കോട്ടയം നഗരസഭയിൽ ക്ഷേമപെൻഷന് അപേക്ഷിച്ചാൽ പരിഗണിക്കുന്നത് ഉദ്യോഗസ്ഥന് തോന്നുമ്പോൾ; പലരും അനർഹമായി പെൻഷൻ കൈപ്പറ്റുന്നു; പെൻഷൻ വാങ്ങുന്നവരിൽ വിദേശത്ത് ജോലിയുള്ളവരും; നടക്കുന്നത് വൻ അഴിമതി

കോട്ടയം നഗരസഭയിൽ ക്ഷേമപെൻഷന് അപേക്ഷിച്ചാൽ പരിഗണിക്കുന്നത് ഉദ്യോഗസ്ഥന് തോന്നുമ്പോൾ; പലരും അനർഹമായി പെൻഷൻ കൈപ്പറ്റുന്നു; പെൻഷൻ വാങ്ങുന്നവരിൽ വിദേശത്ത് ജോലിയുള്ളവരും; നടക്കുന്നത് വൻ അഴിമതി

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭ പരിധിയിൽ സാമൂഹിക പെൻഷൻ വാങ്ങുന്നവരിൽ പലരും അനർഹർ

പെൻഷന് അപേക്ഷിച്ചാൽ അപേക്ഷ പരിഗണിക്കുന്നത് ഉദ്യോഗസ്ഥന് തോന്നുമ്പോഴും. ഇതു മൂലം നിരവധി അപേക്ഷകളാണ് കെട്ടിക്കെടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല അപേക്ഷകളും നിസാരകാരണങ്ങൾ പറഞ്ഞ് നിരസിക്കുന്നതായും കൗൺസിൽ യോഗത്തിൽ മെമ്പർമാർ ആരോപിച്ചു.

നഗരസഭ പരിധിയിൽപ്പെട്ട വിവിധ സാമൂഹിക പെൻഷനുകൾ പാസാക്കുന്നതിന് ചേർന്ന അടിയന്തര യോഗത്തിലായിരുന്നു ആരോപണം.

നഗരസഭയുടെ 52 വാർഡിലും സാമൂഹ്യ പെൻഷൻ നൽകുന്നവരിൽ അധികവും അനർഹരാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണ് ഇതിനു കാരണമെന്നും അവർക്കെിരെ നടപടിയെടുക്കണമെന്ന് കൗൺസിലിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

കൂടാതെ, സാധാരണക്കാരായവർ സാമൂഹ്യപെൻഷന് അപേക്ഷ നൽകാൻ എത്തുമ്പോൾ രേഖകളുടെ കുറവും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലെന്നുമുള്ള കാരണത്താൽ 15 ദിവസം കഴിഞ്ഞ് ഹാജരാകാൻ ആവശ്യപ്പെടുന്നു.

വിദേശത്ത് ജോലിയുള്ളവർക്കും സാമ്പത്തികമായി മികച്ച് നിൽക്കുന്നവർക്കും ക്ഷേമ പെൻഷനുകൾ നൽകുന്നത് സംബന്ധിച്ച് 52 വാർഡിലും പരിശോധന നടത്തി അർഹതയുള്ളവർക്ക് നൽകണമെന്ന് കൗൺസിൽ ഒന്നടങ്കം നിർദേശിച്ചു.

ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുെട യോഗം ഒരാഴ്ചക്കം വിളിച്ചുചേർക്കുമെന്ന് ആക്ടിങ് ചെയർമാൻ അറിയിച്ചു. നിരസിക്കപ്പെട്ട പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സെക്രട്ടറിയും എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും ഉൾപ്പെട്ട അപ്പീൽ കമ്മിറ്റിയെ നിയോഗിച്ചു.പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ, കൗൺസിലർമാരായ എൻ.എൻ. വിനോദ്, ജിബി ജോൺ, സരസമ്മാൾ, റീബ വർക്കി, കെ. ശങ്കരൻ, കെ.യു. രഘു, അഡ്വ. ടോം കോര അഞ്ചേരി, ഷൈനി ഫിലിപ്പ്, ജാൻസി ജേക്കബ്, എം.എസ്. വേണുക്കുട്ടൻ, സാബു മാത്യു, ഡോ. പി.ആർ. സോന, തുടങ്ങിയവർ സംസാരിച്ചു