നമ്മൾ ഒരു വലിയ പ്രകൃതി ദുരന്തം ഇരന്നു വാങ്ങുകയാണ്; ആയതിനാൽ നാം മാറുക മാറി ചിന്തിക്കുക മാറി പ്രവർത്തിക്കുക; 2018 ലെ പ്രളയത്തിന് ശേഷം ക്യാപ്ഷൻ നോബിൾ പെരേര പറഞ്ഞ വാക്കുകൾക്ക് ഇപ്പോൾ പ്രസക്തിയേറുന്നു

തിരുവനന്തപുരം:2018 ലെ പ്രളയത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മഹാപ്രളയത്തിനു ശേഷം ഇനിയും ഇത്തരത്തിൽ പ്രളയം കേരളത്തെ വിഴുങ്ങും എന്ന് ക്യാപ്റ്റിൻ നോബിൾ പെരേര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിരവധി പേരാറുണ് അദ്ദേഹത്തിന് എതിരെ വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കേരളത്തിലെ ജനങ്ങളുടെ പ്രവർത്തനങ്ങൾ തന്നെയാണ് ഇപ്പോൾ ഉണ്ടാകുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം. മഴവെള്ളത്തെ ഭൂമിയിൽ ഇറങ്ങാൻ നാം അനുവദിക്കുന്നില്ല. അത് പാടില്ല. മഴവെള്ളത്തെ ഭൂമിയിലിറങ്ങാൻ അനുവദിക്കുക. മഴവെള്ളത്തെ തടയുന്ന […]

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു; നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 13 ആയി. കാഞ്ഞിരപ്പള്ളി മേഖലയില്‍ 15 പേരെ ആകെ കാണാതായി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീര്‍ത്തും ദുര്‍ബലമായി. പക്ഷെ ന്യൂനമര്‍ദ്ദത്തിന്റെ അവശേഷിപ്പുകള്‍ തുടരുന്നതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴ […]

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 13; ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 13 ആയി. ഉരുൾപ്പൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ 10 പേരും ഇടുക്കിയിൽ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് രണ്ടു പേരും മരിച്ചു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ, മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ഇവിടെ കണ്ടെടുത്ത് ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ […]

കേരളത്തിൽ നാലു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ നാലു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് മുതല്‍ മഴ കുറയും അതേസമയം കേരള തീരത്ത് ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുകയാണ്. ഉച്ചവരെ പരക്കെ മഴ ഉണ്ടാകും. എന്നാല്‍ തീവ്രമഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥ […]

കെഎസ്ആര്‍ടിസിയിലെ എന്നേ സസ്പെന്‍ഡ് ചെയ്‍ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം… വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ഓടിച്ച ഡ്രൈവറെ സസ്‌പെൻഡ് സംഭവം;  സസ്പെൻഷൻ തബല കൊട്ടി ആഘോഷിച്ച് ഡ്രൈവർ; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കോട്ടയത്ത് പൂഞ്ഞാർ സെന്റ്.മേരീസ് പള്ളിക്ക് സമീപം ആയിരുന്നു കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങിയത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ആണ് വെള്ളക്കെട്ടിൽ മുങ്ങിയത്. യാത്രക്കാരെ രക്ഷപെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയ ഡ്രൈവറെ ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസംതന്നെ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. ഈരാറ്റുപേട്ട […]

കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി; 11 പേ​​​രെ കാ​​​ണാ​​​താ​​​യി

സ്വന്തം ലേഖകൻ കോട്ടയം: കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ക​​​​​ന​​​​​ത്ത നാ​​​​​ശം വി​​​​​ത​​​​​ച്ച​ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത പേ​​​​​മാ​​​​​രിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 11 പേ​​​രെ കാ​​​ണാ​​​താ​​​യി. കോ​​​​​ട്ട​​​​​യം കൂ​​​​​ട്ടി​​​​​ക്ക​ൽ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​ർ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ചു. വ​​​​​ട്ടാ​​​​​ള​​​​​ക്കു​​​​​ന്നേ​​​​​ൽ (ഒ​​​​​ട്ട​​​​​ലാ​​​​​ങ്ക​​​​​ൽ) ക്ലാ​​​​​ര​​​​​മ്മ ജോ​​​​​സ​​​​​ഫ് (65), മ​​​​​ക​​​​​ൻ മാ​​​​​ർ​​​​​ട്ടി​​ൻ, ഭാ​​​​​ര്യ സി​​​​​നി (35), മ​​​​​ക്ക​ളാ​യ സോ​​​​​ന (11), സ്​​നേ​ഹ, സാ​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രാണ്​ മ​​​​​രി​​​​​ച്ച​​​​​ത്. ഇ​വ​രി​ൽ ക്ലാ​ര​മ്മ, സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ളി​യി​ൽ […]

സാമ്പത്തിക പ്രയാസമുള്ളതിനാൽ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി;തുടർന്ന് ഭാര്യയുടെ വക കുറ്റപ്പെടുത്തലും അവഹേളനവും; പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയിൽ എത്തിച്ചു; തടയണയുടെ മുകളിലൂടെ നടക്കുമ്പോൾ ഭാര്യയെയും ഒന്നര വയസ്സുകാരി മകളെയും പുഴയിൽ തള്ളിയിട്ടു; മാതാപിതാക്കളുടെ ചെറിയ പിണക്കങ്ങൾ വലിയ പ്രശ്നങ്ങളായപ്പോൾ പൊലിഞ്ഞത് ഒന്നര വയസ്സുകാരിയുടെ ജീവൻ

സ്വന്തം ലേഖകൻ തലശ്ശേരി:ഒന്നരവയസുകാരി മകളെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്താനുള്ള കാരണമായി തലശ്ശേരി കോടതി ജീവനക്കാരനായ കെപി ഷിജു ചൂണ്ടിക്കാണിക്കുന്നത് സാമ്പത്തിക പ്രയാസംമൂലം പണയം വച്ച സ്വർണ്ണത്തിന്റെ പേരിലുള്ള പ്രശ്‌നം. ഒന്നര വയസുകാരി അൻവിതയെയും അമ്മ സോനയെയും പുഴയിൽ തള്ളിയിട്ട ശേഷം ഒളിവിൽ പോയ ഷിജു കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് കതിരൂർ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് […]

കേരളത്തില്‍ പേമാരി; വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രക്ഷാദൗത്യത്തിന് കടലിൻ്റെ മക്കള്‍; ഏഴു വള്ളങ്ങളുമായി ആദ്യസംഘം പത്തനംതിട്ടയില്‍

സ്വന്തം ലേഖിക കൊല്ലം: അപ്രതീക്ഷിതമായി പെയ്ത പേമാരിയില്‍ കേരളത്തില്‍ വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രക്ഷാദൗത്യത്തിന് കേരളത്തിന്റെ സൈന്യം ഒരിക്കല്‍ക്കൂടി രംഗത്ത്. പ്രളയ സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍, കൊല്ലം തീരദേശത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായത്. ഏഴു വള്ളങ്ങളുമായി ആദ്യസംഘം പത്തനംതിട്ടയിലേക്കാണ് പോയത്. ജില്ലയിലെ വാടി, മൂദാക്കര, പോര്‍ട്ട് കൊല്ലം ഹാര്‍ബറുകളിലെ വള്ളങ്ങള്‍ രാത്രി 12 മണിയോടെയാണ് ലോറികളില്‍ കയറ്റി രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചത്.പത്തനംതിട്ട ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ദുരന്തത്തെ നേരിടാന്‍ ഏഴ് വള്ളങ്ങളാണ് ആറന്മുള, പന്തളം, റാന്നി എന്നീ സ്ഥലങ്ങളിലേക്കായി […]

നാളെ നടത്താനിരുന്ന പ്ലസ് വൺ,എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴക്കെടുതിയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം ജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്തതാണ് സർവകലാശാലയുടെ തീരുമാനം. അതേസമയം അറബിക്കടലിൽ ഉണ്ടായ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി […]

കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പട്ടിമറ്റം കല്ലോലില്‍ ചെക്ക്ഡാമിൽ നിന്ന്; മൃതദേഹം പട്ടിമറ്റം സ്വദേശി രാഘവൻ്റെ ഭാര്യ രാജമ്മയുടെത്

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഇന്നലെ പകല്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. പട്ടിമറ്റം കല്ലോലില്‍ ചെക്ക്ഡാമിലാണ് മൃതദേഹം കണ്ടത്. പ്രദേശവാസിയായ ഷെഫിന്‍ പുതുപ്പറമ്പില്‍ ആണ് ഡാമിലെ ചെളിയില്‍ സ്ത്രീയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അതേസമയം, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടു കൂടി ഈ പ്രദേശത്തു മരിച്ചവരുടെ എണ്ണം ഏഴായി സ്ഥിരീകരിച്ചു. അല്‍പ്പം മുന്‍പ് ഓലിക്കല്‍ ഷാലറ്റിന്റെ (29) […]