കോട്ടയം ചുങ്കത്ത് മൂന്നു വയസുകാരിയെ ഇടിച്ച ശേഷം സ്‌കൂട്ടർ നിർത്താതെ പോയി; മണിക്കൂറുകൾക്കകം ഗാന്ധിന​ഗർ പൊലീസ് സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി

സ്വന്തം ലേഖകൻ ചുങ്കം: കോട്ടയം ചുങ്കത്ത് മൂന്നു വയസുകാരിയെ ഇടിച്ച ശേഷം സ്‌കൂട്ടർ നിർത്താതെ പോയി. സിസിടിവി പരിശോധിച്ച പൊലീസ് സംഘം മണിക്കൂറുകൾക്കകം സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി. ചുങ്കം അജിൻ ബാബുവിന്റെയും അനിമോളുടേയും മകൾ ആദിത്യ ലക്ഷ്മി (3) നെയാണ് ചൊവ്വാഴ്ച്ച അഞ്ചു മണിയോടെ സ്‌കൂട്ടർ ഇടിച്ചിട്ടത്. അമ്മൂമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് കൂട്ടത്തല്ല്; യുവാവിനെ പതിനഞ്ചോളം പേർ വളഞ്ഞിട്ടു തല്ലുന്നു; യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ അതിരമ്പുഴ: അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് യുവാക്കളുടെ കൂട്ടയടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പള്ളിമുറ്റത്ത് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. നിലത്തുവീണ് കിടക്കുന്ന യുവാവിനെ പതിനഞ്ചോളം പേർചേർന്നു തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് പിടികൂടി. മുൻവൈരാഗ്യത്തിന്റെ പേരിൽ തമ്മിലടിച്ചിരുന്ന യുവാക്കളുടെ സംഘങ്ങളാണ് പള്ളിയുടെ മുറ്റത്ത് വച്ച് കട്ടുമുട്ടിയപ്പോൾ തമ്മിലടിച്ചത്. അടിയ്ക്കിടെ വീണു പോയ രണ്ടു യുവാക്കളെ മറ്റൊരു വിഭാഗത്തിലെ യുവാക്കൾ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ഇരുവിഭാഗത്തിലുള്ള യുവാക്കളുടെ സംഘങ്ങൾ […]

കോട്ടയം നാട്ടകത്ത് ഭര്‍ത്താവ്‌ മരിച്ച്‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നാട്ടകത്തു ഭര്‍ത്താവ്‌ മരിച്ച്‌ ആറു മണിക്കൂറിനുള്ളില്‍ ഭാര്യയും മരിച്ചു. നാട്ടകം ചെട്ടിക്കുന്ന്‌ ശിവപാര്‍വതിയില്‍ എന്‍. രാമദാസ്‌ (63), ഭാര്യ സെല്‍വി രാമദാസ്‌ (59) എന്നിവരാണ്‌ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ ആറരയോടെ ശാരീരികാസ്വസ്‌ഥതകള്‍ അനുഭവപ്പെട്ട രാമദാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരണം സംഭവിച്ചത്‌. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത രാത്രിയാണു സെല്‍വിയെ അറിയിച്ചത്‌. അതോടെ അസ്വസ്‌ഥത അനുഭവപ്പെട്ട സെല്‍വി രാത്രി 12.30 നു മരണമടഞ്ഞു. ഇരുവരുടെയും മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു പൊതുദര്‍ശനം അടക്കമുള്ള ചടങ്ങുകള്‍ക്കുശേഷം വൈകിട്ട്‌ നാലോടെ സംസ്‌കരിച്ചു. മറിയപ്പള്ളിയില്‍ അഖില്‍ ഫാഷന്‍സ്‌ […]

നടിയെ ആക്രമിച്ച കേസ്: രാവിലെ എട്ട് മണിക്ക് മുന്‍പ് നിര്‍ണായകമായ ഒരു നീക്കം ഉണ്ടാകും; ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കാം

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. ഇന്ന് രാത്രിയോ നാളെ രാവിലെ 8 മണിക്ക് മുന്‍പോ ആയി വളരെ നിര്‍ണായകമായ ഒരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. അത് വിവാദപരമായ ഒന്നായിരിക്കും. അത് അറസ്റ്റോ മറ്റ് എന്തെങ്കിലും നടപടികളോ ആവാം. അതെന്തായും ഉണ്ടാകും എന്നുറപ്പാണ്. അത് കൊച്ചിയില്‍ തന്നെ ആയിരിക്കുമെന്നും സംവിധായകന്‍ ബൈജു കൊട്ടരക്കര. കേസില്‍ ദിലീപിന്റെ ഇരുപതോളം വോയിസ് ക്ലിപ്പുകള്‍, നിയമം അനുസരിച്ച് സുഹൃത്തുക്കളായ ആളുകള്‍ തിരിച്ചറിയണം […]

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം; ആറ് മാസം ഗര്‍ഭിണിയായ 16കാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

സ്വന്തം ലേഖിക മലപ്പുറം: 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്‌ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുൻപാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിഡബ്ല്യുസി രംഗത്തെത്തി. ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നല്‍കാനായില്ലെന്നും […]

നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നത് വ്യാപകമാകുന്നു; വിഷാംശം സമീപത്തെ കിണറുകളിലേക്ക് പകരുന്നതിനാൽ കുടിവെള്ളം മുട്ടുന്നു; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖിക കോട്ടയം: നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറിൽ വ്യാപകമായി വിഷം കലർത്തി മീൻ പിടിക്കുന്നത് പതിവാകുന്നു. ആറ്റിലെ വെള്ളത്തിൽ വ്യാപകമായി വിഷം കലരുന്നതിനാൽ സമീപത്തെ കിണറുകളിലും വിഷാംശം ഉണ്ടാവുകയാണ്. ഇതിനാൽ സമീപവാസികളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രദേശത്തെ പ്രധാന ജലാശയമായതിനാൽ ഇവിടുത്തെ വീട്ടുകാരെല്ലാം ഈ ആറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ മീൻ പിടിക്കുന്നതുമൂലം ജനങ്ങൾക്ക് അലക്കുവാനോ കുളിക്കുവാനോ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പരാതിയുമായി രംഗത്തെത്തി. പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി അനീഷ് […]

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം; മദ്യലഹരിയിൽ സ്ത്രീകളെ ശല്യം ചെയ്തയാളെ പൊലീസ് പിടികൂടി; ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ സംഭവമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യ ലഹരിയിൽ സ്ത്രീകൾക്ക് നേരെ വീണ്ടും യുവാവിന്റെ അതിക്രമം. പ്രതിയെ കൈയോടെ പിടികൂടി നാട്ടുകാർ. ഇയാൾ നിരന്തരം കെ.എസ്.ആർ.ടി.സി പരിസരത്ത് മദ്യലഹരിയിൽ എത്തി സ്ത്രീകളെ ശല്യം ചെയ്യുന്നയാളാണെന്നാണ് നാട്ടുകാരുടെ പരാതി. ഒരാഴ്ച മുൻപും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് സമാനമായ സംഭവം ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തായിരുന്നു സംഭവം. സ്റ്റാൻഡിലേയ്ക്ക് എത്തിയ യാത്രക്കാരിയെ മദ്യലഹരിയിൽ എത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടർന്നു, പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നു ഇയാളെ പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ […]

കോട്ടയം വടവാതൂരിൽ ഡംപിംഗ് യാർഡിൽ തീപിടുത്തം

സ്വന്തം ലേഖകൻ കോട്ടയം: വടവാതൂരിലെ ഡംപിംഗ് യാർഡിൽ തീപിടുത്തം ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പരിശോധിച്ച രണ്ടിലൊരാൾക്ക് രോഗം; കൂടുതൽ വ്യാപനം 20 – 30 പ്രായഗ്രൂപ്പിൽ; സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ […]