സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത; വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെടല്‍. മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്നും വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 31നാണ് ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ […]

പാർട്ടിയിൽ നിന്നും പടിയിറക്കം, ഒടുവിൽ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നു; മറ്റൊരു പാര്‍ട്ടിയിലേക്കും താൻ പോകില്ലെന്ന് എസ്.രാജേന്ദ്രന്‍

സ്വന്തം ലേഖകൻ സി.പി.എമ്മില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കിയതിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. മറ്റൊരു പാര്‍ട്ടിയിലേക്കും താനില്ല. മറ്റ് പാര്‍ട്ടികളുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും എസ്.രാജേന്ദ്രന്‍ പ്രതികരിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും എസ്.രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കാനുള്ള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥി എ.രാജയെ പരാജയപ്പെടുത്താന്‍ എസ്. രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥയുടെ പേര് പോലും പറയാന്‍ […]

ജനങ്ങൾ കോവിഡിൽ നട്ടം തിരിയുമ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ കടും വെട്ട്; മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ ; ഒന്നേകാൽ ലക്ഷത്തിന്റെ ഇടപാട് ബാങ്ക് വഴി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ മാർക്ക് ലിസ്റ്റിൽ തിരുത്തൽ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോ​ഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോ​ഗസ്ഥയായ ആർപ്പുക്കര സ്വദേശി എൽസി സി ജെ ആണ് അറസ്റ്റിലായത്. എം ബി എ എവിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് തിരുത്തുന്നതിന് വേണ്ടി മുപ്പതിനായിരം ആവശ്യപ്പെടുകയും അതിൽ പതിനയ്യായിരം രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്. ഇതേ ആവശ്യത്തിന് ഈ വിദ്യാർത്ഥി ഒരാഴ്ച മുൻപ് ഒന്നേകാൽ ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും […]

ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടര്‍ന്ന് സമൂഹവിരുദ്ധരുടെ മര്‍ദനം; നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരെ ഓട്ടോയിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി സമൂഹവിരുദ്ധർ മർദിച്ചു.നാട്ടുകാര്‍ കയ്യോടെ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു സംഭവത്തിൽ നെടുമങ്ങാട് പോലീസ് സംഘത്തെ കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ വാളിക്കോട് ജങ്ഷനിലായിരുന്നു സംഭവം. നാട്ടുകാർ പിടികൂടിയ സംഘത്തെ നെടുമങ്ങാട് പോലീസിനു കൈമാറുകയായിരുന്നു. ആക്രമിസംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു ഒരാൾ ഓടിരക്ഷപ്പെട്ടു. ബൈക്കിൽ വന്നവരെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയാണ് ആക്രമിച്ചത്. ആദ്യം വാളിക്കോട് ജങ്ഷനിൽ തടഞ്ഞുനിർത്തി ദമ്പതിമാരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേർന്ന് തടഞ്ഞു. ഇരുകൂട്ടരെയും പറഞ്ഞുവിട്ടിരുന്നു. എന്നാൽ, ഓട്ടോയിലെത്തിയ […]

ആദ്യം മരുന്ന്, പിന്നാലെ ശസ്ത്രക്രിയ; എൻ 95 മാസ്‌ക് വിഴുങ്ങി നായ,​ അസ്വസ്ഥതകൾക്കൊടുവിൽ പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ: എൻ 95 മാസ്‌ക് വിഴുങ്ങിയ നായയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. കണ്ണൂർ തളാപ്പിലെ ഷിജിയുടെ മൂന്ന് മാസം പ്രായമായ ബീഗിൾ എന്ന നായക്കാണ് അടിയന്തരമായി സർജറി നടത്തിയത്. വീട്ടിലെ മേശയ്‌ക്ക് മുകളിലിരുന്ന മാസ്‌ക്കാണ് നായ അറിയാതെ വിഴുങ്ങിയത്. വീട്ടുകാരും സംഭവം അറിഞ്ഞില്ല. നായ അസ്വസ്‌ഥത കാണിച്ചതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നി ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് മാസ്‌ക് വയറ്റിലുള്ളതായി കണ്ടെത്തിയത്. ആദ്യം മരുന്ന് നൽകി നോക്കിയെങ്കിലും ഫലിക്കാതെ വന്നതോടെയാണ് സർജറിക്ക് വിധേയമാക്കിയത്. ജില്ല ആശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. ഷെറിന്റെ […]

ജോലിക്ക് പോകാൻ നിർബന്ധിച്ചു; ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തിയും, ഒന്നരവയസ്സുള്ള കുട്ടിയെ കട്ടിലിലേക്കെറിഞ്ഞും യുവാവിന്റെ അതിക്രമം; ഒടുവിൽ പൊലീസ് പിടിയിലായി യുവാവ്

