‘കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർകോട്ടിക്, ലവ് ജിഹാദിന് ഇരയാക്കുന്നു; സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ’; ​ഗുരുതര ആരോപണവുമായി പാലാ രൂപത

‘കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർകോട്ടിക്, ലവ് ജിഹാദിന് ഇരയാക്കുന്നു; സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ’; ​ഗുരുതര ആരോപണവുമായി പാലാ രൂപത

സ്വന്തം ലേഖകൻ

പാലാ: നർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തു വിട്ടിരിക്കുന്നത്.

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെയ ഉണ്ടെന്നും മുൻ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിൽ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാൻ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകൾ ഉയർത്തുന്നത്. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്പർദ്ധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോകമെമ്പാടും ഉണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടുന്നു.

കത്തോലിക്കാ പെൺകുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ സഭ വിമർശനം ഉന്നയിച്ചിരുന്നു. ലൗജിഹാദ് ഇല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേക നിക്ഷിപ്ത താൽപര്യങ്ങളുണ്ടാകാമെന്നും ബിഷപ് വിമർശനം ഉന്നയിക്കുന്നു.