ഓണം ബമ്പര്‍ വില്‍പ്പനയില്‍ മാത്രം സർക്കാരിന് ലാഭം 39 കോടി രൂപ; സംസ്ഥാനത്ത് ലോട്ടറിയുടെ വിലയും തൊഴിലാളികളുടെ വരുമാനവും വർധിപ്പിച്ചേക്കും; 40 രൂപ ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചേക്കും. നിലവില്‍ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും. ഇപ്പോള്‍ ഒരുകോടി ടിക്കറ്റ് വില്‍ക്കുമ്പോള്‍ 3 ലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്. ടിക്കറ്റ് വില 10 രൂപ വര്‍ധിക്കുന്നതോടെ അതിന്റെ എണ്ണം കൂട്ടും. ലോട്ടറി വില്‍പനക്കാരന്റെ വരുമാനവും ഉയരും. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് തിടുക്കപ്പെട്ട് വിലവര്‍ധന നടപ്പാക്കേണ്ടതില്ല എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വിലവര്‍ധന വില്‍പ്പനയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ലോട്ടറി തൊഴിലാളികള്‍ […]

സ്വപ്നയുടെ സ്വർണ്ണക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ ഞെട്ടി, ബാഗേജിൽ സ്വർണ്ണം ഉണ്ടെന്നുള്ള വിവരം സ്വപ്ന പറഞ്ഞിരുന്നില്ല, മുഖ്യമന്ത്രിയെ കുടുക്കാനും സമ്മർദ്ദം ഉണ്ടായിരുന്നു; ആത്മകഥയുമായി എം. ശിവശങ്കര്‍; അശ്വത്ഥാമാവ് വെറും ഒരു ആന എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിവശങ്കർ

സ്വന്തം ലേഖകൻ കൊച്ചി: അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ അത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍. ഡിസി ബുക്ക്‌സാണ് പുസ്തം പ്രസിദ്ധീകരിക്കുന്നത്. സ്വപ്നയുടെ സ്വർണ്ണക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ ഞെട്ടിയെന്നും, ബാഗേജിൽ സ്വർണ്ണം ഉണ്ടെന്നുള്ള വിവരം സ്വപ്ന പറഞ്ഞിരുന്നില്ലെന്നും, ഒപ്പം മുഖ്യമന്ത്രിയെ ഈ വിഷയത്തിൽ കുടുക്കാൻ നല്ല സമ്മർദ്ദം ഉണ്ടായിരുന്നതായും എം ശിവശങ്കരൻ പുസ്തകത്തിൽ പ്രതിപാതിക്കുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി പിന്നേയും വിവിധ കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട എം.ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് […]

കൂടുതൽ ഫീസ് അടച്ച് ഫാസ്റ്റ് ട്രാക്കിൽ 20 ദിവസത്തിനകം കിട്ടേണ്ട ബിരുദ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥികളിൽ എത്തുന്നത് രണ്ട് മാസങ്ങൾക്ക് ശേഷം; സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബാധകമായ സേവനാവകാശ നിയമം പോലും അനുസരിക്കാതെ അധികൃതർ; പലവിധ ആരോപണങ്ങളുടെ ശയ്യ ഒരുക്കി എം ജി യൂണിവേഴ്‌സിറ്റി

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി സംഭവം വിവാദമായതോടെ എംജി സർവകലാശാല വിദ്യാർത്ഥികൾക്ക് എന്നും സൃഷ്ടിക്കുന്നത് തലവേദനകൾ മാത്രമെന്ന് റിപ്പോർട്ടുകൾ.സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വേണ്ടി ആധുനിക രീതി ഏർപ്പെടുത്തിയപ്പോഴും അതിനെ അട്ടിമാറിക്കാനാണ് ഉദ്യോഗസ്ഥ പ്രമാണിമാർക്ക് അടക്കം താൽപ്പര്യം.ആധുനിക വൽക്കരണത്തോട് മുഖം തിരിച്ചും തുരങ്കം വെച്ചും കൈക്കൂലിയെ കൊഴുപ്പിക്കുവാൻ അധികാരികൾ തിരക്ക് കൂട്ടുമ്പോൾ യൂണിവേഴ്‌സിറ്റിയിൽ കെട്ടിക്കിടക്കുന്നത് ബിരുദ സർട്ടിഫിക്കറ്റിനുള്ള അരലക്ഷത്തോളം അപേക്ഷകൾ. ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയ 2017 നു ശേഷമുള്ള തീർപ്പാകാത്ത അപേക്ഷകളുടെ എണ്ണം തന്നെ 6000 വരും. കൂടുതൽ ഫീസ് അടച്ച് ഫാസ്റ്റ് ട്രാക്കിൽ ബിരുദ […]

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി ; ദിലീപും കൂട്ടുപ്രതികളും കൈമാറിയ 6 ഫോണുകൾ തിരുവന്തപുരത്തെ ഫോറൻസിക് ലാബിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി ദിലീപിന്റെ  അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകൾ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആറ് ഫോണുകളും തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. അൺലോക്ക് പാറ്റേൺ കോടതിയിൽ പരിശോധിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.  ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ആവശ്യം പരിഗണിച്ച ആലുവ മജിസ്ട്രേറ്റ്, ഫോണുകൾ […]

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹർജിയുമായി ദീലീപ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് പുതിയ ഹർജിയിൽ ആരോപിക്കുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ഹർജിയിൽ […]

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി; ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും വാവ സംസാരിച്ചു തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റി. തലച്ചോറിന്റെ പ്രവർത്തനത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഇന്നലെതന്നെ സാധാരണ നിലയിൽ എത്തിയിരുന്നു. ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു തുടങ്ങി. ഡോക്ടർ പേര് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു. ഇന്നും ഭക്ഷണം നൽകില്ല. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ മരുന്നും ഗ്ലൂക്കോസും ട്രിപ്പായി നൽകുന്നത് തുടരും. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ഇതുവരെ വാവ സുരേഷിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി […]

എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും-സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ എരുമേലി: എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും-ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ന് ആണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. ബുള്ളറ്റ് യാത്രികനായ റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാർ ആണ് മരിച്ചത്.മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ. പമ്പാവാലി സ്വദേശിയും മണപ്പുറം ഫിനാൻസ് സ്ഥാപനത്തിലെ ജോലിക്കാരനുമായി സ്കൂട്ടർ യാത്രികൻ ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കൊണ്ടുപോയി. അപകടം നടന്നപ്പോൾ അതു വഴി വന്ന കാർ […]

ആക്ഷേപവുമായി വി മരളീധരൻ; ആരെ ബോധിപ്പിക്കാനാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത്? സര്‍വേക്കല്ലുകള്‍ കാണിച്ച് എവിടെനിന്നോ എന്തെങ്കിലും കിട്ടാനുണ്ടോ? കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ല, വന്ദേഭാരത് ട്രെയിനാണെന്നും കേന്ദ്ര സഹമന്ത്രി

സ്വന്തം ലേഖകൻ കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ലെന്നും വന്ദേഭാരത് ട്രെയിനാണെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. വന്ദേഭാരത് പദ്ധതി അനുവദിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരില്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ആരെ ബോധിപ്പിക്കാനാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത്. സര്‍വേക്കല്ലുകള്‍ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കള്ളം പറയുകയാണ്. അനുമതിയില്ലെന്ന് ധനമന്ത്രി കെ.എന്‍ […]

ജനങ്ങളെയും മലിനീകരണ ബോർഡിനെയും പിന്തള്ളി ഡ്രം മിക്സ് പ്ലാന്റിന് അനുമതി നേടി കൊടുക്കുവാൻ തുനിഞ്ഞിറങ്ങി സിപിഎം പ്രാദേശിക നേതാക്കൾ; ധനമന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിനെതിരേ സമരം ചെയ്ത നാട്ടുകാർക്ക് ഇരട്ടിപ്പണിയുമായി എത്തുന്ന പുതിയ പ്ലാന്റ് നാടിനെ നയിക്കുക കൊടിയ ആപത്തിലേക്ക്; സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന് വിനയാകുക കണ്ണിൽപൊടിയിടാൻ ശ്രമിക്കുന്ന പാർട്ടി അണികൾതന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധനമന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിനെതിരേ സമരം ചെയ്ത് തളർന്ന അടൂർ ഏനാദിമംഗലത്തുകാർക്ക് ഇരട്ടിപ്പണിയുമായി മറ്റൊരു പ്ലാന്റ് കൂടി ഇളമണ്ണൂർ കിൻഫ്ര പാർക്കിലേക്ക് എത്തുകയാണ്. ഇതോടെ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന സിപിഎം അജണ്ടയ്ക്ക് കുറേകൂടി ബലംവർധിക്കും എന്ന കാര്യത്തിൽ സംശയമില്ല. കൊടുമൺ, അടൂർ ഏരിയാ കമ്മറ്റിയിലെ രണ്ടു നേതാക്കളും ഒരു പഞ്ചായത്തംഗവും പ്ലാന്റിന് അനുവാദം വാങ്ങി നൽകാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് സജീവമായി രംഗത്തുണ്ട് എന്നത് ജനങ്ങളെ പോലെതന്നെ മലിനീകരണ നിയന്ത്രണ ബോർഡിനെയും വെട്ടിലാക്കുകയാണ്. മന്ത്രി ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ […]

ഡോക്ടറാകാൻ ‘അച്ഛനും മകളും’ ഒന്നിച്ച്; 54 വയസ്സുള്ള മുരുഗയ്യനും മകൾ 18-കാരി ശീതളും മെഡിക്കൽ പഠനത്തിന്

സ്വന്തം ലേഖകൻ കൊച്ചി; ഡോക്ടറാകാൻ ഒന്നിച്ച് അച്ഛനും മകളും, 54 വയസ്സുള്ള മുരുഗയ്യനും മകൾ 18-കാരി ശീതളുമാണ് മെഡിക്കൽ പഠനത്തിന് ചേരാൻ തയ്യാറാകുന്നത്. ഒരു ഡോക്ടര്‍ ആവണമെ ന്നായിരുന്നു ചെറുപ്പത്തിലെ മുരു​ഗയ്യരുടെ ആ ഗ്രഹം. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പ്പര്യം എന്‍ജിനീയറിങ് ആയിരുന്നു. അങ്ങനെ തന്റെ ആ​ഗ്രഹങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് അദ്ദേഹം വീട്ടുകാരുടെ വഴിയെ നടന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ ആ​ഗ്രഹം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മുരു​ഗയ്യര്‍. മകള്‍ക്കൊപ്പം പരീക്ഷയെഴുതി അഡ്മിഷന്‍ നേടിയിരിക്കുകയാണ് അദ്ദേഹം. ബിപിസിഎല്‍ കൊച്ചി റിഫൈനറി ചീഫ് മാനേജര്‍ ലഫ്. കേണല്‍ ആര്‍ മുരു​ഗയ്യര്‍ ആണ് തന്റെ […]