സ്വന്തം ലേഖകൻ കൊല്ലം: ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ.തഴുത്തല മിനി കോളനിയിൽ സുധീഷ് ഭവനത്തിൽ സുധീഷ് (27) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ജോലിക്ക് പോകാൻ സ്ഥിരമായി ഭാര്യ ലക്ഷമി സുധീഷിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ തയ്യാറായില്ല. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ജനുവരി 26-ന് വൈകീട്ട്, ജോലിക്കു പോകാതെ വീട്ടിൽ നിൽക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുനൽകണമെന്നും ആവശ്യപ്പെട്ടതായിരുന്നു പ്രകോപനത്തിനു കാരണം. ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേൽപ്പിച്ചതായും പോലീസ് പറഞ്ഞു. സബ് […]

മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറി; സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പ്രതിയാക്കി പൊലീസ്; അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴും സഹപ്രവർത്തകനെ രക്ഷിക്കാനുള്ള കേരള പൊലീസിന്റെ ‘കാക്കിക്കൂറിനെതിരെ‘ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ അവിഹിത ഇടപെടൽ. പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴാണ് പൊലീസിന്റെ ‘കാക്കിക്കൂറ്‘. കൊവിഡ് രോഗിയുമായ പോയ ആംബുലൻസിലേക്കാണ് എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറിയത്. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന്റെ […]

ദിലീപ് അകത്തേക്കോ? അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി; മൊബൈല്‍ ഫോണുകൾ തിങ്കളാഴ്ച രാവിലെ 10.15ന് മുദ്രവെച്ച കവറിൽ ഹാജരാക്കണം ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. ദിലീപിന്റെ കൈവശമുള്ള എല്ലാ മൊബൈല്‍ ഫോണുകളും തിങ്കളാഴ്ച രാവിലെ 10.15ന് മുമ്പ് കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് ഫോണ്‍ കൈമാറേണ്ടത്, സഹകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ഞാന്‍ പിന്‍വലിക്കുമെന്നും ജസ്റ്റിസ് ഗോപിനാഥ് ഉത്തരവില്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ ഉപഹർജികളിലാണ് കോടതി ഉത്തരവ്. ഫോണ്‍ അന്യസംസ്ഥാനത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചതാണെന്നും ഇത് ലഭിക്കാന്‍ വൈകുമെന്നും ഇതിനാല്‍ ചൊവ്വാഴ്ച ഹാജരാക്കാമെന്നും […]

മന്ത്രിമാരേയടക്കം സസ്‌പെന്‍സിലാക്കി മുഖ്യമന്ത്രിയുടെ അവസാന സമയ തീരുമാനം; കേരളത്തിൽ ഇന്ന് എത്തുമെന്ന് കരുതിയിരുന്ന പിണറായി വിജയൻ നാട്ടിലെത്തുക അടുത്ത മാസം ഏഴിന്; ദുബായ് വഴിയുള്ള മടക്കയാത്രയില്‍ ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും;കേരളത്തില്‍ ഓണ്‍ലൈന്‍ഭരണം തുടരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം വരുത്തി. നേരത്തെ തീരുമാനിച്ച പ്രകാരം അദ്ദേഹം ഇന്ന് കേരളത്തിൽ എത്തില്ല. എല്ലാ കാര്യങ്ങളിലും ഒരു സസ്‌പെന്‍സ് സൃഷ്ടിക്കുന്ന മുഖ്യമന്ത്രി ഇത്തവണയും തന്റെ ശൈലി മാറ്റിയിട്ടില്ല.മുഖ്യമന്ത്രി യാത്ര മാറ്റിയ തീരുമാനം മറ്റ് മന്ത്രിമാര്‍ക്ക് അടക്കം അറിയില്ല. എന്തിനാണ് അദ്ദേഹം യാത്ര മാറ്റിയതെന്ന കാര്യവും അധികമാര്‍ക്കും അറിവില്ലെന്നതാണ് വാസ്തവം. യുഎസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ദുബായ് വഴിയാണ് […]

മുംബൈ ന​ഗരത്തിലെ കോച്ചുന്ന തണുപ്പിൽ ഇരുന്ന് എനിക്ക് ഭക്ഷണം കഴിക്കേണ്ടി വന്നു; ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടി പ്രിയ വാര്യർ

സ്വന്തം ലേഖകൻ സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട് മുംബൈയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെ ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച്‌ വെളിപ്പെടുത്തി നടി പ്രിയ വാരിയര്‍. പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടു വന്നതിന് ഹോട്ടലുകാര്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയതായും തനിക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നെന്നും നടി പറയുന്നു. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ […]