിന് സമ്മതമല്ലെന്ന പേരിൽ മുങ്ങിയത്. മൂന്നാർ സ്വദേശിയായ യുവാവുമായി യുവതി വളരെ നാളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർപ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിൻറെ മാതാപിതാക്കളുടെ സമ്മതത്തോടെ അവരുടെ വീട്ടിൽ താമസവും തുടങ്ങി. യുവാവിനെ വിട്ടുപിരിയാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറെടുപ്പുകൾ […]

വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഒളിച്ചോടിയ യുവതി തിരികെ വീട്ടിലെത്തിയത് 25 തവണ; അവസാന ഒളിച്ചോട്ടം ആടിന് തീറ്റ കണ്ടെത്താൻ എന്ന വ്യാജേന; തിരികെ വന്നാൽ ഇനിയും സ്വീകരിക്കുമെന്ന് ഭർത്താവ്

സ്വന്തം ലേഖകൻ ദില്ലി: വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനിടെ പല ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവ്. ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലാണ് സംഭവം. മൂന്നു മക്കളുള്ള ഇവരുടെ ഇരുപത്തഞ്ചാമത്തെ ഒളിച്ചോട്ടമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പ്രദേശത്തുള്ള ഒരാളുമായാണ് ഇത്തവണ ഒളിച്ചോടിയതാണ് വിവരമെന്നും കൃത്യമായി അറിയില്ലെന്നും ഭർത്താവ് പറയുന്നു. ഇവരുടെ ഇളയകുട്ടിക്ക് മൂന്നു മാസമാണ് പ്രായം. ഡ്രൈവറായ ഇവരുടെ ഭർത്താവ് സെപ്തംബർ നാലിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ആടിന് തീറ്റ കണ്ടെത്താൻ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ […]

ചന്ദ്രികയുടെ മറവിൽ കള്ളപ്പണം: കെ.ടി ജലീൽ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും; ഏഴ് തെളിവുകൾ കൈമാറുമെന്ന് ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: ചന്ദ്രികയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ തെളിവുകൾ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് കെ.ടി ജലീൽ. കേസിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് ഇ ഡി നോട്ടിസ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ഹാജരാവുന്നതെന്നും ഏഴ് തെളിവുകൾ കൈമാറുമെന്നും ജലീൽ അറിയിച്ചു. അതേസമയം, കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്ന ആവശ്യത്തെ ഇന്നലെ മുഖ്യമന്ത്രി തള്ളിയിരുന്നു. അതിനുപിന്നാലെ ഇന്ന് സഹകരണ മന്ത്രി വാസവനും ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ നന്നായി കമന്റ് ചെയ്തിട്ടുന്തെന്നും വ്യക്തിവൈരാഗ്യം തീർക്കാൻ സർക്കാർ നിന്ന് കൊടുക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. പാർട്ടി സംസ്ഥാന […]

ട്രെ​യി​നു​ക​ൾ അ​കാ​ര​ണ​മാ​യി വൈ​കി ഓ​ടി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ​വേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം- സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ൾ അ​കാ​ര​ണ​മാ​യി വൈ​കി ഓ​ടി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ​വേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉത്തരവ്. ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. രാ​ജ്യ​ത്ത് ഒ​രു യാ​ത്ര​ക്കാ​ര​നും റെ​യി​ൽ​വേ ഉ​ൾ​പ്പ​ടെ അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യ​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ൽ​ക്കേ​ണ്ട ദു​ര​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു പു​റ​ത്തു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ മ​തി​യാ​യ ന്യാ​യീ​ക​ര​ണ​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ അ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ൾ വൈ​കി​യാ​ൽ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​കാ​ര്യ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ഉ​ൾ​പ്പ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും മ​ത്സ​ര​വു​മു​ള്ള […]