play-sharp-fill
ഒടുവിൽ തേർഡ് ഐ വാർത്ത സത്യമെന്ന് നഗരസഭയും; മാമ്മൻ മാപ്പിള ഹാളിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലന്ന് കോട്ടയം നഗരസഭ; തിരുനക്കര മൈതാനമടക്കം പല വസ്തുക്കളും നഗരസഭയുടേതല്ല

ഒടുവിൽ തേർഡ് ഐ വാർത്ത സത്യമെന്ന് നഗരസഭയും; മാമ്മൻ മാപ്പിള ഹാളിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലന്ന് കോട്ടയം നഗരസഭ; തിരുനക്കര മൈതാനമടക്കം പല വസ്തുക്കളും നഗരസഭയുടേതല്ല

സ്വന്തം ലേഖകൻ

കോട്ടയം: തേർഡ് ഐ ന്യൂസ് ഒക്ടോബർ 8 ന് പുറത്ത് വിട്ട വാർത്ത സത്യമെന്ന് നഗരസഭയും.

മാമ്മൻ മാപ്പിള ഹാളിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലന്ന് കോട്ടയം നഗരസഭ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

അടിസ്ഥാന ഭൂനികുതി രജിസ്റ്റർ പ്രകാരം ഭൂമിയുടെ പേരിൻറ സ്ഥാനത്ത് മുനിസിപ്പൽ കൗൺസിൽ എന്നും റിമാർക്സ് കോളത്തിൽ മുനിസിപ്പൽ പാർക്ക് പുറേമ്പാക്ക് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ സെറ്റിൽമെൻറ് രജിസ്റ്ററിൽ 3.22 ഏക്കർ വസ്തു കോടിമത കരയിൽ ചക്കാലയിലായ എടവന നസ്രാണി അവിരാ എന്ന പേരിലും.

ജില്ല സർവേ സൂപ്രണ്ട് ഓഫിസിൽ നിന്നാണ് ഇതു കാണിച്ച് കത്തുനൽകിയത്.

വസ്തുവിൽ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്തുന്ന രേഖകൾ ജില്ല സർവേ സൂപ്രണ്ട് ഓഫിസിൽ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.

രേഖകൾ പരിശോധിക്കാൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി .എന്നാൽ നഗരസഭാ വക സ്ഥലങ്ങളുടെ ആധാരങ്ങൾ പരിശോധിച്ചെങ്കിലും ഇത് കണ്ടെത്താനായില്ല. നഗരസഭയുടെ ആസ്തികൾ സംബന്ധിച്ച് കൗൺസിലിനെ അറിയിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടതിനേ തുടർന്നാണ് സർക്കാരിനെ സമീപിക്കാൻ തീരുമാനിച്ചത്.

തിരുനക്കര മൈതാനമടക്കം നഗര ഹൃദയത്തിൽ കാണുന്ന പല വസ്തുക്കളും നിലവിൽ നഗരസഭയുടേതല്ല. ഇതിൻ്റെയൊന്നും ഉടമസ്ഥാവകാശം തെളിയിക്കുന്ന യാതൊരു രേഖയും നഗരസഭാ ആസ്ഥി രജിസ്റ്ററിലുമില്ല. കോടികൾ വിലമതിക്കുന്നതാണ് തിരുനക്കര മൈതാനവും, മാമ്മൻമാപ്പിള ഹാളുമെല്ലാം.