വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഒളിച്ചോടിയ യുവതി തിരികെ വീട്ടിലെത്തിയത് 25 തവണ; അവസാന ഒളിച്ചോട്ടം ആടിന് തീറ്റ കണ്ടെത്താൻ എന്ന വ്യാജേന; തിരികെ വന്നാൽ ഇനിയും സ്വീകരിക്കുമെന്ന് ഭർത്താവ്
സ്വന്തം ലേഖകൻ
ദില്ലി: വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനിടെ പല ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവ്.
ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലാണ് സംഭവം. മൂന്നു മക്കളുള്ള ഇവരുടെ ഇരുപത്തഞ്ചാമത്തെ ഒളിച്ചോട്ടമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്തുള്ള ഒരാളുമായാണ് ഇത്തവണ ഒളിച്ചോടിയതാണ് വിവരമെന്നും കൃത്യമായി അറിയില്ലെന്നും ഭർത്താവ് പറയുന്നു.
ഇവരുടെ ഇളയകുട്ടിക്ക് മൂന്നു മാസമാണ് പ്രായം. ഡ്രൈവറായ ഇവരുടെ ഭർത്താവ് സെപ്തംബർ നാലിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു.
ആടിന് തീറ്റ കണ്ടെത്താൻ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അയൽ വീട്ടിൽ ഏൽപ്പിച്ചയാിരുന്നു ഒളിച്ചോട്ടം.
പോകുമ്പോൾ വീട്ടിൽ നിന്ന് 22000 രൂപയും ആഭരണങ്ങളും കൊണ്ടുപോയി. വ്യത്യസ്ത പുരുഷൻമാരൊപ്പം ഒളിച്ചോടുകയും ദിവസങ്ങൾക്കകം തിരിച്ചുവരികയും ചെയ്യുന്നതാണ് നേരത്തെയുള്ള അനുഭവമെന്ന് ഭർത്താവ് പറയുന്നു.
അതേസമയം, വിവാഹ ശേഷം ഇവർ പ്രദേശത്തെ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലത്തിയിരുന്നതായി നാട്ടുകാരും ആരോപിക്കുന്നു.